മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് സാന്ത്വനമേകാന്‍ കുടുംബശ്രീയും
ക്യാമ്പുകളില്‍ കഴിയുന്ന അന്തേവാസികള്‍, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേന ഓരോ മണിക്കൂറിലും മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ലഭ്യമാക്കും. ഹെല്‍പ് ഡെസ്കിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് റവന്യൂ, ആരോഗ്യ വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണവും ഉറപ്പു വരുത്തും.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പതിലേറെ കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനും കുടുംബശ്രീയുണ്ട്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിന്‍റെ ഭാഗമായുള്ള കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്. കൂടാതെ കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നാനൂറ്റി അമ്പതിലേറെ റിസോഴ്സ് പേഴ്സണ്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘവും വിവിധ ക്യാമ്പുകളിലായി പ്രവര്‍ത്തിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇവരുടെ ചുമതല. ഇതോടൊപ്പം മേപ്പാടി, മുപ്പൈനാട് സി.ഡി.എസുകളിലെ കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരും ഇവിടെ സജീവമാണ്.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും രക്ഷപെട്ടവരും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സമീപ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ ആയിരത്തോളം പേരാണ് മേപ്പാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൈപ്പാട്ട്കുന്ന് ഹയര്‍ സെക്കണ്ടറി സ്കൂള്‍, മേപ്പാടി ജുമാ മസ്ജിദ് എന്നിവിടങ്ങളിലായി കഴിയുന്നത്. കൂടാതെ കല്‍പ്പറ്റയിലെ എസ്.കെ.എം.ജെ സ്കൂളില്‍ അമ്പതോളം കുടുംബങ്ങളും കഴിയുന്നുണ്ട്. ഇവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ജില്ലയിലെ കുടുംബശ്രീ സംവിധാനം വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ഏകോപനം നടത്താനും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും ചുമതല വഹിക്കുന്നവരും:
ജി.എച്ച്.എസ്.എസ് മേപ്പാടി (രേഷ്മ-99475 49727, സൈനബ 96053 94283), സെന്‍റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മേപ്പാടി( ബിന്ദു ജയന്‍-80866 53422, വിനീത ശശി-94470 81314), സെന്‍റ് ജോസഫ് സ്കൂള്‍ മേപ്പാടി(റഫീന-99476 77513), കോട്ടനാട് ജി.യു.പി സ്കൂള്‍ (ഓമന-96056 27288), നെല്ലിമുണ്ട അമ്പലഹാള്‍ (സുനീറ-80865 69833), ജി.എച്ച്.എസ്.എസ് തൃക്കൈപ്പറ്റ (ശോഭന, 97453 67148 ), കാപ്പംകൊല്ലി അരോമ ഇന്‍ ( ബിന്ദു -71566 30323)
- 238 views