അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18,42574/2018എന്നീ റിട്ട് ഹർജികളിൽ 03.06.2019 ലും 17.07.2019 ലും പുറപ്പെടുവിച്ച പൊതു ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന അധിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
കൊല്ലം കോര്‍പ്പറേഷനില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി/ഒക്കുപ്പെന്‍സിയുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത്ത് 2019 ജൂലൈ 19 വെള്ളിയാഴ്ച സി. കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ വച്ച് നടത്തി. അദാലത്തുമായി ബന്ധപെട്ട് കോര്‍പ്പറേഷന്‍ 106 അപേക്ഷകള്‍ സ്വീകരിച്ചതില്‍ കക്ഷികള്‍ നേരിട്ട് ഹാജരായ 86 അപേക്ഷകള്‍ പരിഗണിച്ചതില്‍ 10 വര്‍ഷത്തിലേറെയായി തീര്‍പ്പാക്കാത്ത മുണ്ടക്കല്‍ സ്വദേശി ശ്രീമതി റസീന അന്‍സാരിയുടെയും 9 വര്‍ഷത്തിലേറെയായി തീര്‍പ്പാക്കാത്ത ആശ്രാമം സ്വദേശി പശുപലന്‍ എന്നിവരുടെയടക്കം ബഹു. മന്ത്രിയുടെ പരിഗണനയ്ക്ക് വന്ന 73 അപേക്ഷകളില്‍ കെട്ടിട നിര്‍മ്മാണ അനുമതിയും ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റും അനുവദിച്ചുനല്‍കുന്നതിന് തീരുമാനിക്കുകയും മറ്റു വകുപ്പുകളുടെയും കൂടി അനുമതി ആവശ്യമാണെന്ന് കണ്ട 13 അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഒരു യോഗം അടുത്ത ദിവസങ്ങളില്‍ കൂടി പരിഹാരം കണ്ടെത്തുന്നതിനു സാധ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു ബന്ധപെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അദാലത്തില്‍ മന്ത്രിയോടൊപ്പം കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. രാജേന്ദ്രബാബു, എം.എല്‍.എ. മാരായ എം. നൌഷാദ, ചവറ എന്‍. വിജയന്‍ പിള്ള, ഡെപ്യുട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൌണ്‍സില്‍ അംഗങ്ങള്‍ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. നഗര കാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍. ഗിരിജ ഐ.എ.എസ്, ജില്ലാ കളക്ടര്‍ എ. അബ്ദുല്‍ നാസര്‍, ചീഫ് ടൌണ്‍ പ്ലാനര്‍ കെ.എസ്. ഗിരിജ, ചീഫ് എഞ്ചിനീയര്‍ പി. ആര്‍. സജികുമാര്‍, ജില്ലാ ടൌണ്‍ പ്ലാനര്‍, റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍, വിജിലന്‍സ് ടൌണ്‍ പ്ലാനര്‍, ഡിവിഷണല്‍ ഓഫീസര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു, കോര്‍പ്പറേഷന്‍ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അടക്കമുള്ള നഗരസഭാ ജീവനക്കാര്‍ പങ്കെടുത്തു. അദാലത്ത് രാവില്‍ 10 മണിക്ക് തുടങ്ങി വൈകുന്നേരം 7 മണിക്ക് അവസാനിച്ചു.
ഒരു ചരിത്രമുഹൂര്‍ത്തത്തിന് 2019 ജൂലൈ 13 ന് (ശനി) കാസറഗോഡ് ജില്ല സാക്ഷ്യം വഹിക്കുകയാണ്. കാസറഗോഡ്, മഞ്ചേശ്വരം ബ്ലോക്കുപഞ്ചായത്തുകളിലുള്‍പ്പെട്ട 13 ഗ്രാമ പഞ്ചായത്തുകളില്‍ മുളംതൈകള്‍ നട്ടുപിടിപ്പിച്ച് കാസര്‍കോടിനെ ദഷിണേന്ത്യയുടെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന് അന്നു തുടക്കമാവുകയാണ്. രാവിലെ 10 മുതല്‍ 11 മണിവരെ ഈ 13 ഗ്രാമ പഞ്ചായത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് മൂന്ന് ലക്ഷം മുളംതൈകള്‍ വെച്ചു പിടിപ്പിക്കാനാണ് ജില്ലാ ഭരണകുടം തീരുമാനിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പഞ്ചായത്തു തലത്തിലും വാര്‍ഡ് മെമ്പര്‍മാര്‍ വാര്‍ഡ് തലത്തിലും പരിപാടി ഉദ്ഘാടനം ചെയ്യും.
കാസറഗോഡ് ജില്ലയിലെ ഊഷരതയെ ഉർവ്വരത ആക്കി മാറ്റാനുള്ള ഒരു ചെറിയ ചുവട് വെയ്പ്പാകുകയാണ് ബാംബൂ ക്യാപ്പിറ്റൽ ഓഫ് കേരള.
നന്നായി വേരോട്ടമുള്ള കല്ലൻ മുളകൾ വെള്ളത്തിന്റെ ഒഴുക്ക് പിടിച്ച് നിർത്തുവാനും അത് വഴി മണ്ണൊലിപ്പ് തടയുവാനും സഹായിക്കുന്നു. ഒപ്പം തന്നെ ഒരു മുള നടുമ്പോൾ ഒരു വർഷം 22 കിലോ ജൈവവളം ആണ് ഇതിന്റെ ഇലകളിൽ കൂടി മണ്ണിന് ലഭ്യമാകുന്നത്. ലാറ്ററൈറ്റു നിറഞ്ഞ ഭൂവിഭാഗങ്ങൾക്ക് ഇത് ഒരു ആശ്വാസമാകും.
ഭൂഗര്‍ഭജലം അനുദിനം കുറഞ്ഞുവരുന്ന ഭീതിതമായ ഒരവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. ഭൂജലം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നമുക്ക് ഒരു കര്‍മ്മപദ്ധതി അനിവാര്യമാണ്. ഇതിന്റെ ആദ്യഘട്ടമായാണ് കാസറഗോഡ് ബ്ലോക്കിലെ കുമ്പള, ബദിയടുക്ക, ചെങ്കള, ചെമ്മനാട്, മധൂര്‍, മൊഗ്രാല്‍പൂത്തൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ മംഗല്‍പാടി, വൊര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ, എന്മകജെ എന്നീ പഞ്ചായത്തുകളില്‍ 13 ന് രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ എല്ലാവാര്‍ഡുകളിലും, മുളംതൈകള്‍ വെച്ചുപിടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അദ്ധ്യാപകര്‍, സന്നദ്ധ സംഘടനകള്‍, വീട്ടമ്മമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവർ തൈകൾ നടുന്നതിന്റെയും തുടർ സംരക്ഷണത്തിന്റെയും ഭാഗമാകും
'നമ്മുടെ നാടിന്റെ പുരോഗതിക്കും സംരക്ഷണത്തിനും നമുക്കൊന്നായി കൈകോര്‍ക്കാം'
മുള തൈകൾ പുത്തിഗെ പഞ്ചായത്തിലെ വാർഡ് 11 മുഖാരികണ്ടം എന്ന സ്ഥലത്ത് മുളപ്പിച്ചെടുത്തു
നിര്‍വഹണ കലണ്ടര്‍ കൃത്യമായി പാലിച്ച് കഴിവതും 70 ശതമാനമെങ്കിലും പദ്ധതി ചെലവു ഡിസംബര്‍ 31 നകം വരുത്തണം ഈ ലക്‌ഷ്യം നേടുന്നതിനു ജൂണ്‍ മാസം 30നു 15ശതമാനവും സെപ്തംബര്‍ 30നു 45 ശതമാനവും പദ്ധതി ചെലവു കൈവരിക്കണം.
പ്രവര്‍ത്തികളുടെ പാര്‍ട്ട് ബില്‍ ,പ്രത്യേകിച്ച് നിര്‍മാണ പ്രവര്‍ത്തികളുടെ തയ്യാറാക്കി നല്‍കണം എന്ജിനീയര്‍മാരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സഹായം നല്‍കണം.
ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ക്ക് ബന്ധപ്പെട്ട എജന്‍സിയില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി തുക നേരത്തെ നല്‍കുകയും പ്രോജക്ടുകള്‍ ഈ വര്ഷം തന്നെ പൂര്‍ത്തിയാക്കുകയും വേണം.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള ഐ കെ എം ന്റെ സൂചിക സോഫ്റ്റ് വെയര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ സമ്പൂര്‍ണമായും നടപ്പിലാക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ജൂലൈ 6നു രാവിലെ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ബഹു.അഡീഷണല്‍ ഡവലപ്പ് മെന്റ് കമ്മീഷണര്‍ ശ്രീ വി എസ് സന്തോഷ് കുമാര്‍ നിര്‍വഹിച്ചു.