ഫെബ്രുവരി 18, 19 തിയ്യതികളിൽ പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷം 2018 ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും മുൻകൂട്ടി തയ്യാറാക്കി നൽകാൻ ആവശ്യപ്പെടുകയും ആയത് ഓൺലൈനായി ലഭ്യമാക്കുന്നതിന് വെബ് സൈറ്റിൽ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെയായി ചുരുക്കം ചില പഞ്ചായത്തുകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയതായി കാണുന്നത്. കേരളത്തിന്റെ വികസന മണ്ഡലത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട / മുൻകൈയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ ആശയ വ്യക്തത ഉണ്ടാക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. വിഷയങ്ങളിൽ വകുപ്പ് സെക്രട്ടറിമാർ, മിഷൻ ഡയറക്ടർമാർ, സംസ്ഥാനതല ചുമതലക്കാർ എന്നിവര്‍ പ്രതികരിക്കുന്നതായിരിക്കും.
ചോദ്യങ്ങൾ / അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ ഇവ മുൻകൂട്ടി ലഭ്യമാവണമെന്ന് ആവശ്യപ്പെടുന്നത് ചിട്ടയായ സംഘാടനത്തിനും സമയക്രമം പാലിക്കുന്നതിനും മറുപടി ആധികാരികമാക്കുന്നതിനും വേണ്ടിയാണ്. ആയതിനാൽ ചോദ്യങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുന്നത്തിന് പഞ്ചായത്ത് ദിനാഘോഷം വെബ്സൈറ്റിൽ https://panchayatday.lsgkerala.gov.in ഏർപ്പെടുത്തിയ സൗകര്യം ഫെബ്രു: 16 ന് വൈകു 5 മണി വരെ ദീർഘിപ്പിക്കുന്നു. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ കൺവീനർ അറിയിച്ചു.
- 168 views