news
പഞ്ചായത്ത് ദിനാഘോഷം 2019
- Read more about പഞ്ചായത്ത് ദിനാഘോഷം 2019
- 1249 views
അറവുശാലകളും ശ്മശാനങ്ങളും
കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള അറവുശാലകളും ശ്മശാനങ്ങളും
ASCEND KERALA 2019 - ഫെബ്രുവരി 11ന് കൊച്ചി ബോള്‍ഗാട്ടിയില്‍ വച്ച് - തദ്ദേശ വകുപ്പ് മന്ത്രിയുടെ ക്ഷണം
ASCEND-2019 ഫെബ്രുവരി 11ന് കൊച്ചി ബോള്‍ഗാട്ടിയില്‍ വച്ച് നടത്തുന്നു
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അസെൻഡ് 2019 ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ രാവിലെ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു.സർക്കാരിന്റെ വ്യവസായ സൗഹൃദ നയം അടിസ്ഥാനമാക്കിയുള്ള ഉന്നത തല ബിസിനസ് സമ്മേളനമാണ് അസെൻഡ് 2019 . കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെസ്വിഫ്ട്) ഇന്റലിജൻസ് ബിൽഡിംഗ് പ്ലാൻ മാനേജ് മെന്റ് സിസ്റ്റം (ഐ ബി പി എം എസ്) എന്നിവയുടെ അവതരണവും വേദിയിൽ നടക്കും
തിരുവനന്തപുരം നഗരസഭ-വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ
വ്യാപാര ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും :തിരുവനന്തപുരം നഗരസഭയിലെ ഡി & ഒ ലൈസന്‍സിംഗ് സംവിധാനത്തിന്‍റെ കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയായിട്ടുണ്ടന്നും ഇനി ലൈസന്‍സിനായുള്ള അപേക്ഷകളും ലൈസന്‍സ് ഫീസും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും മേയര്‍ അറിയിച്ചു. ഇതിനുള്ള സൗകര്യം നഗരത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് അംഗീകരിച്ചു കഴിഞ്ഞാല്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭ്യമാകും. നഗരസഭയില്‍ നിന്ന് വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയ്ക്ക് ഇതോടെ പരിഹാരമായി. വിവിധ സര്‍ക്കാര്‍ /ബാങ്ക് ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ആധികാരിക രേഖയായി പരിഗണിക്കാന്‍ പാടുള്ളൂ. ലൈസന്‍സ് ഫീസടച്ച രസീത് യാതൊരു കാരണവശാലും ലൈസന്‍സിന് പകരമായി പരിഗണിക്കാന്‍ പാടില്ല. നഗരത്തിലെ എല്ലാ ഡി & ഒ ലൈസന്‍സികളും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങളുടെ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഔദ്യാഗിക രേഖയായി ഇതു പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു
പഞ്ചായത്ത് ദിനാഘോഷം2019 - ടെണ്ടര്‍ പരസ്യങ്ങള്‍
2018-19 വാര്‍ഷിക പദ്ധതി ഭേദഗതി സമയപരിധി -08.02.2019
ജനകീയാസൂത്രണം -2018-19 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച കുറിപ്പ്
സൂചന :04.12.2018 ലെ 10/2018/എസ്ആര്‍ജി(GI) നമ്പര്‍ കുറിപ്പ്
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാറായ ഈ ഘട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഭേദഗതിക്ക് അവസരം നല്‍കണമെന്ന് ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 28.01.2019 മുതല്‍ 08.02.2019 വരെ സൂചനയില്‍ പറയുന്ന കുറിപ്പിലെ നിബന്ധനകള്‍ക്ക് വിധേയമായി വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ സുലേഖ സോഫ്റ്റ്‌വെയറില്‍ ക്രമീകരണം ചെയ്യുന്നതാണ് .വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പും അതോടനുബന്ധിച്ച പെരുമാറ്റ ചട്ടവും കണക്കിലെടുത്ത് വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി ആവശ്യമായ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഭേദഗതി വരുത്തി ഫെബ്രുവരി8നകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ് .ഈ കാലപരിധിക്കകം ഭേദഗതി പ്രോജക്ടുകള്‍ സമര്‍പ്പിക്കുക എന്നത് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ് . തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ പ്രോജക്റ്റ് അംഗീകാര നടപടിക്കു തടസ്സം ഉണ്ടാകും എന്നതിനാല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതികളും പ്രത്യേക ശ്രദ്ധ കാണിക്കണം
No10/2018/SRG(G) സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പ്
24.01.2019
എംജിഎന്‍ആര്‍ഇജിഎസ് –ഓംബുഡ്സ്മാന് ഡ്രാഫ്റ്റ് റാങ്ക് ലിസ്റ്റ് –ക്യാന്‍സല്‍ ചെയ്ത അറിയിപ്പ്
Notification144/DD2/2017/LSGD-22.01.2019
എംജിഎന്‍ആര്‍ഇജിഎസ് –ഓംബുഡ്സ്മാന് ഡ്രാഫ്റ്റ് റാങ്ക് ലിസ്റ്റ് –ക്യാന്‍സല്‍ ചെയ്ത അറിയിപ്പ്
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും -തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അറിയിപ്പ്
സര്‍ക്കുലര്‍ ഡിഎ1/19/2019/തസ്വഭവ Dated 25/01/2019
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും -തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അറിയിപ്പ്
Pagination
- Previous page
- Page 58
- Next page





