ജനകീയാസൂത്രണം -2018-19 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച കുറിപ്പ്
സൂചന :04.12.2018 ലെ 10/2018/എസ്ആര്‍ജി(GI) നമ്പര്‍ കുറിപ്പ്
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാറായ ഈ ഘട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഭേദഗതിക്ക് അവസരം നല്‍കണമെന്ന് ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 28.01.2019 മുതല്‍ 08.02.2019 വരെ സൂചനയില്‍ പറയുന്ന കുറിപ്പിലെ നിബന്ധനകള്‍ക്ക് വിധേയമായി വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ സുലേഖ സോഫ്റ്റ്വെയറില് ക്രമീകരണം ചെയ്യുന്നതാണ് .വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പും അതോടനുബന്ധിച്ച പെരുമാറ്റ ചട്ടവും കണക്കിലെടുത്ത് വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി ആവശ്യമായ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഭേദഗതി വരുത്തി ഫെബ്രുവരി8നകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ് .ഈ കാലപരിധിക്കകം ഭേദഗതി പ്രോജക്ടുകള്‍ സമര്‍പ്പിക്കുക എന്നത് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ് . തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ പ്രോജക്റ്റ് അംഗീകാര നടപടിക്കു തടസ്സം ഉണ്ടാകും എന്നതിനാല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതികളും പ്രത്യേക ശ്രദ്ധ കാണിക്കണം
No10/2018/SRG(G) സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പ്
24.01.2019
- 1704 views