2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
സ.ഉ(ആര്‍.ടി) 159/2019/തസ്വഭവ Dated 25/01/2019
2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്
സ.ഉ(ആര്‍.ടി) 159/2019/തസ്വഭവ Dated 25/01/2019
2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്
G.O.(P) 07/2019/Fin Dated 24/01/2019
Integrated Financial Management System (IFMS) –Utilisation and Monitoring of Plan Fund –Further Operational Guidelines on Joint venture projects under various LSGs-Modified –Orders Issued
സംസ്ഥാനത്ത് ശുചിത്വ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്ത ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം കാമ്പയിന്‍ രണ്ടാംഘട്ടത്തിന് 26.01.2019 നു തുടക്കമാവും. ഇതിന്‍റെ ഭാഗമായുള്ള ഹരിതനിയമാവലി കാമ്പയിനും ആരംഭിക്കും. പരിസ്ഥിതിക്ക് ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമായ പ്രവൃത്തികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഹരിതനിയമാവലി കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 2019 ജനുവരി 26 ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ഹരിതനിയമാവലി കൈപുസ്തകം എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ.കെ.മുഹമ്മദ് വൈ.സഫീറുള്ള ഐ.എ.എസ്സിന് ന് നല്‍കി ബഹു.മന്ത്രി പ്രകാശനം ചെയ്യും. ശ്രീ.അന്‍വര്‍സാദത്ത് എം.എല്‍ .എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ മുഖ്യപ്രഭാഷണം നടത്തും. കില ഡയറക്ടര്‍, ഡോ.ജോയ് ഇളമണ്‍, ശുചിത്വമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ആര്‍.അജയകുമാര്‍ വര്‍മ്മ, ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉദയകുമാര്‍, എറണാകുളം ഡി.എം.ഒ. ഡോ.എന്‍.കെ.കുട്ടപ്പന്‍, കൊച്ചിന്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ , പോലീസ് അസി.കമ്മീഷണര്‍, ശ്രീ.ബി.പി. വിനോദ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.മാലതി, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണര്‍ ശ്രീ.സി.ശിവകുമാര്‍, നഗരകാര്യ വകുപ്പ് ആര്‍.ജെ.ഡി., ശ്രീ.റ്റി.ആര്‍. റാം മോഹന്‍ റോയ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്‍റ് എഞ്ചിനീയര്‍ ശ്രീ.എം.എ. ബൈജു, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.എ.പി.ഷാജി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.സുജിത്ത് കരുണ്‍, ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ.വി.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ജില്ല കേന്ദ്രങ്ങളിലും ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലീഗ് സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ കാമ്പയിന്‍റെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ - കില- യാണ്. പൊതു സ്ഥലങ്ങളിള്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്‍റെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കായി നിയമ പഠന ക്ലാസ്സുകളും സംഘടിപ്പിക്കും. പോലീസ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്ക് കീഴിലുള്ള വിവിധ നിയമങ്ങളാകും പഠന ക്ലാസ്സുകളില്‍ വിഷയമാക്കുന്നത്. 30 ലക്ഷം പേര്‍ക്ക് ഹരിത നിയമം സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കാനാണ് ആദ്യഘട്ടത്തില്‍ കാമ്പയിന്‍ ലക്ഷ്യമിടുന്നത്
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18 എന്നീ റിട്ട് പെറ്റീഷനുകളില്‍മേല്‍ 15.01.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ്
ലൈഫ് മിഷനില്‍ താഴെപ്പറയുന്ന തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. തസ്തികയുടെ പേരും യോഗ്യതയും ചുവടെ ചേര്‍ത്തിരിക്കുന്നു.
തസ്തിക : അക്കൗണ്ടന്‍റ് (സംസ്ഥാന തലം)
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത / പ്രവൃത്തി പരിചയം
പ്രതിമാസ ശമ്പളം : 35,000 രൂപ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ 2019 ജനുവരി 23-ാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി lifemissionkerala@gmail.com -ല്‍ സമര്‍പ്പിക്കേണ്ടതാണ്.
ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍
ലൈഫ് മിഷന്‍
പാര്‍ക്കിംഗ് ഏരിയ ചട്ട വിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് –നിര്‍ദേശങ്ങള്‍
സംസ്ഥാനമൊട്ടാകെ വാണിജ്യ സ്ഥാപനങ്ങളും മറ്റു ബഹു നില മന്ദിരങ്ങളും പെര്‍മിറ്റ് പ്രകാരം പാര്‍ക്കിംഗ് ഏരിയയായി നീക്കി വച്ചിട്ടുള്ള ഭാഗങ്ങള്‍ ഒക്ക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം കെട്ടിയടച്ച് വാണിജ്യാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ച് വരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട് .ഇത്തരത്തിലുള്ള ദുരുപയോഗം തടയുന്നതിനും കംപ്ലീഷന്‍ പ്ലാനില്‍ നിന്ന് രൂപമാറ്റം വരുത്തി മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല എന്ന് ഭാവിയില്‍ നടക്കുന്ന പരിശോധനയില്‍ ഉറപ്പു വരുത്തുന്നതിനായി പണി പൂര്‍ത്തിയാക്കിയ ശേഷം ഒക്ക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ കംപ്ലീഷന്‍ പ്ലാനിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് കൂടി അപേക്ഷകന് നല്‍കേണ്ടതാണെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കുന്നു

പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ് പ്ലാറ്റ് ഫോമിൽ തയ്യാറാക്കപ്പെട്ട 28 പുതിയ നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ, ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നഗരകാര്യ ഡയറക്ടർ ആര്‍. ഗിരിജ ഐ.എ.എസ്, കുടുംബശ്രീ ഡയറക്ടർ എസ് ഹരികിഷോര്‍ ഐ എ എസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങീ പ്രധാന വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വേറിട്ട ഒരു അനുഭവമായി. ഇ ഗവേണൻസ് രംഗത്ത് ഇൻഫർമേഷൻ കേരളാ മിഷൻ നടത്തിയ പുതിയ കാൽവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു പ്ലാറ്റ് ഫോമിൽ നിരവധി വെബ് സൈറ്റുകൾ തയ്യാറാക്കപ്പെടുന്ന രീതിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ് സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.
സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 14-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലെയും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലെയും ഉപതിരഞ്ഞെടുപ്പാണ് ഫെബ്രുവരി 14-ന് നടക്കുക.
മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21-ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക 28 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 29-ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 31 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 14-ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണൽ 15-ന് രാവിലെ 10-ന് നടക്കും.
തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി, കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമൺ, പത്തനംതിട്ട ജില്ലയിൽ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ്, ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി, കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി ഗ്രാമ പഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം ജില്ലയിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം ജില്ലയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ വൈറ്റില ജനത, ഒക്കൽ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്, തൃശൂർ ജില്ലയിൽ ചാഴൂർ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം, പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കൽപ്പാത്തി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂർ, അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി, മലപ്പുറം ജില്ലയിൽ കാവന്നൂർ ഗ്രാമപഞ്ചായത്തിലെ ഇളയൂർ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂർ, കോഴിക്കോട് ജില്ലയിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടും കണ്ടി, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം, വയനാട് ജില്ലയിൽ നെ•േനി ഗ്രാമപഞ്ചായത്തിലെ മംഗലം, കണ്ണൂർ ജില്ലയിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ എന്നീ വാർഡുകളിലാണ് ഫെബ്രുവരി 14-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ലൈഫ് മിഷനില്‍ എം.ഐ.എസ് വിദഗ്ദ്ധര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. തസ്തികയുടെ പേരും യോഗ്യതയും ചുവടെ ചേര്‍ത്തിരിക്കുന്നു.
| തസ്തിക | എം.ഐ.എസ് വിദഗ്ദ്ധര്‍ (സംസ്ഥാന തലം) |
| യോഗ്യത / പ്രവൃത്തി പരിചയം | ഗവ. അംഗീകൃതസ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആപ്ളിക്കേഷന്‍ ഡവലപ്മെന്‍റിലും ഡാറ്റാബെയ്സ് ഡവലപ്മെന്‍റിലും ഉളള പ്രവ്യത്തിപരിചയം അഭികാമ്യം |
| പ്രതിമാസ ശമ്പളം | 30,000 രൂപ |
| അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി | 17 ജനുവരി 2019 |
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ lifemissionkerala@gmail.com ല്‍ സമര്‍പ്പിക്കേണ്ടതാണ്.
ഹരിതായനം-വാഹന പ്രചാരണ പരിപാടി ജനുവരി 4 ലേക്ക് മാറ്റി
ഹരിതകേരളം മിഷന്‍ ഇന്നു (ജനുവരി 3) മുതല്‍ തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 നാളെ (ജനുവരി 4) ത്തേയ്ക്ക് മാറ്റി. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ വാഹനത്തിന്‍റെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രചാരണ യാത്ര കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ രാവിലെ 9.30 ന് നവകേരളം കര്‍മ്മപദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ. ചെറിയാന്‍ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്യും. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള വാഹനം രാവിലെ 10.00 ന് കാസര്‍ഗോഡ് ഠൗണില്‍ ശ്രീ. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ .എ. ഫ്ളാഗ് ഓഫ് ചെയ്യും.