news

ലൈഫ് മിഷൻ - ഹഡ്‌കോ വായ്പയുടെ ഒന്നാം ഗഡു വിതരണം

Posted on Thursday, January 3, 2019

ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിന് വേണ്ടി 4000 കോടി രൂപ ഹഡ്‌കോയിൽ നിന്നും വായ്പ എടുക്കുന്നതിനു സർക്കാർ അനുമതി നൽകിയിരുന്നു. അത് പ്രകാരം ഹഡ്‌കോ അനുവദിച്ച വായ്പ തുകയുടെ ഒന്നാം ഗഡുവായ 375 കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി മുഖേന ഗ്രാമ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യുന്നതിന് അനുമതി നൽകുകയും കെ.യു.ആർ.ഡി.എഫ്.സി  02/01/2019 ൽ ടി തുക ലൈഫ് മിഷനിൽ നിന്നും നൽകിയ ലിസ്റ്റ്   പ്രകാരം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാരുടെ ബാങ്ക് അക്കൗണ്ടിലേക്കു കൈ മാറിയിട്ടുമുണ്ട്.

ഹഡ്‌കോയിൽ നിന്നും അനുവദിച്ച വായ്‌പ തുകയുടെ ആദ്യ ഗഡുവാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.  എന്നാൽ ഈ ഗഡു എല്ലാ അർഹതപ്പെട്ട ഗുണഭോക്താക്കൾക്കും അവരുടെ സ്റ്റേജ് പൂർത്തീകരണത്തിനനുസരിച്ചുകൊടുക്കേണ്ട മുഴുവൻ തുകയും കൊടുത്തു തീർക്കുന്നതിന് അപര്യാപ്തമാണ്. ആയതിനാൽ താഴെ  പറയുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം ഗ്രാമപഞ്ചായത്തു സെക്രട്ടറിമാർ തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടത്.

  1. ഗ്രാമപഞ്ചായത്തിൽ നിന്നും ഭവന നിർമാണത്തിനുള്ള ഗഡു കൈപ്പറ്റി സ്റ്റേജ് പൂർത്തീകരിച്ച വിവരം  സോഫ്റ്റ്വെയർറിൽ രേഖപ്പെടുത്തിയിട്ടുള്ള ഗുണഭോക്താക്കൾക്ക് അവകാശപ്പെട്ട അടുത്ത ഒരു ഗഡു മാത്രം നൽകേണ്ടതാണ്. 
  2. നിർമാണത്തിന്റെ അവസാന സ്റ്റേജുകളിൽ എത്തിയിരിക്കുന്ന ഗുണഭോക്താക്കൾക്ക്  ഗഡു  അനുവദിക്കുന്നതിന് മുൻഗണന നൽകണം.
  3. തുക സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്ന ദിവസം തന്നെ സെക്രട്ടറിയുടെ  ബാങ്ക് അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട ഗുണഭോക്താവിന്റെ  ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി നൽകേണ്ടതാണ്.
  4. തുക വിതരണം ചെയ്തു സംബന്ധിച്ച വിവരങ്ങൾ അന്നേ ദിവസം തന്നെ സോഫ്ട്  വേറിൽ രേഖപ്പെടുത്തേണ്ടതാണ്.
  5. തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതു സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് 10/1/2019 നു മുൻപായി ലഭ്യമാക്കേണ്ടതാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറക്ക് അടുത്ത ഗഡു വിതരണം ചെയ്യുന്നതാണ്.

ഹരിതായനം-വാഹന പ്രചാരണ പരിപാടി 2019

Posted on Tuesday, January 1, 2019

ഹരിതായനം: ഹരിതകേരളം മിഷന്‍ പ്രചാരണ വാഹനം ജനുവരി മൂന്നിന് യാത്ര തുടങ്ങും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവ ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ പ്രചാരണ വാഹനം- ഹരിതായനം 2019 - സംസ്ഥാനത്ത് 2019 ജനുവരി 3 ന് യാത്ര തുടങ്ങും. കൊല്ലം ആസ്ഥാനമായുള്ള മിഡാസ് ക്രിയേറ്റീവ് സൊല്യൂഷന്‍റെ സഹകരണത്തോടെയാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടും കാസര്‍ഗോഡ് നിന്ന് തെക്കോട്ടും യാത്രചെയ്യുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനമൊട്ടാകെ പ്രചാരണ പര്യടനം നടത്തുന്നത്. ഇരു വശത്തും ഡിജിറ്റ സ്ക്രീന്‍ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്കു മുന്നിലും എത്തി വീഡിയോ പ്രദര്‍ശനം നടത്തും. തിരുവനന്തപുരത്ത് കരകുളം പഞ്ചായത്ത് ജംഗ്ഷനി 2019 ജനുവരി 3 വ്യാഴാഴ്ച രാവിലെ 9.30 ന് നവകേരളം കര്‍മ്മ പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പ് ഹരിതായനത്തിന്‍റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കും. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍ പേഴ്സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷയാകുന്ന ചടങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ബി.ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി എം.എസ് അനില, വൈസ് പ്രസിഡന്‍റ് ശ്രീ.പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാസര്‍ഗോഡ് ജില്ലയി നിന്നുള്ള വാഹനം കാസര്‍ഗോഡ് ടൗണി ശ്രീ.എന്‍.എ നെല്ലിക്കുന്ന് എം.എ .എ ഫ്ളാഗ് ഓഫ് ചെയ്യും. ഹരിതകേരളം മിഷനെക്കുറിച്ചും, ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ - മാലിന്യ സംസ്കരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങളി രൂപീകരിച്ച ഹരിതകര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെ കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുമുള്ള വീഡിയോകളും മറ്റ് ബോധവ ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ജില്ലയിലും നാല് ദിവസം വീതമാണ് ഹരിതായനത്തിന്‍റെ പര്യടനം.

Content highlight

2019-20 വാർഷിക പദ്ധതിക്ക് അംഗീകാരം നേടുന്ന ആദ്യ ജില്ലാപഞ്ചായത്ത്- കണ്ണൂർ

Posted on Saturday, December 22, 2018

കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് ഊന്നൽ-പ്രളയ ബാധിത പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന- 110 കോടി രൂപ അടങ്കലിൽ 460 പദ്ധതികൾ:

പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിന് ഊന്നൽ നൽകിയും കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വളർച്ചയ്ക്ക് പരിഗണന നൽകിയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2019-20ലേക്കുള്ള വാർഷിക പദ്ധതി. ആകെ 110 കോടി രൂപ അടങ്കലിൽ 460 പദ്ധതികൾ അടങ്ങിയ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതോടെ പുതിയ വാർഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടത്തിന് കണ്ണൂർ അർഹമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.

വർക്കിംഗ് ഗ്രൂപ്പുകളുടെയും വികസന സെമിനാറിന്റെയും പദ്ധതി നിർദ്ദേശങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഇത്തവണയും ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലും പ്രളയവും നാശം വിതച്ച മലയോര മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്. തകർന്ന ഗതാഗത സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനായി രണ്ടു വീതം ഗ്രാമീണ റോഡുകളുടെ പുനർനിർമാണം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. കൃഷി, പശു, ആട് തുടങ്ങിയ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കുന്നതിനാവശ്യമായ പദ്ധതികളും നടപ്പിലാക്കും. 

തരിശുരഹിത ജില്ലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രദേശങ്ങളിൽ കൃഷി നടപ്പിലാക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാർഷിക സ്വയം പര്യാപ്ത ഗ്രാമം പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നടപ്പാക്കി വിജയിച്ച തേൻ ജില്ല പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനുതകുന്ന വിവിധ പദ്ധതികൾ കാർഷിക, വിനോദസഞ്ചാര മേഖലകളിൽ നടപ്പിലാക്കുമെന്നും കെ വി സുമേഷ് പറഞ്ഞു. കയറ്റുമതി ലക്ഷ്യമിട്ട് കാർഷിക ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഒരു കോടി രൂപ ചെലവിൽ ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കും. ടൂറിസ്റ്റുകൾക്കായി ഹോം സ്‌റ്റേകളുടെ നിർമാണവും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ജില്ലയിൽ എസ്എസ്എൽസി-പ്ലസ്ടു പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നൽകുന്നു. സൗരോർജ വൈദ്യുതി സംവിധാനം സ്ഥാപിക്കാൻ ബാക്കിയുള്ള സ്‌കൂളുകളിൽ 69 ലക്ഷം രൂപ ചെലവിൽ ഇത്തവണ അത് നടപ്പിലാക്കും. സ്‌കൂളുകൾ ഹൈടെക്കാക്കിയതോടെ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ വളരെ പ്രാധാന്യത്തോടെയാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കുന്നത്. 

ഹരിതകേരളം മിഷന്റെ ഭാഗമായുള്ള നെൽകൃഷി പ്രോൽസാഹനം (4.4 കോടി), തരിശുഭൂമി കൃഷിയോഗ്യമാക്കൽ (45 ലക്ഷം), ജലസംരക്ഷണം (50 ലക്ഷം), ജൈവ വൈവിധ്യപാർക്കുകളുടെ നിർമാണം (26.6 ലക്ഷം), കാർഷിക യന്ത്രവൽക്കരണം (33 ലക്ഷം), കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ (50 ലക്ഷം),  പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതി (80 ലക്ഷം), സ്‌കൂളുകളിൽ സിസിടിവി സ്ഥാപിക്കൽ (23 ലക്ഷം), ലൈഫ് മിഷൻ വീടുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം (12.4 കോടി), വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് സൗജന്യ മരുന്ന് വിതരണം (50 ലക്ഷം), ക്ഷീരകർഷകർക്കുള്ള വിവിധ വികസന പദ്ധതികൾ (3.3 കോടി), സംരംഭകത്വ വികസന പരിപാടികൾ (50 ലക്ഷം), പട്ടിക വർഗ കോളനികളെ ലഹരിവിമുക്തമാക്കൽ (രണ്ട് ലക്ഷം), പട്ടികജാതി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്, പിഎസ് സി പരിശീലനം (30 ലക്ഷം), വയോജന ഹെൽത്ത് ക്ലബ്ബുകളുടെ നിർമാണം (10 ലക്ഷം), സ്‌കൂൾ പൗൾട്ടറി ക്ലബ്ബുകൾ (20 ലക്ഷം), താറാവ് ഫാമുകൾ (10 ലക്ഷം), ജിഐഎസ് മാപ്പിംഗ് (20 ലക്ഷം) തുടങ്ങി നൂതനവും വൈവിധ്യമാർന്നതുമായ നിരവധി പദ്ധതികൾ ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ഇടംപിടിച്ചിട്ടുണ്ട്. കുട്ടികൾ, വനിതകൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ ശാക്തീകരണത്തിനാവശ്യമായ സംരംഭങ്ങൾ, പുതുതലമുറയിൽ ശാസ്ത്ര ബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, നവോത്ഥാന ക്യാംപയിനുകൾ തുടങ്ങിയവയും ഉൾപ്പെട്ടതാണ് വാർഷിക പദ്ധതിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

വികസന ഫണ്ട് പൊതുവിഭാഗത്തിൽ 45 കോടി, പ്രത്യേക ഘടക പദ്ധതിയിൽ 4.95 കോടി, പട്ടികവർഗ പദ്ധതിയിൽ 3 കോടി, തനത് ഫണ്ട് 4.4 കോടി, റോഡ് മെയിന്റനൻസ് ഫണ്ട് 40.5 കോടി, റോഡിതര മെയിന്റനൻസ് ഫണ്ട് 7.8 കോടി, ഗ്രാമപഞ്ചായത്ത് വിഹിതം 2.6 കോടി എന്നിങ്ങനെ 110 കോടിയാണ് അടങ്കൽ തുക. ഉൽപാദന മേഖലയിൽ 60ഉം സേവന മേഖലയിൽ 211ഉം പശ്ചാത്തല മേഖലയിൽ 189ഉം പ്രൊജക്ടുകളാണ് വാർഷിക പദ്ധതിയിലുള്ളത്. എസ്‌സി വിഭാഗത്തിനുള്ള 12പ്രൊജക്ടുകളും എസ്ടി വിഭാഗത്തിനുള്ള 18പ്രൊജക്ടുകളും ഉൾപ്പെടെയാണിത്. റോഡ് നിർമാണം ഉൾപ്പെടെയുള്ള പശ്ചാത്തല വികസനത്തിന് 40.48 കോടി രൂപയുടെയും ഉൽപ്പാദന മേഖലയ്ക്ക് 19 കോടിയുടെയും വിദ്യാഭ്യാസ മേഖലയ്ക്ക് 16 കോടിയുടെയും പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. 

ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ പി ജയബാലൻ, സെക്രട്ടറി വി ചന്ദ്രൻ എന്നിവരും പങ്കെടുത്തു. 

തിരുവനന്തപുരം നഗരസഭ - D&O ലൈസന്‍സ് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് പരിശീലനം

Posted on Thursday, December 13, 2018

തിരുവനന്തപുരം നഗരസഭയുടെ വാണിജ്യ വ്യാപാര ലൈസന്‍സ് അപേക്ഷ (D&O) ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് 13.12.2018 2 മണിയ്ക്ക് കോഫീ ഹൗസിനു മുകളിലുള്ള ഹാളില്‍ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും.ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് പരിശീലനം നല്‍കുന്നത്. ഓരോ സംഘടനയും കമ്പ്യൂട്ടര്‍പരിജ്ഞാനമുള്ള 5 പ്രതിനിധികളെ വീതം പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതാണ്.അക്ഷയകേന്ദ്രളുടെ സംരംഭകര്‍ക്കായി നേരത്തെ നടത്തിയ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നസംരംഭകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.