news
മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതൽ
മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതൽ
മാലിന്യ സംസ്കരണ മേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കുന്ന സംഗമത്തിൽ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോര്‍പ്പറേഷന്‍ തലങ്ങളിലെ ജനപ്രതിനിധികളും സംസ്ഥാന, ദേശീയ അന്തര്‍ദേശീയതല വിദഗ്ധരും ഉള്‍പ്പെടെ 1500ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മാലിന്യ സംസ്കരണരംഗത്തെ മാതൃകകളും പ്ലാസ്റ്റിക്കിനു പകരമുള്ള ഉൽപ്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശന-വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 15 മുതൽ പ്രദര്‍ശനവും 21, 22 തിയതികളിൽ ശില്പശാലയും നടക്കും.
21 ന് വൈകിട്ട് ശുചിത്വ സംഗമം ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.എൽ.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിൽ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും ശുചിത്വ സംഗമത്തിൽ വിതരണം ചെയ്യും.
തിരുവനന്തപുരത്ത് കനകക്കുന്നിലെ സൂര്യകാന്തിയിലാണ് പ്രദര്‍ശന-വിപണനമേള നടക്കുന്നത്.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉൽ പ്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തിൽ ഇതിന് ബദലായുള്ള ഉൽപ്പന്നങ്ങളും ഇത്തരം ഉൽപ്പന്നനിര്‍മ്മാണ സാങ്കേതിക വിദ്യയും പരിചയപ്പെടുത്തിയുള്ള 120 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. 15 ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി ഇ-പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത വിഭവങ്ങളുമായി ഭക്ഷ്യമേളയും പ്രദര്‍ശന നഗരിയിലുണ്ടാവും.
ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തിൽ ശുചിത്വമിഷന്‍റെ സാങ്കേതിക നിര്‍വഹണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അവതരണവും ശുചിത്വ സംഗമത്തിൽ നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന വിവിധ വിഷയാധിഷ്ഠിത സെമിനാറുകള്‍ സംസ്ഥാനത്തിന് പുറത്തുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ മികച്ച മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ശില്പശാല എന്നിവയും ശുചിത്വസംഗമത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണവും ഉപജീവന മേഖലയും, മനോഭാവ വ്യതിയാനവും ശീലവൽക്കരണവും, പുനചംക്രമണവും പുനരുപയോഗവും എന്നീ വിഷയങ്ങളിലാണ് പ്രധാന സെമിനാറുകള്‍. സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആശയരൂപീകരണവും കര്‍മ്മപരിപാടിയും ശുചിത്വസംഗമത്തിൽ തയ്യാറാക്കും
ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ്
സ.ഉ(എം.എസ്) 2/2020/തസ്വഭവ Dated 01/01/2020
തിരുവനന്തപുരം നഗരസഭ- ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ് നൽകി ഉത്തരവ്
ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം
ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം
ഹരിതകേരളം മിഷന്‍ 2020 ജനുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്പനമേള. ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍ ബന്ധപ്പെടണം. സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാല്‍ ആദ്യമെത്തുന്നവര്‍ക്ക് അവസരം ലഭിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് ബദലായുള്ളവയ്ക്ക് പ്രാധാന്യം നല്‍ കുന്ന വസ്തുക്കള്‍, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്കരണോപാധികള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387801694 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ജനകീയാസൂത്രണം- 2019-20 - വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച്
ജനകീയാസൂത്രണം- 2019-20 - വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച് :
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക് 30.12.2019 മുതല്‍ 15.01.2020 വരെ സുലേഖ സോഫ്റ്റ് വെയറില്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍15.01.2020 നകം ഡി പി സി നടപടിക്രമങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്
എൻജിനീയറിങ് വിദ്യാർത്‌ഥികളുടെയും അധ്യാപകരുടെയും സേവനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
സ.ഉ(ആര്‍.ടി) 2933/2019/തസ്വഭവ Dated 23/12/2019
എൻജിനീയറിങ് വിദ്യാർത്‌ഥികളുടെ തൊഴിൽ നൈപുണ്യ വികസനം - എൻജിനീയറിങ് വിദ്യാർത്‌ഥികളുടെയും അധ്യാപകരുടെയും സേവനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.
Related Articles
- കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ വാതായനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി തുറന്നിടുന്നു
Posted on Tuesday, May 21, 2019
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം –അറിയിപ്പ്
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം –അറിയിപ്പ്
കെട്ടിട നിര്‍മ്മാണ/ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച്
തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന കെട്ടിട നിര്‍മ്മാണ/ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്.
അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍
സര്‍ക്കുലര്‍ 97/2019/ധന Dated 11/12/2019
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ബോധവൽക്കരണ പരിപാടി ഡിസംബര്‍ 16 ന് തിരുവനന്തപുരത്ത്.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി 2019 ഡിസംബര്‍ 16 തിങ്കളാഴ്ച തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ & ഡവലപ്മെന്റ്) നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നു. രാവിലെ 10.30 മുതൽ 12.30 വരെയുള്ള സെഷൻ പ്രൊമോട്ടർമാർ, ബിൽഡർമാർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ഉച്ചകഴിഞ്ഞ് 3 മുതൽ 6.30 വരെ സെഷൻ വീട് വാങ്ങുന്നവർക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതാണ്.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയെക്കുറിച്ചുള്ള സംശയങ്ങൾ വ്യക്തമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സെഷനുകളിലും പങ്കെടുക്കാൻ എല്ലാ പങ്കാളികളെയും ക്ഷണിക്കുന്നു.
Pagination
- Previous page
- Page 43
- Next page



