news

തിരുവനന്തപുരം നഗരസഭ–മാലിന്യ സംസ്കരണം-യോഗതീരുമാനങ്ങള്‍

Posted on Friday, May 31, 2019

തിരുവനന്തപുരം നഗരസഭ–മാലിന്യ സംസ്കരണം-നാഷണല്‍ ഗ്രീന്‍ ട്രൈബുണല്‍ ഉത്തരവനുസരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗ നടപടിക്കുറിപ്പുകള്‍

പദ്ധതി നിര്‍വഹണം - മേഖലാ യോഗങ്ങള്‍ മാറ്റി വച്ച അറിയിപ്പ്

Posted on Wednesday, May 29, 2019

പദ്ധതി നിര്‍വഹണം  -ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള 31.05.2019,.01.06.2019 എന്നീ തിയതികളിലെ മേഖലാ യോഗങ്ങള്‍ മാറ്റി വച്ചിരിക്കുന്നു.പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.>>അറിയിപ്പ്

ലൈഫ് മിഷന്‍ പ്രോഗ്രാം മാനേജര്‍ (സോഷ്യല്‍ ഡവലപ്പ് മെന്റ്) ,സിവില്‍ എഞ്ചിനീയര്‍ , ഇലക്റ്റ്രിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു

Posted on Wednesday, May 29, 2019

പ്രോഗ്രാം മാനേജര്‍ (സോഷ്യല്‍ ഡവലപ്പ് മെന്റ്) ,സിവില്‍ എഞ്ചിനീയര്‍ , ഇലക്റ്റ്രിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു അപേക്ഷകള്‍ ക്ഷണിക്കുന്നു- അപേക്ഷകള്‍ ജൂണ്‍ 6 നു വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി lifemissionkerala@gmail.com ല്‍ സമര്‍പ്പിക്കേണ്ടതാണ്

വിശദാംശങ്ങള്‍ 

Content highlight

ഹരിതകേരളം-ജലസംഗമം 2019 ന്‍റെ ഉദ്ഘാടനം

Posted on Thursday, May 23, 2019

ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന -ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയ തലത്തില്‍ ജലസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ജലസംഗമം- 2019 ന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ മേയ് 30 ന് നിര്‍വഹിക്കും. സംസ്ഥാനത്ത് നടന്ന മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജലസംഗമത്തില്‍ അവതരിപ്പിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ഈ അവതരണങ്ങളോട് പ്രതികരിച്ച് സംസാരിക്കും. ധനമന്ത്രി ഡോ.തോമസ് ഐസക്, തദ്ദേശഭരണ മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, സഹകരണ -ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും രണ്ടുവീതം പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും, നഗരനീര്‍ച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളിലാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവതരണങ്ങള്‍ നടക്കുന്നത്. ജലസംഗമത്തിലെ സമാന്തര സെഷനുകളിലെ അവതരണങ്ങളോട് പ്രതികരിച്ചുകൊണ്ട് വിവിധ ഐ.ഐ.ടി.കളില്‍ നിന്നും മറ്റു ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ സംസാരിക്കും. തെലുങ്കാന സംസ്ഥാനത്തിലെ നെക്നാംബൂര്‍ തടാകം, എറാക്കുട്ട തടാകം, പ്രഗതി നഗര്‍ തടാകം മുതലായ വലിയ തടാകങ്ങളെ മാതൃകാപരമായി പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ, പിലാനി കേന്ദ്ര ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി.മധുലികാ ചൗധരി, നീര്‍ത്തട പരിപാലനം, സ്ഥലപര ആസൂത്രണം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ദ്ധനായിട്ടുള്ള റൂര്‍ക്കി ഐ.ഐ.ടി.യിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.മനോജ്.കെ.ജയിന്‍, പ്രകൃതി വിഭവ സംരക്ഷണം, പുനസ്ഥാപനം, ജല-മലിനജല സംസ്കരണം, പാരിസ്ഥിതിക ആഘാത പഠനം എന്നിവയില്‍ വിദഗ്ദ്ധനായ ശ്രീ.വിനോദ് താരെ തുടങ്ങിയവര്‍ പങ്കെടുക്കും. ഇവരെക്കൂടാതെ വിവിധ ഐ.ഐ.ടി.കളില്‍ നിന്നുമുള്ള ഡോ.പി.ആതിര, ഡോ.എന്‍.സി നാരായണന്‍, ഡോ.ടി.എ ദോ കോഴിക്കോട് എന്‍.ഐ.ടി യില്‍ നിന്നുമുള്ള ശ്രീ.സന്തോഷ് തമ്പി, ബാര്‍ട്ടന്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുമുള്ള ശ്രീമതി.സുജ. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള ശ്രീ.പ്രദീപ്കുമാര്‍, ശ്രീ.ജോയ്.കെ.ജെ തുടങ്ങിയവര്‍ പങ്കെടുക്കും. ഇവരെ കൂടാതെ സി.ഡബ്ല്യു.ആര്‍.ഡി.എം, സി.ഡബ്ല്യു.സി, സി.ജി.ഡബ്ല്യു.ബി തുടങ്ങിയവയില്‍ നിന്നുള്ള വിദഗ്ദ്ധരും ഈ ജല സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. 31.05.2019 ന് നടക്കുന്ന പ്ലീനറി സെഷനി സമാന്തര സെഷനിലെ അവതരണങ്ങളെയും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളുടേയും ക്രോഡീകരിച്ചുകൊണ്ടുള്ള അവതരണങ്ങളോട് വിദഗ്ദ്ധര്‍ പ്രതികരിക്കും. ഇതിന്‍റെയടിസ്ഥാനത്തില്‍ തുടര്‍ന്നു നടത്തേണ്ട ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഈ സെഷന് നേതൃത്വം നല്‍കും. സംസ്ഥാനത്ത് നടന്നിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടുവിലയിരുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മേയ് 29 ന് മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജന പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴ കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടു മനസിലാക്കാന്‍ ഒരു ഫീല്‍ഡ് വിസിറ്റും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. 29 മുതല്‍ ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ ജലസംരക്ഷണം വിഷയമാക്കി സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ വാതായനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി തുറന്നിടുന്നു

Posted on Tuesday, May 21, 2019

Opportunity for Collaboration Between Engineering Colleges & LSGIs

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളിലെ ഏകദേശം 64% വും സാങ്കേതിക പദ്ധതികളാണ്. 2018-19 വര്‍ഷത്തില്‍ കേരളത്തിലെ 1200 തദ്ദേശ ഭരണ സ്ഥാപങ്ങളില്‍ നിന്നായി 1.6 ലക്ഷം പദ്ധതികളാണ് ഈ ഗണത്തില്‍പ്പെടുന്നത്. 3570 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ നിന്ന് നടപ്പിലാക്കിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന എഞ്ചിനീയറിംഗ് പ്രൊജക്റ്റുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നു. ഇൻ്റേൺഷിപ്പ്, പ്രോജക്ട് വർക്ക്, കൺസൾട്ടൻസി, എഞ്ചിനീയറിംഗ് സ്റ്റാർട്ടപ്പ് എന്നീ രീതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതികളിൽ യുവ എഞ്ചിനീയർമാരുടേയും അധ്യാപകരുടേയും വൈദഗ്ധ്യം ഉപയോഗിക്കാവുന്നതാണ്.  മാത്രവുമല്ല യുവ എഞ്ചിനീയർമാർക്ക് തദ്ദേശഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 4508 ഓളം വരുന്ന എഞ്ചിനീയർമാരുടേയും അതിലുള്ള 218 ഓളം വിവിധ വിഷയങ്ങളിലുള്ള എംടെക് എഞ്ചിനീയർമാരുടേയും അതില്‍ തന്നെ 28 ഓളം വരുന്ന പരിസ്ഥിതി എഞ്ചിനീയറിംഗിലുള്ള (Environmental Engineering) എം.ടെക് എഞ്ചിനീയർമാരുടേയും അനുഭവസമ്പത്തും സ്വായത്തമാക്കാനുമുള്ള അവസരവുമാണിത്. ഇതിലൂടെ പല നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് മന്ത്രി ഡോ: കെ. ടി. ജലീല്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഉഷ ടൈറ്റസ് ഐ.എ.എസ്, അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ: അദീല അബ്ദുള്ള ഐ.എ.എസ്, കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: രാജശ്രീ എം. എസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ: കെ. എന്‍. മധുസൂധനന്‍, കേരളത്തിലെ സാങ്കേതിക സര്‍വ്വകലാശാലകളിലെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ എന്നിവരോടൊപ്പം തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ് ഐ.എ.എസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍, ഗ്രാമ വികസന കമ്മീഷണര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍,  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: ചിത്ര എസ് ഐ.എ.എസ്, തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ സജി കുമാര്‍, കില ഡയറക്ടര്‍ ഡോ: ജോയ് ഇളമണ്‍, ശുചിത്വ മിഷന്‍, അമൃത്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, ലൈഫ് മിഷന്‍ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് മിഷന്‍ - പ്രോഗ്രാം മാനേജര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു

Posted on Monday, May 20, 2019

തസ്തിക : പ്രോഗ്രാം മാനേജര്‍ (അഡ്മിനിസ്ട്രഷന്‍) സംസ്ഥാന തലം

ഒഴിവുകളുടെ എണ്ണം - 1
യോഗ്യത : ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. വികസന പ്രക്രിയയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സമാന മേഖലയിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം

തസ്തിക : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (മലപ്പുറം)

ഒഴിവുകളുടെ എണ്ണം - 1
യോഗ്യത : ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

വിശദ വിവരങ്ങള്‍

കൊല്ലം നഗരസഭ ഐ എസ്  ഒ നിറവിലേക്ക്

Posted on Friday, May 17, 2019

logo-kollam

കൊല്ലം നഗരസഭ ഐ എസ്സ് ഒ നിറവിലേക്ക്...

കൊല്ലം നഗരസഭയ്ക്ക് മികച്ച മുനിസിപ്പല്‍ ഭരണത്തിനും സേവനങ്ങള്‍ക്കും ഐ എസ്സ് ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍  ലഭിച്ചിരിക്കുന്നു.

Certificate No. Q9128277
Issue date    : 14 May 2019
Scope : Municipality Administration and Services to the public as per the kerala Municipality Act & Other allied acts and rules



kollam

വാർഷിക പദ്ധതി: മികവിന്റെ വർഷമാകണമെന്നു മന്ത്രി മൊയ്തീന്‍

Posted on Thursday, May 16, 2019

Regional review meeting KILA

ജനകീയാസൂത്രണ ചരിത്രത്തിൽ രേഖപെടുത്തുന്ന മികവിന്റെ വർഷമായിരിക്കണം 2019-20 വാർഷിക പദ്ധതിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്‌ദീൻ. വാർഷിക പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ മേഖല യോഗം കിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും തങ്ങളുടെ കഴിവ് പദ്ധതി നിർവ്വഹണത്തിനു ഉപയോഗിക്കണം. തനതു പദ്ധതികളിൽ മികവ് പുലർത്തുന്നതോടൊപ്പം നവകേരള മിഷന്റെ ഭാഗമായ നാലു മിഷനുകളുടെ പ്രവർത്തനവും മികച്ചതാക്കണം. തനതു വരുമാനം വർദ്ധിപ്പിക്കണം. തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നു മന്ത്രി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ തൃശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മേരീ തോമസ് അധ്യക്ഷത വഹിക്കുകയും, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ എൻ ഹരിലാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐ.എ.എസ്, കില ഡയറക്ടർ ഡോ ജോയ് ഇളമൺ, പഞ്ചായത്ത് ഡയറക്ടർ ബി എസ് തിരുമേനി ഐ.എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്ജിനീർ, വിവിധ വകുപ്പ് മേധാവികൾ, തൃശൂർ മേയർ അജിത വിജയൻ, എസ് ആർ ജി കാൺവീനർ ആർ എസ് സനൽ കുമാർ, തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു.

തസ്വഭവ- വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ മേഖലാ യോഗങ്ങള്‍ (16/05/2019 ,18.05.2019)-അറിയിപ്പ്

Posted on Wednesday, May 15, 2019

പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ മേഖലാ യോഗങ്ങള്‍ ബഹു.തസ്വഭ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നു

1 എറണാകുളം ,തൃശ്ശൂര്‍ ,മലപ്പുറം ,പാലക്കാട് കില ,തൃശ്ശൂര്‍ 16.05.2019,10 AM
2 തിരുവനന്തപുരം ,കൊല്ലം തിരുവനന്തപുരം 18.05.2019,02.30 PM

 

അറിയിപ്പ്

Content highlight