news

റോഡുകള്‍ ടാറിങ്ങിന് ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗം മോണിറ്റര്‍ ചെയ്യുന്നതിന് സംസ്ഥാനതല മോണിറ്ററിംഗ്‌ കമ്മിറ്റി

Posted on Monday, May 13, 2019

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പൊതു മരാമത് വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള/ ഉടമസ്ഥതയിലുള്ള റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആയത് വിലയിരുത്തുന്നതിനും സംസ്ഥാന തല മോണിറ്ററിംഗ്‌ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.

കമ്മിറ്റി അംഗങ്ങള്‍

  1. എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍, ഹരിതകേരളം മിഷന്‍ (അധ്യക്ഷ)
  2. ഡയറക്ടര്‍, നഗരകാര്യ വകുപ്പ്
  3. ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ്
  4. ചീഫ് എഞ്ചിനീയര്‍ (റോഡ്സ്), പൊതുമരാമത്ത് വകുപ്പ്
  5. ചീഫ് എഞ്ചിനീയര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ്
  6. എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശുചിത്വ മിഷന്‍
  7. മാനേജിംഗ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് 

സ.ഉ(ആര്‍.ടി) 966/2019/തസ്വഭവ Dated 10/05/2019

ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് തുടര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍

Posted on Tuesday, May 7, 2019

സ.ഉ(എം.എസ്) 77/2019/പൊഭവ Dated 06/05/2019

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ , ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് തുടര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്

ഹരിതകേരളം-പച്ചത്തുരുത്ത് പദ്ധതി

Posted on Monday, May 6, 2019

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് ലോക പരിസ്ഥിതിദിനത്തില്‍ തുടക്കമാവും:തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് അടുത്തമാസം അഞ്ചിന് തുടക്കമാവും. ലോക പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലുമായി ആയിരം പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം ആരംഭിക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി സംരംഭകര്‍ ഇതിനകം തന്നെ പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലുമായി വിവിധ പഞ്ചായത്തുകള്‍ ഒരേക്കറും അതിലധികം വിസ്തൃതിയുമുള്ള സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തി കണ്ടെത്തിയ 250 ഏക്കറോളം ഭൂമിയില്‍ പച്ചത്തുരുത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്‍റെ സാമൂഹ്യവനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്ക്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും. വിത്തിനങ്ങള്‍ കണ്ടെത്തല്‍,വൃക്ഷങ്ങളുടെ തിരിച്ചറിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പച്ചത്തുരുത്ത് നിര്‍മ്മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഈ സമിതികളാണ് നല്‍കുന്നത്. ചുരുങ്ങിയത് അരസെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോള താപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും

ആരോഗ്യ ജാഗ്രത - പകർച്ചവ്യാധി പ്രതിരോധ യജ്ഞം 2019 മാർഗ്ഗനിർദ്ദേശങ്ങൾ

Posted on Friday, May 3, 2019

ആരോഗ്യ ജാഗ്രത - സർക്കുലർ - പകർച്ചവ്യാധി പ്രതിരോധ യജ്ഞം 2019 - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം - മാർഗ്ഗനിർദ്ദേശങ്ങൾ

സര്‍ക്കുലര്‍ 100/ഡിസി1/2019/തസ്വഭവ Dated 02/05/2019