news

ഇംപാക്റ്റ് കേരള- Accounts Manager,IT Officer,Data Entry Operator- കരാര്‍ നിയമനം- അപേക്ഷ ക്ഷണിക്കുന്നു

Posted on Wednesday, June 12, 2019

ഇംപാക്റ്റ് കേരള- Accounts Manager,IT Officer,Data Entry Operator  എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു  അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകള്‍  25-06-2019 നു മുന്‍പായി ലഭ്യമാക്കേണ്ടതാണ് >> വിശദാംശങ്ങള്‍

 

ഇംപാക്റ്റ് കേരളയില്‍ പ്രോജക്റ്റ് ഡയറക്ടര്‍, പ്രോജക്റ്റ്‌ മാനേജര്‍ - ഡപ്യുട്ടേഷന്‍ നിയമനം - അപേക്ഷ ക്ഷണിക്കുന്നു

Posted on Monday, June 10, 2019

ഇംപാക്റ്റ് കേരളയില്‍ (IMPACT Kerala) പ്രോജക്റ്റ് ഡയറക്ടര്‍, പ്രോജക്റ്റ്‌ മാനേജര്‍ (Environmental Engineering), പ്രോജക്റ്റ്‌ മാനേജര്‍ (Structural Engineering) എന്നീ തസ്തികകളിലേയ്ക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു.

പദ്ധതി നിര്‍വ്വഹണം-തിരുവനന്തപുരത്തും തൃശൂരും ചേര്‍ന്ന മേഖലാ യോഗം-പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങളും മറുപടിയും

Posted on Monday, June 10, 2019

16.05.2019ലും 18.05.2019 ലും തിരുവനന്തപുരത്തും തൃശൂരും ചേര്‍ന്ന മേഖലാതല യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങളും അവയ്ക്കുള്ള മറുപടി യും

  1. നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കാനോ-മെയിന്റനന്‍സ് ചെയ്യാനോ കെ.എസ്.ഇ.ബി അനുവദിക്കുന്നില്ല. സ്ട്രീറ്റ് മെയിന്‍ സ്ഥാപിച്ചതിന് ശേഷം നടത്തിയാല്‍ മതിയെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. നിലവിലുള്ള ലൈറ്റുകള്‍ മെയിന്റനന്‍സ് ചെയ്യാനും മാറ്റി സ്ഥാപിക്കാനും അനുമതി നല്‍കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് അറിയിക്കുന്നു.

    മറുപടി :- ഇതിന്റെ വിശദാംശം സഹിതം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് നല്‍കണം.
     
  2. ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ L.L.M.C കൂടുന്നതിന് കളക്ട്രേറ്റില്‍ നിന്നും ലിസ്റ്റ് ഇന്നുവരെയും ലഭിച്ചിട്ടില്ല. ഒരു വര്‍ഷമായി L.L.M.C കൂടിയിട്ട്. ആയതിനാല്‍ 2 സെന്റ് ഭൂമിയുള്ളവര്‍ക്ക് നിലം എന്നു കിടക്കുന്നത് പുരയിടം ആക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ സാധിക്കുന്നില്ല. (എറണാകുളം ജില്ല)

    മറുപടി :- ഇതിന്മേല്‍ നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കുന്നതാണ്. കൂടാതെ ഈ വിഷയം വിശദാംശങ്ങളോടെ ജില്ലാ കളക്ടറുടെ പരിഗണനയ്ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കേണ്ടതാണ്.
     
  3. നിലവില്‍ വര്‍ഷം തോറും ലൈസന്‍സ് പുതുക്കുന്നുണ്ട്. വര്‍ഷാവര്‍ഷം സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ?

    മറുപടി :- ലൈസന്‍സ് കാലാവധി ഇപ്പോള്‍ 5 വര്‍ഷമാക്കിയിട്ടുണ്ട്.
     
  4. ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലുള്ള മുഴുവന്‍ ഘടകങ്ങളും ഉള്‍പ്പെടുത്തി മാര്‍ഗ്ഗരേഖ പരിഷ്കരിക്കണം.

    മറുപടി :- സര്‍ക്കാര്‍ ഇത് പരിഗണിക്കുന്നതാണ്.
     
  5. മാര്‍ച്ച് അവസാനം അനുവദിച്ച CFC ഫണ്ട് റിലീസ് ചെയ്ത് കിട്ടണം.

    മറുപടി :- സര്‍ക്കാര്‍ ഇത് പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കുന്നതാണ്.
     
  6. കുടിവെള്ള വിതരണത്തിന് ജി.പി.എസ് ഘടിപ്പിച്ച വാഹനം എന്നുള്ളത് വാഹനഉടമകള്‍ക്ക് താല്‍പര്യം ഇല്ല. ഈ നിബന്ധന ഒഴിവാക്കിത്തരാന്‍ പറ്റുമോ?എങ്കില്‍ കുടിവെള്ള വിതരണം സുതാര്യമാക്കാമായിരുന്നു.

    മറുപടി :- ഈ നിര്‍ദ്ദേശം പരിഗണിക്കാവുന്നതല്ല.
     
  7. PMGSY യില്‍ നിര്‍മ്മിച്ച റോ‍ഡുകള്‍ 5 വര്‍ഷം കഴിഞ്ഞുള്ള മെയിന്റനന്‍സിന്റെ പ്രധാന ചുമതല ആര്‍ക്കാണ്.? ജില്ലാ പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് ചിലവഴിക്കുന്ന മാനദണ്ഢം എന്താണ്. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ റോഡ് വികസനത്തില്‍ പ്രധാനമായത് ഏറ്റെടുക്കുന്നില്ല.

    മറുപടി :- ഇതിന്റെ അറ്റകുറ്റപ്പണി ജില്ലാ പഞ്ചായത്താണ് നടത്തേണ്ടത്.
     
  8. 2013 ലാണ് വസ്തുനികുതി പരിഷ്കരണം നടന്നത്. 5 വര്‍ഷം കഴിഞ്ഞു പുതുക്കി ഉത്തരവുണ്ടായില്ലെങ്കില്‍ നികുതി പിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    മറുപടി :- വര്‍ഷം തോറും നിശ്ചിത നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഉടനെ ഇതിന്മേല്‍ തീരുമാനമുണ്ടാകും.
     
  9. പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് യൂണ്റ്റ് പദ്ധതി വെച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് കാരണം തുടങ്ങാന്‍ കഴിഞ്ഞില്ല.ബോധവത്കരണം നടത്താനുള്ള ക്ലാസുകള്‍ CD ഉള്‍പ്പെടെ സൗകര്യം ചെയ്തു തരണം.

    മറുപടി :- ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇതിന്മേല്‍ നടപടി സ്വീകരിക്കും
     
  10. MGNREGS പദ്ധതിയില്‍ 60:40വര്‍ക്കുകള്‍ എന്തടിസ്ഥാനത്തിലാണ് (പഞ്ചായത്ത്, ജില്ല,സംസ്ഥാനതലം) എടുക്കേണ്ടതെന്ന് വ്യക്തമാക്കണം.

    മറുപടി :- ഒരു പഞ്ചായത്തില്‍തന്നെ (പഞ്ചായത്ത് തലത്തില്‍) സാധന സാമഗ്രികള്‍ക്ക് 40 ശതമാനം തുക ചെലവഴിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം
     
  11. CSR ഫണ്ട് എന്തിനൊക്കെ ഉപയോഗിക്കാം. അത് ഏത് ഫണ്ട് എന്ന് വിശദീകരിക്കാമോ?Life ല്‍ ഏറ്റെടുത്ത വീടുകളുടെ പൈസ പോലും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം വീടും സ്ഥലവും നല്‍കും എന്ന് പറഞ്ഞിരുന്നു. സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവനരഹിതരുടെ ലിസ്റ്റ് ഈ വര്‍ഷം നടപ്പിലാക്കുമോ?

    മറുപടി :-
    (i) കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് ( CSR) സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിനുപകരിക്കുന്ന ഏതാവശ്യത്തിനും ഉപയോഗിക്കാം
    (ii) അംഗീകൃത ലൈഫ് ലിസ്റ്റില്‍ നിന്നും മാത്രമേ ഇപ്പോള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ പാടുള്ളൂ.
     
  12. 2018-19 ജനകീയാസൂത്രണ പദ്ധതി പ്രകാരം March 2019 മുമ്പ് പണി പൂര്‍ത്തീകരിച്ച് പഞ്ചായത്തില്‍ requisition കൊടുത്തിട്ട് ഫണ്ട് ലഭ്യമാകാത്തത് കാരണം allotment മാര്‍ച്ച് മാസം ലഭിക്കാത്ത ബില്ലുകള്‍ മാറുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ടി ബില്ലുകള്‍ അവരുടേതല്ലാത്ത കാരണങ്ങളാല്‍ മാറാതെ കിടക്കുകയാണ്.

    മറുപടി :- ഇതിനുള്ള ക്രമീകരണം സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
     
  13. നിലവില്‍ തുടങ്ങാത്ത പ്രോജക്ടുകള്‍ (എഗ്രിമെന്റ് വച്ചത്) നടപ്പിലാക്കാന്‍ സംഖ്യ ലഭിക്കാന്‍ സാധ്യതയുണ്ടോ?

    മറുപടി :- ഇല്ല
     
  14. ക്യൂ ബില്ലായ സംഖ്യ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ?

    മറുപടി :- കഴിയും
     
  15. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ചില സ്ഥലങ്ങള്‍ നിലമായി കിടക്കുന്ന സാഹചര്യമുണ്ട്. അവിടെ നഗരസഭയുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വൈമുഖ്യം കാണിക്കുന്നു. അതിന് മാറ്റം വരുത്തുവാനുള്ള നിര്‍ദ്ദേശം ഉണ്ടാകണം.

    മറുപടി :- സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ പൊതു ആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്
     
  16. കുടിവെള്ള വിതരണം ഇ-ടെണ്ടര്‍ ആവശ്യമുണ്ടോ? ഈ പ്രശ്നത്തില്‍ പഞ്ചായത്ത് സെക്രട്ടറി കുടിവെള്ള വിതരണം മുടക്കിയിരിക്കുകയാണ്.

    മറുപടി :-
    (i) 5 ലക്ഷം രൂപയില്‍ അധികമാണെങ്കില്‍ ഇ-ടെണ്ടര്‍ നടപടി വേണം
    (ii) ചോദ്യത്തിന്റെ രണ്ടാം ഘട്ടം വ്യക്തമല്ല.
     
  17. അതിരപ്പള്ളി ഗ്രാമപഞ്ചായത്ത്. TSPഫണ്ട് ഉപയോഗിച്ച് ആദിവാസി മേഖലയിലെ തനത് കലകളുടെ പ്രോത്സാഹനത്തിനുള്ള അനുമതി സാധ്യമാണോ?
    മറുപടി :- അനുവദനീയമാണ്.
    ആദിവാസികള്‍ ഡാമില്‍ വലയിടുന്നുണ്ട്. ഈ ആവശ്യത്തിന് വല നല്‍കാന്‍ സബ്സിഡി ഒഴിവാക്കാന്‍ സാധിച്ചാല്‍ TSP ഫണ്ട് ട്രൈബല്‍ വിഭാഗത്തിന് ഉപയോഗിക്കാന്‍ സാധിക്കും.

    മറുപടി :- ഇതിന് പ്രോജക്ട് തയ്യാറാക്കി വിശദാംശം സഹിതം സമര്‍പ്പിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിഗണിക്കും.
     
  18. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ First grade oversear രണ്ടര വര്‍ഷമായി ഇല്ല. ആ post നികത്താന്‍ നടപടിയുണ്ടാകണം. 2018-19 വാര്‍ഷിക പദ്ധതി നടപ്പിലാക്കിയത് ചാര്‍ജുള്ള AE യെ വെച്ചാണ്.ചാര്‍ജ്ജുള്ള AE യെ സ്ഥിരമാക്കുകയോ അല്ലെങ്കില്‍ ഒരു full charge ഉള്ള AE യെ തരുകയോ ചെയ്യണം.

    മറുപടി :- ഇത് പരിഗണിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കും.
     
  19. പുഴയിലെ റിസര്‍വോയറിലെ ചെളിയും മണ്ണും നീക്കം ചെയ്യുവാന്‍ ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടോ. ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് ആരാണ് അനുമതി നല്‍കേണ്ടത്.

    മറുപടി :- ഇതു പരിശോധിച്ച് മറുപടി നല്‍കാന്‍ പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്
     
  20. PMAY ഭവനനിര്‍മ്മാണ പദ്ധതിയില്‍ data .bank ല്‍ ഉള്‍പ്പെടാത്ത നിലം രേഖപ്പെടുത്തിയ സ്ഥലത്തിന് LLMC റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടതുണ്ടോ? 2019-20 ലെ ഒന്നാം ഗഡു ഫണ്ടില്‍ നിന്നും വാട്ടര്‍ അതേറിറ്റി കുടിശ്ശിഖ തിരിച്ചുപിടിച്ചു. ഇത് പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുന്നു.

    മറുപടി :-
    (i) LLMC റിപ്പോര്‍ട്ട് വേണം
    (ii)KWA കുടിശ്ശിക ഗഡുക്കളായി കുറവു ചെയ്താണ് പിടിച്ചിരിക്കുന്നത്

ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു

Posted on Friday, June 7, 2019

ജില്ലാപഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു  അപേക്ഷ ക്ഷണിക്കുന്നു

പത്തനംതിട്ട ,കോട്ടയം,ഇടുക്കി , എറണാകുളം ,തൃശ്ശൂര്‍ ,പാലക്കാട് ,മലപ്പുറം ,വയനാട് എന്നിവിടങ്ങളിലെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക്  ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു  അപേക്ഷ ക്ഷണിക്കുന്നു-അപേക്ഷകള്‍ 30.06.2019 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭ്യമാക്കേണ്ടതാണ്.

പദ്ധതി നിര്‍വ്വഹണം -കണ്ണൂര്‍ മേഖലായോഗം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്

Posted on Friday, June 7, 2019

പദ്ധതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനായി 2016 ജൂണ്‍ 15 ന് രാവിലെ 10 മണിക്ക് ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മേഖലാ യോഗം കണ്ണൂരില്‍ വച്ച് നടത്തുന്നു. കണ്ണൂര്‍, കാസറഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.  

സമയം : 2016 ജൂണ്‍ 15 ന് രാവിലെ 10 മണി
വേദി : ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയം. കണ്ണൂര്‍

പദ്ധതി നിര്‍വഹണം- കോട്ടയത്തെ മേഖലായോഗത്തിന്റെ പുതുക്കിയ സമയം-07.06.2019 ന് വെള്ളിയാഴ്ച രാവിലെ 10.00മണിക്ക്

Posted on Tuesday, June 4, 2019

പദ്ധതി നിര്‍വഹണം-07/06.2019 ലെ കോട്ടയത്തെ മേഖലാ യോഗത്തിന്റെ പുതുക്കിയ സമയം:കോട്ടയം, പത്തനംതിട്ട , ആലപ്പുഴ ,ഇടുക്കി ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ മേഖലായോഗം 07/06.2019 ന് വെള്ളിയാഴ്ച രാവിലെ 10.00മണിക്ക്

ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കം

Posted on Tuesday, June 4, 2019

ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് 05.06.2019 നു തുടക്കം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ (05.06.2019) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് ജംഗ്ഷനില്‍ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. ബഹു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.വി.എസ്. സുനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.വനംവകുപ്പ് മന്ത്രി ശ്രീ.കെ.രാജു മുഖ്യ പ്രഭാഷണവും പച്ചത്തുരുത്ത് കൈപുസ്തകം പ്രകാശനവും നിര്‍വഹിക്കും. കേരളത്തിലെ 250 ഗ്രാമപഞ്ചായത്തുകളിലായി 500 ഓളം ഏക്കറില്‍ നാളെത്തന്നെ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിടും. തുടര്‍ന്ന് ആദ്യമൂന്നു മാസത്തിനുള്ളില്‍ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് പദ്ധതി വ്യാപിപ്പിക്കും. ശ്രീ.സി.ദിവാകരന്‍ എം.എല്‍.എ, ശ്രീ. അടൂര്‍ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വി.കെ.മധു, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷാനിബ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ് രാധാദേവി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി വിനീത വിജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ദിലീപ് കുമാര്‍, ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രീ.ഇ.പ്രദീപ് കുമാര്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എസ്.സി. ജോഷി, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ ജയശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഡീഷണല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍ ശ്രീ.എല്‍.പി.ചിത്തര്‍, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ശ്രീ.ആര്‍.പ്രകാശ് കുമാര്‍, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.വേണുഗോപാലന്‍ നായര്‍, എന്നിവര്‍ പങ്കെടുക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്. ചുരുങ്ങിയത് അരസെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും. ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്‍റെ സാമൂഹ്യവനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്ക്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും. വിത്തിനങ്ങള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പച്ചത്തുരുത്ത് നിര്‍മ്മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഈ സമിതികളാണ് നല്‍കുന്നത്.