news

വിധവാപെന്‍ഷന്‍/ 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ -സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ ഭേദഗതി

Posted on Thursday, July 4, 2019

വിധവാപെന്‍ഷന്‍/ 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ -സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള  നിര്‍ദേശങ്ങളില്‍ ഭേദഗതി  വരുത്തിയ ഉത്തരവ് 

സ.ഉ(എം.എസ്) 251/2019/ധന Dated 03/07/2019

വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ് 

തദ്ദേശ ഭരണ സ്ഥപനങ്ങളില്‍ ബില്‍ പ്രോസസ്സ് ചെയ്യുന്ന വിധം

Posted on Monday, July 1, 2019

നിര്‍വഹണ ഉദ്യോഗസ്ഥന്‍ സാംഖ്യ വെബ്‌ സോഫ്റ്റ്‌വെയര്‍ മുഖാന്തിരം ബില്ലുകള്‍ ട്രഷറിയിലേക്ക് സമര്‍പ്പിക്കുന്നു. നിര്‍വഹണ ഉദ്യോഗസ്ഥന്‍ സാംഖ്യ വെബ്‌ സോഫ്റ്റ്‌വെയറില്‍ നിന്നും ബില്‍ സബ്മിറ്റ് ചെയ്യുമ്പോൾ തന്നെ ബില്‍ തുക സുലേഖ ഡാഷ് ബോര്‍ഡിലെ ട്രഷറി പെന്‍ഡിംഗ് ബില്ലുകളില്‍ ഉള്‍പ്പെടുന്നു. ഇത് ട്രഷറിയിലെ പെന്‍ഡിംഗ് ബില്‍ ആയി കണക്കാക്കുന്നു. ബില്‍ ബുക്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബില്‍ വിശദാംശങ്ങള്‍ എഴുതേണ്ടതുണ്ട്. നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഒപ്പ് വച്ച ബില്‍ ബുക്ക്‌ വൌച്ചറുകള്‍ ചേര്‍ത്ത് ട്രഷറിയില്‍ സമര്‍പ്പിക്കണം. വൌച്ചറുകള്‍ ചേര്‍ത്ത് ബില്‍ബുക്ക്‌ ട്രഷറിയില്‍ സമര്‍പ്പിച്ചതിനുള്ള തെളിവായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടോക്കണ്‍ നമ്പര്‍ ലഭ്യമാക്കുന്നു. അതിന് ശേഷം ബില്ലുകൾ ട്രഷറി പരിഗണിക്കുമ്പോൾ ബില്ലുകള്‍ ഡാഷ് ബോര്‍ഡിലുള്ള Expenditure വിഭാഗത്തിലേക്ക് മാറ്റപ്പെടുന്നു· സാംഖ്യ വെബ്‌ മുഖാന്തിരം ബില്ലുകള്‍ ട്രഷറിയിലേക്ക് സമര്‍പ്പിച്ചാലും Physical ഫയലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്നതു വൈകുന്ന സമയമെല്ലാം ബില്‍ തുക ഡാഷ് ബോര്‍ഡില്‍ “Total Treasury Pending Bills” എന്ന വിഭാഗത്തില്‍ തന്നെ ആയിരിക്കും കാണപ്പെടുന്നത്. ട്രഷറിയിലെ ടോക്കണ്‍ നല്‍കുമ്പോള്‍ മാത്രമേ ട്രഷറി ഇതിനെ പെന്‍ഡിംഗ് ബില്‍ ആയി പരിഗണിക്കുകയുള്ളൂ.

 

Bill Process

Content highlight

ഇംപാക്റ്റ്‌ കേരള യില്‍ പ്രോജക്റ്റ് ഡയറക്ടര്‍, പ്രോജക്റ്റ്‌ മാനേജര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

Posted on Monday, July 1, 2019

ഇംപാക്റ്റ് കേരളയില്‍ (IMPACT Kerala) പ്രോജക്റ്റ് ഡയറക്ടര്‍, പ്രോജക്റ്റ്‌ മാനേജര്‍ (Environmental Engineering), പ്രോജക്റ്റ്‌ മാനേജര്‍ (Structural Engineering) എന്നീ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് GO (Ms) No 53 /2019/LSGD dated 24/05/2019 അനുസരിച്ച് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍  അപേക്ഷ ക്ഷണിക്കുന്നു. ഡപ്യുട്ടേഷന്‍ വ്യവസ്ഥകള്‍ ബാധകം.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി : 10 ജൂലൈ 2019, 5 മണി വരെ.

അപേക്ഷകള്‍ ഇമെയിലിലോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണ്  

IMPACT Kerala,
First Floor, Swaraj Bhavan ,
Nanthancode, Kowdiar PO,
Thiruvananthapuram, Kerala 695003

E mail : spvimpactkerala@gmail.com ,
Website : http://impactkerala.com

Ph : 0471-2312886

ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതിയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

Posted on Tuesday, June 25, 2019

കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലകര്‍ പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും കെട്ടിടനിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ പ്രതിപാദിച്ചിരിക്കുന്നക്കുന്ന സമയ പരിധിക്കുള്ളില്‍ നിര്‍മ്മാണാനുമതി ലഭിക്കുന്നില്ലെന്ന് ധാരാളം പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണാനുമതിക്കായി ലഭിക്കുന്ന അപേക്ഷകളില്‍ ഗ്രാമ പഞ്ചായത്തുകള്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് കാരണം അപേക്ഷകര്‍ പലരും അനധികൃതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും, പ്രസ്തുത കെട്ടിടങ്ങള്‍ പലതും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ കെട്ടിട നിര്‍മ്മാണ ക്രമവത്കണവും കെട്ടിട നിര്‍മ്മാണ അനുമതിയും അനുവദിക്കാത്ത സാഹചര്യം ഉണ്ടാവുകയും അതിനെതിരെ കെട്ടിട ഉടമകള്‍ സര്‍ക്കാരിനെയും കോടതികളേയും സമീപിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നുണ്ട്. മേല്‍ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതിക്കായി  ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ ക്രമവിരുദ്ധമായി കാലതാമസം വരുത്തുന്നത് ഗൗരവമായി കണ്ട് ഇത് സംബന്ധിച്ച് സമയബന്ധിത നടപടി സ്വീകരിക്കുന്നതിനായി  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു, ആയത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉടന്‍ പ്രാബല്യത്തില്‍ നടപ്പിലാക്കേണ്ടതാണ്.

സൂചന സര്‍ക്കുലറുകള്‍

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ സര്‍വ്വേ പരിശീലനം

Posted on Friday, June 21, 2019

പ്രാദേശിക സര്‍ക്കാര്‍ അനുവദിക്കുന്ന 5 തരം സാമൂഹ്യ സുരക്ഷ പെന്‍ഷനുകളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ സര്‍വ്വേയിലൂടെ മഹിളാ പ്രധാന്‍ ഏജന്റ്മാർ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ടെത്തുകയും ടാബ് ഉപയോഗിച്ച് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുള്ള 21 ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ സർവ്വേയിലൂടെ വിവരശേഖരണം നടത്തി ഐറിസ് അധിഷ്ടിത ആധാര്‍ സാധൂകരണം നടത്തുകയും ചെയ്യുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമ പഞ്ചായത്തില്‍ നടത്തുന്നതിനായി മഹിളാ പ്രധാന്‍ ഏജന്‍റ്മാര്‍ക്കുള്ള പരിശീലനം 20 ജൂണ്‍ 2019 ന് തിരുവനന്തപുരത്ത് വച്ച് നടന്നു.

Pension survey training

Pension survey training

Pension survey training

Pension survey training

പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ ലഭ്യമാണ്

Posted on Tuesday, June 18, 2019

പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ്  https://kpepf.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജീവനക്കാര്‍ ടി വിവരങ്ങള്‍ പരിശോധിച്ച് അപാകതകള്‍ ഉള്ള പക്ഷം ടി വിവരം കെ പി ഇ പി എഫ് സെക്ഷനില്‍ അറിയിക്കേണ്ടതാണ്.

വാര്‍ഷിക പദ്ധതി റിവിഷന്‍ ജൂണ്‍ 29 വരെ മാത്രം

Posted on Wednesday, June 12, 2019

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്കരിക്കുവാനുള്ള (Revision) അവസാന തിയ്യതി 2019 ജൂണ്‍ 29 വരെ നീട്ടിയിരിക്കുന്നു.
എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളുടേയും 2019-20 ലെ പദ്ധതി സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തയ്യാറാക്കിയിരുന്നു. സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍കൂടി ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി പരിഷ്കരിച്ച് അന്തിമമാക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ സൂചന പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പരിഷ്കരിച്ച വാര്‍ഷികപദ്ധതി ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കേണ്ട അവസാന തീയതി 12.06.2019 ആണ്. എന്നാല്‍ ചില തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇതിനകം പദ്ധതി ജില്ലാ ആസൂത്രണസമിതിക്കു സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശഭരണസ്ഥാ പനങ്ങളുടെ 2019 -20 ലെ പരിഷ്കരിച്ച അന്തിമ പദ്ധതി ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 29.06.2019 ആയി ദീര്‍ഘിപ്പിക്കുന്നു. ഈ കാലപരിധിക്കുള്ളില്‍ വാര്‍ഷികപദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണസമിതിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി നടപടി ഭരണസമിതി സ്വീകരിക്കേണ്ടതാണ്. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച വിശദമായ കലണ്ടര്‍ പിന്നീടു സര്‍ക്കാര്‍ ഉത്തരവായി നല്‍കും.