തദ്ദേശ ഭരണ സ്ഥപനങ്ങളില്‍ ബില്‍ പ്രോസസ്സ് ചെയ്യുന്ന വിധം

Posted on Monday, July 1, 2019

നിര്‍വഹണ ഉദ്യോഗസ്ഥന്‍ സാംഖ്യ വെബ്‌ സോഫ്റ്റ്‌വെയര്‍ മുഖാന്തിരം ബില്ലുകള്‍ ട്രഷറിയിലേക്ക് സമര്‍പ്പിക്കുന്നു. നിര്‍വഹണ ഉദ്യോഗസ്ഥന്‍ സാംഖ്യ വെബ്‌ സോഫ്റ്റ്‌വെയറില്‍ നിന്നും ബില്‍ സബ്മിറ്റ് ചെയ്യുമ്പോൾ തന്നെ ബില്‍ തുക സുലേഖ ഡാഷ് ബോര്‍ഡിലെ ട്രഷറി പെന്‍ഡിംഗ് ബില്ലുകളില്‍ ഉള്‍പ്പെടുന്നു. ഇത് ട്രഷറിയിലെ പെന്‍ഡിംഗ് ബില്‍ ആയി കണക്കാക്കുന്നു. ബില്‍ ബുക്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബില്‍ വിശദാംശങ്ങള്‍ എഴുതേണ്ടതുണ്ട്. നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഒപ്പ് വച്ച ബില്‍ ബുക്ക്‌ വൌച്ചറുകള്‍ ചേര്‍ത്ത് ട്രഷറിയില്‍ സമര്‍പ്പിക്കണം. വൌച്ചറുകള്‍ ചേര്‍ത്ത് ബില്‍ബുക്ക്‌ ട്രഷറിയില്‍ സമര്‍പ്പിച്ചതിനുള്ള തെളിവായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടോക്കണ്‍ നമ്പര്‍ ലഭ്യമാക്കുന്നു. അതിന് ശേഷം ബില്ലുകൾ ട്രഷറി പരിഗണിക്കുമ്പോൾ ബില്ലുകള്‍ ഡാഷ് ബോര്‍ഡിലുള്ള Expenditure വിഭാഗത്തിലേക്ക് മാറ്റപ്പെടുന്നു· സാംഖ്യ വെബ്‌ മുഖാന്തിരം ബില്ലുകള്‍ ട്രഷറിയിലേക്ക് സമര്‍പ്പിച്ചാലും Physical ഫയലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്നതു വൈകുന്ന സമയമെല്ലാം ബില്‍ തുക ഡാഷ് ബോര്‍ഡില്‍ “Total Treasury Pending Bills” എന്ന വിഭാഗത്തില്‍ തന്നെ ആയിരിക്കും കാണപ്പെടുന്നത്. ട്രഷറിയിലെ ടോക്കണ്‍ നല്‍കുമ്പോള്‍ മാത്രമേ ട്രഷറി ഇതിനെ പെന്‍ഡിംഗ് ബില്‍ ആയി പരിഗണിക്കുകയുള്ളൂ.

 

Bill Process

Content highlight