news

മുളയുടെ ദക്ഷിണേന്ത്യൻ തലസ്ഥാനമാകാനൊരുങ്ങി കാസറഗോഡ്

Posted on Friday, July 12, 2019

ഒരു ചരിത്രമുഹൂര്‍ത്തത്തിന് 2019 ജൂലൈ 13 ന് (ശനി) കാസറഗോഡ് ജില്ല സാക്ഷ്യം വഹിക്കുകയാണ്. കാസറഗോഡ്, മഞ്ചേശ്വരം ബ്ലോക്കുപഞ്ചായത്തുകളിലുള്‍പ്പെട്ട 13 ഗ്രാമ പഞ്ചായത്തുകളില്‍ മുളംതൈകള്‍ നട്ടുപിടിപ്പിച്ച് കാസര്‍കോടിനെ ദഷിണേന്ത്യയുടെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന് അന്നു തുടക്കമാവുകയാണ്. രാവിലെ 10 മുതല്‍ 11 മണിവരെ ഈ 13 ഗ്രാമ പഞ്ചായത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് മൂന്ന് ലക്ഷം മുളംതൈകള്‍ വെച്ചു പിടിപ്പിക്കാനാണ് ജില്ലാ ഭരണകുടം തീരുമാനിച്ചിരിക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പഞ്ചായത്തു തലത്തിലും വാര്‍ഡ് മെമ്പര്‍മാര്‍ വാര്‍ഡ് തലത്തിലും പരിപാടി ഉദ്ഘാടനം ചെയ്യും.  

കാസറഗോഡ് ജില്ലയിലെ ഊഷരതയെ ഉർവ്വരത ആക്കി മാറ്റാനുള്ള ഒരു ചെറിയ ചുവട് വെയ്പ്പാകുകയാണ് ബാംബൂ ക്യാപ്പിറ്റൽ ഓഫ് കേരള. 

നന്നായി വേരോട്ടമുള്ള കല്ലൻ മുളകൾ വെള്ളത്തിന്റെ ഒഴുക്ക് പിടിച്ച് നിർത്തുവാനും അത് വഴി മണ്ണൊലിപ്പ് തടയുവാനും സഹായിക്കുന്നു. ഒപ്പം തന്നെ ഒരു മുള നടുമ്പോൾ ഒരു വർഷം 22 കിലോ ജൈവവളം ആണ് ഇതിന്റെ ഇലകളിൽ കൂടി മണ്ണിന് ലഭ്യമാകുന്നത്. ലാറ്ററൈറ്റു നിറഞ്ഞ ഭൂവിഭാഗങ്ങൾക്ക് ഇത് ഒരു ആശ്വാസമാകും.

ഭൂഗര്‍ഭജലം അനുദിനം കുറഞ്ഞുവരുന്ന ഭീതിതമായ ഒരവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.  ഭൂജലം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നമുക്ക് ഒരു കര്‍മ്മപദ്ധതി അനിവാര്യമാണ്. ഇതിന്റെ ആദ്യഘട്ടമായാണ് കാസറഗോഡ് ബ്ലോക്കിലെ കുമ്പള, ബദിയടുക്ക, ചെങ്കള, ചെമ്മനാട്, മധൂര്‍, മൊഗ്രാല്‍പൂത്തൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ മംഗല്‍പാടി, വൊര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ, എന്മകജെ എന്നീ പഞ്ചായത്തുകളില്‍ 13 ന് രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ എല്ലാവാര്‍ഡുകളിലും, മുളംതൈകള്‍ വെച്ചുപിടിപ്പിക്കുന്നത്.   ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അദ്ധ്യാപകര്‍, സന്നദ്ധ സംഘടനകള്‍, വീട്ടമ്മമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവർ തൈകൾ നടുന്നതിന്റെയും തുടർ സംരക്ഷണത്തിന്റെയും ഭാഗമാകും

'നമ്മുടെ നാടിന്റെ പുരോഗതിക്കും സംരക്ഷണത്തിനും നമുക്കൊന്നായി കൈകോര്‍ക്കാം'

Bamboo Kasaragod
മുള തൈകൾ പുത്തിഗെ പഞ്ചായത്തിലെ വാർഡ് 11 മുഖാരികണ്ടം എന്ന സ്ഥലത്ത് മുളപ്പിച്ചെടുത്തു

 

പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍

Posted on Wednesday, July 10, 2019

പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കുലര്‍ നമ്പര്‍ ഡി.എ.1/221/2019/തസ്വഭവ 10/07/2019

  1. നിര്‍വഹണ കലണ്ടര്‍ കൃത്യമായി പാലിച്ച് കഴിവതും 70 ശതമാനമെങ്കിലും പദ്ധതി ചെലവു ഡിസംബര്‍ 31 നകം വരുത്തണം ഈ ലക്‌ഷ്യം നേടുന്നതിനു ജൂണ്‍ മാസം 30നു 15ശതമാനവും സെപ്തംബര്‍ 30നു 45 ശതമാനവും പദ്ധതി ചെലവു കൈവരിക്കണം.
     
  2. പ്രവര്‍ത്തികളുടെ പാര്‍ട്ട്‌ ബില്‍ ,പ്രത്യേകിച്ച് നിര്‍മാണ പ്രവര്‍ത്തികളുടെ തയ്യാറാക്കി നല്‍കണം എന്ജിനീയര്‍മാരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സഹായം നല്‍കണം.
     
  3. ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ക്ക് ബന്ധപ്പെട്ട എജന്‍സിയില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി തുക നേരത്തെ നല്‍കുകയും പ്രോജക്ടുകള്‍ ഈ വര്ഷം തന്നെ പൂര്‍ത്തിയാക്കുകയും വേണം.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ സര്‍ക്കുലര്‍ 65/2019/ധന Dated 05/07/2019 താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ്

Posted on Sunday, July 7, 2019

സര്‍ക്കുലര്‍ SFC-B3/39/2019-Fin Dated 06/07/2019

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ് 

കണ്ണൂര്‍ ജില്ലയിലെ ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി സൂചിക സോഫ്റ്റ്‌ വെയര്‍

Posted on Saturday, July 6, 2019

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള ഐ കെ എം ന്റെ സൂചിക സോഫ്റ്റ്‌ വെയര്‍ ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ സമ്പൂര്‍ണമായും നടപ്പിലാക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ജൂലൈ 6നു രാവിലെ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളില്‍ വച്ച് ബഹു.അഡീഷണല്‍ ഡവലപ്പ് മെന്റ് കമ്മീഷണര്‍ ശ്രീ വി എസ് സന്തോഷ്‌ കുമാര്‍ നിര്‍വഹിച്ചു.

Soochika in Kannur Block Panchayats

Soochika in Kannur Block Panchayats

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ പെര്‍മിറ്റ്‌/ഒക്കുപ്പന്‍സി അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്ത്

Posted on Friday, July 5, 2019

കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 30 ദിവസത്തിലധികമായി തീര്‍പ്പാക്കാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌/ഒക്കുപ്പന്‍സി സംബന്ധിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ വിശദമായ സമയക്രമം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം. കോര്‍പ്പറേഷന്‍ അദാലത്ത് നടക്കുന്ന തിയ്യതിയും സമയവും
1 കൊച്ചി 15 ജൂലൈ 2019, 10 മണിയ്ക്ക്
2 തിരുവനന്തപുരം 17 ജൂലൈ 2019, 11 മണിയ്ക്ക്
3 കൊല്ലം 19 ജൂലൈ 2019, 10 മണിയ്ക്ക്
4 തൃശ്ശൂര്‍ 22 ജൂലൈ 2019, 10 മണിയ്ക്ക്
5 കോഴിക്കോട് 29 ജൂലൈ 2019, 10 മണിയ്ക്ക്
6 കണ്ണൂര്‍ 02 ഓഗസ്റ്റ്‌ 2019, 10 മണിയ്ക്ക്