news

കെട്ടിട നിര്‍മ്മാണ അനുമതി, ഒക്കുപന്‍സി അപേക്ഷകളിന്മേല്‍ നഗരസഭകള്‍ സ്വീകരിച്ച നടപടികള്‍

കെട്ടിട നിര്‍മ്മാണ അനുമതി, ഒക്കുപന്‍സി അപേക്ഷകളിന്മേല്‍  നഗരസഭകള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്ക്.

Action taken by Urban LBs on Building Permits and Occupancy applications

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – Ombudsperson(ജില്ലാ തലം) തസതികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Posted on Thursday, September 19, 2019

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – Ombudsperson (ജില്ലാ തലം) തസതികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം 10.10.2019    5 PM   >>   വിശദാംശങ്ങള്‍ 

അപേക്ഷകള്‍ അയക്കേണ്ട വിലാസം 

Mission Director
MGNREGA State Mission 
5th Floor ,Swaraj Bhavan ,Nanthancode,Kowdiar (PO)'
Thiruvananthapuram -03

സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി

Posted on Thursday, September 5, 2019

കേരള സര്‍ക്കാരിൻ്റെ (GO(P)No77/2019/Fin) Dt.14/07/2019 G.O.(p)No.104/2022/Fin Dt.02/09/2022 പ്രകാരം ലാൻ്റ് സ്കേപ്പിങ്ങ്, ഹോര്‍ട്ടികള്‍ച്ചറൽ അനുബന്ധ ബ്യൂട്ടിഫിക്കേഷൻ പ്രവർത്തികൾ ചെയ്യുന്നതിന് അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ഒരു സഹകരണ സ്ഥാപനമാണ് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡവലപ്‌മെൻ്റ്  കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ റ്റി.1652 (സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി).

സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡവലപ്‌മെൻ്റ്  കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

നമ്പര്‍ റ്റി.1652

(സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി)

കാർഷിക ഭവൻ,

വെടിവച്ചാൻകോവിൽ പി ഒ

തിരുവനന്തപുരം-695501

ഫോൺ-04712408877

മൊബൈൽ-9495608877

ഇമെയിൽ വിലാസം - info@sahskerala.com

https://www.sahskerala.com/

Content highlight

മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉത്തരവ്

Posted on Wednesday, September 4, 2019

മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം  അവസാനിപ്പിച്ച് ഉത്തരവ്

G.O.(Rt) 1843/2019/തസ്വഭാവ Dated 26/08/2019

സംസ്ഥാനത്ത് പി.വി.സി. ഫ്ലെക്സ് നിരോധിച്ചിരിക്കുന്നു

Posted on Friday, August 30, 2019

സംസ്ഥാനത്ത് പി.വി.സി. ഫ്ലെക്സ് നിരോധിച്ചിരിക്കുന്നു.

സ.ഉ.(കൈ) നം. 111/2019/തസ്വഭവ 29 ഓഗസ്റ്റ്‌ 2019

സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്‍റിംഗ് സ്ഥാപനങ്ങളിലും പുന:ചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന് പൊതുജനശ്രദ്ധ വരത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

Posted on Saturday, August 24, 2019

കണ്ണൂർ ജില്ലാ പഞ്ചായത്ത് -ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ..  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെക്ക് മുഖ്യമന്ത്രിക്ക് ഇന്ന് (24.08.2019) കൈമാറി .

 

 

ജനകീയാസൂത്രണം-2019-20 വാര്‍ഷിക പദ്ധതി ഭേദഗതി അറിയിപ്പ്

Posted on Wednesday, August 21, 2019

ജനകീയാസൂത്രണം-2019-20 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച  അറിയിപ്പ്

ജനകീയാസൂത്രണ പദ്ധതിയില്‍ 17 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവര്‍ 2019-20 ലെ അന്തിമ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട് .ഈ മാസമുണ്ടായ പ്രളയമടക്കമുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ ചില ഭേദഗതികള്‍ അനിവാര്യമായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപ്പുവര്‍ഷത്തെ പദ്ധതി താഴെപ്പറയുന്ന നിബന്ധനകളോടെ ഭേദഗതി ചെയ്യാവുന്നതാണ് . 21.08.2019 മുതല്‍ 05.09.2019 വരെ സുലേഖ സോഫ്റ്റ്‌വെയറില്‍ ഇതിനുള്ള ക്രമീകരണമുണ്ട്.

ദുരന്തമേഖലകളില്‍ ഹരിതകേരളം മിഷന്‍റെയുംനൈപുണ്യ കര്‍മ്മസേനയുടെയും സേവനം സജീവം

Posted on Saturday, August 17, 2019

ദുരന്തമേഖലകളില്‍ ഹരിതകേരളം മിഷന്‍റെയുംനൈപുണ്യ കര്‍മ്മസേനയുടെയും സേവനം സജീവം

ഉരുള്‍പൊട്ടലും പ്രളയവും നാശം വിതച്ച മലപ്പുറം, കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗാര്‍ഹിക, ഉപകരണ അറ്റകുറ്റ പണികള്‍ക്കായി ഹരിതകേരളം മിഷനും തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്‍റെ നൈപുണ്യ കര്‍മ്മസേനയും വീണ്ടും രംഗത്തിറങ്ങി. 2018 പ്രളയാനന്തര ശുചിത്വ-മാലിന്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ. കളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സ്ഥിരം സംവിധാനമാണ് നൈപുണ്യ കര്‍മ്മസേന. വയര്‍മാന്‍, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, വെല്‍ഡിംഗ്, കാര്‍പ്പെന്‍ററി ട്രേഡുകളിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ദുരന്തബാധിത സ്ഥലങ്ങളിലെ വീടുകളിലെത്തി അറ്റകുറ്റപ്പണികളും ഉപകരണങ്ങളുടെ റിപ്പയര്‍ ജോലികളും നിര്‍വഹിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നൈപുണ്യ കര്‍മ്മസേന ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ഹരിതകേരളം മിഷനിലെ അതാത് ജില്ലാ കോര്‍ഡിനേറ്ററും ഐ.ടി.ഐ.കളില്‍ നിന്നും ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍മാരും ഇതിന് നേതൃത്വം നല്‍കും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, സ്വിച്ച് ബോര്‍ഡുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് എന്നിവ മാറ്റി സ്ഥാപിക്കല്‍ , പമ്പ്സെറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കല്‍ , കാര്‍പ്പെന്‍ററി ജോലികള്‍ എന്നിവയാണ് പ്രധാനമായും സന്നദ്ധ സേവനമായി നടത്തുന്നത്.  14.08.2019 മുതല്‍ ആവശ്യമുള്ളിടത്തൊക്കെ നൈപുണ്യ കര്‍മ്മസേനയുടെ സേവനം ലഭ്യമാക്കി തുടങ്ങും. ഇതു സംബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസില്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണ ഡയറക്ടര്‍ ശ്രീ. പി.കെ. മാധവനും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളില്‍ ഹരിതകേരളം മിഷന്‍ ഇപ്പോള്‍ കര്‍മ്മനിരതമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ എത്തുന്ന മുറയ്ക്ക് നൈപുണ്യ കര്‍മ്മസേന സേവനത്തിന് എത്തും.

റ്റി.സി 2/3271(3)(4), 'ഹരിതം', കുട്ടനാട് ലെയിന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 ഫോണ്‍ : 0471 2449939, ഇ-മെയില്‍ : haritham@kerala.gov.in

തൊഴിൽ വകുപ്പ് കൺട്രോൾ റൂം /എമർജൻസി സെൽ സജ്ജം

Posted on Tuesday, August 13, 2019

തൊഴിൽ വകുപ്പ് കൺട്രോൾ റൂം സജ്ജം
സംസ്ഥാനത്തെ മഴക്കെടുതിയുടേയും പ്രകൃതി ക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലും തൊഴിലാളികൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആരംഭിച്ച കൺട്രോൾ റൂം കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് തൊഴിൽ വകുപ്പിന്റെ എല്ലാ ഓഫിസുകളിലും കൺട്രോൾ റൂം / എമർജൻസി സെൽ രൂപീകരിച്ചത്. ഇതിനായി പ്രത്യേകം നോഡൽ ഓഫിസറും പ്രവർത്തിക്കുന്നുണ്ട്. ലേബർ കമ്മിഷണറേറ്റിലെ കോൾ സെന്റർ നമ്പറായ 1800 4255 5214 എന്ന ടോൾ ഫ്രീ നമ്പറിലോ കമ്മിഷണറേറ്റിലെ റിസപ്ഷൻ നമ്പറായ 0471 2783900 എന്ന നമ്പറിലോ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാം.

 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ക്രമീകരണം ഏര്‍പ്പെടുത്തി - എ.സി.മൊയ്തീൻ

Posted on Sunday, August 11, 2019

കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. അവധിയില്‍ പ്രവേശിച്ചിരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി ജോലിക്ക് ഹാജരാകുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 

ദുരിതാശ്വാസക്യാമ്പുകളില്‍ ശുദ്ധമായ കുടിവെള്ളവും സാനിറ്ററി സൗകര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സജ്ജമാക്കും. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍നിന്ന് തദ്ദേശവാസികളെ രക്ഷപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വീടുകളിലും മറ്റു കെട്ടിടങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എത്തിക്കും.

ദുരിതബാധിത പ്രദേശങ്ങളില്‍ സാംക്രമികരോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നു വാങ്ങി നല്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വിനിയോഗിക്കാം.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പൊതു കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിച്ച് പ്രവര്‍ത്തന യോഗ്യമാക്കും. രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനും തടസ്സപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കാം. ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ഇലക്ട്രീഷ്യന്മാരുടെയും പ്ലംബര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നതിനും തുക ചെലവഴിക്കുന്നതിന് അനുവാദം നല്കിയിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളെയും ഏജന്‍സികളെയും ചുമതലപ്പെടുത്താത്ത മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താം. 

മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
04712332700, 8301804834 എന്നീ നമ്പറുകളിൽ മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂമിൽ ബന്ധപെടാവുന്നതാണ്.

ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയംഭരണ വകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
0471 2786322, 9387212701 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

പഞ്ചായത്ത്, നഗരകാര്യം, ചീഫ് എന്‍ജിനീയര്‍ (LSGD), കുടുംബശ്രീ, ലൈഫ്‌മിഷന്‍, ചീഫ് ടൗണ്‍പ്ലാനര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വകുപ്പ് മേധാവികളുടെ  ഓഫീസുകളിലും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.