പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് വീണ്ടെടുക്കുന്നതിനുള്ള ക്യാമ്പുകൾ / അദാലത്ത് –മാര്‍ഗ നിര്‍ദേശങ്ങള്‍
G.O.(Rt) 203/2019/ITD Dated 14/10/2019
Certificate Retrieval Camps/Adalaths at the flood affected areas in the state-Guidelines
Certificate Retrieval Camps/Adalaths at the flood affected areas in the state-Guidelines
പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളിലേക്കും കണ്ണൂർ കോർപ്പറേഷനിലേക്കും ഡബിൾ എൻട്രി അക്കൗണ്ടിംഗ് നവീകരണ പ്രവർത്തികൾ നടപ്പിലാക്കുന്നതിലേക്ക് അക്കൗണ്ട്സ് ഓഫീസർ, ഐ റ്റി ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നതിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന ദിവസം 26.10.2019.
റിവിഷന്‍ എനേബിള്‍ ചെയ്തതും എന്നാല്‍ ഡി.പി.സി. ക്ക് സമര്‍പ്പിക്കാത്തതുമായ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 11 ന് മുന്‍പായി പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഡി.പി.സി. ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 11 ന് ശേഷം പദ്ധതികളില്‍ ഭേദഗതി സാധ്യമല്ല.
സ.ഉ(ആര്‍.ടി) 2128/2019/തസ്വഭവ Dated 30/09/2019
2019 ആഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് ,2018 ലെ പ്രളയത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള അനുമതികള്‍ ഈ വര്‍ഷവും ബാധകമാക്കി ഉത്തരവ്
തദ്ദേശ സ്ഥാപനങ്ങള്‍ ഗാന്ധിജയന്തി മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള ഹരിതനിയമ ബോധവല്‍ക്കരണ പരിശീലനം 20 ലക്ഷം പേരിലേക്ക്
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും. ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ഹരിതനിയമം ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ തുടര്‍ച്ചയാണ് നടപടി. അരുത്, വലിച്ചെറിയരുത്, കത്തിക്കരുത് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം എന്ന സന്ദേശമുയര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ചു വരുന്ന ഹരിതനിയമാവലി പരിശീലനം 20 ലക്ഷം പേരിലേക്ക് എത്തുകയാണ്. ഒക്ടോബര്‍ രണ്ടിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ഇനിമേലില്‍ തങ്ങളുടെ സ്ഥാപന പരിധിയില്‍ ഏതെങ്കിലും മാലിന്യം കത്തിക്കുകയോ ഒഴുക്കി വിടുകയോ വലിച്ചെറിയുകയോ ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്ന് പ്രഖ്യാപിക്കും. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രതിജ്ഞ ചൊല്ലും. പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ഹരിതനിയമ ലംഘനങ്ങള്‍ക്കെതിരെ തദ്ദേശവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനുപുറമെ എല്ലാ സ്കൂളുകളിലും ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ എന്‍.സി.സി., എസ്.പി.സി., സ്കൗട്ട് ആന്‍റ് ഗൈഡ്സ്, എന്‍.എസ്.എസ്. വോളന്‍റിയര്‍മാരിലൂടെ ഹരിതനിയമ ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടും.
ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ ഹരിത ടൂറിസത്തിന് വാഗമണ്‍ ഒരുങ്ങുന്നു.
സംസ്ഥാനത്ത് ഹരിത ടൂറിസത്തിന് തുടക്കമിട്ട് ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 02.10.2019 നടക്കും. പദ്ധതിയുടെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള നാല് റൂട്ടുകളും ഹരിത ഇടനാഴികളായി മാറും. ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം എന്നിവിടങ്ങളില്‍ ഹരിത ചെക്ക് പോസ്റ്റുകളും തുറക്കും. ഇതിനു പുറമേ വഴിക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റും ഹരിതചെക്ക് പോസ്റ്റാക്കും. ഡിടിപിസി, ശുചിത്വമിഷന്‍, കുടുംബശ്രീ, ഏലപ്പാറ, അറക്കുളം, കൂട്ടിക്കല്‍, തീക്കോയി ഗ്രാമപ്പഞ്ചായത്തുകള്‍ കൂട്ടുചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 5 ന് മുന്‍പായി പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഡി.പി.സി. ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 5 ന് ശേഷം പദ്ധതികളില്‍ ഭേദഗതി സാധ്യമല്ല.
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ സോഫ്റ്റ്വെയർ ഡവലപ്പർമാരുടെ 3 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒഴിവുകള്‍
ഈ ഒഴിവുകളിലേക്ക് നടക്കുന്ന ഇന്റർവ്യൂവിന് 2019 ഒക്ടോബര്‍ 1 രാവിലെ 10.30 മണിക്ക് തമ്പാനൂർ എസ്.എസ് കോവിൽ റോഡ്, പി.റ്റി.സി ടവർ,രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഉദ്യോഗാർത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.