ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് കുടുംബശ്രീ കര്‍ഷക

Posted on Monday, May 23, 2022

ഒരു പടവലങ്ങ സമ്മാനിച്ച ലോക റെക്കോഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് കുടുംബശ്രീ മാസ്റ്റര്‍ കര്‍ഷകയായ കാസര്‍ഗോഡ് സ്വദേശിനി ഡോളി ജോസഫ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പടവലങ്ങ കൃഷി ചെയ്ത കര്‍ഷകയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഡോളി ഇടംപിടിച്ചത്.

  ബലാല്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ ഡോളി ജോസഫിന്റെ കൃഷി തോട്ടത്തിലുണ്ടായ പടവലങ്ങയുടെ നീളം 2.65 മീറ്റര്‍! 2.63 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. തീര്‍ത്തും ജൈവ രീതിയിലാണ് ഡോളി ഈ പടവലങ്ങ കൃഷി ചെയ്തതും. കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികളും ഈ റെക്കോഡ് നേട്ടക്കാരന്‍ പടവലങ്ങ കാണാന്‍ ഡോളിയുടെ കൃഷിത്തോട്ടത്തില്‍ എത്തിയിരുന്നു.

  ജൈവവളവും ജൈവ കീടനാശിനിയും ജീവാമൃതവുമാണ് പച്ചക്കറി കൃഷിക്കായി ഡോളി ഉപയോഗിക്കുന്നത്. തോട്ടത്തില്‍ നീളക്കാരായ ഏഴ് പടവലങ്ങളുണ്ട്. സംസ്ഥാന കൃഷി വകുപ്പ് നടത്തിയ ഓണത്തിന് ഒരു മുറം പച്ചക്കറി സംസ്ഥാനതല മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട് ഡോളി. ഏറ്റവും മികച്ച വനിതാ കര്‍ഷകയെന്ന അവാര്‍ഡും ഡോളി സ്വന്തമാക്കിയിട്ടുണ്ട്.

  റബ്ബര്‍, തെങ്ങ്, കുരുമുളക്, കശുവണ്ടി, വാഴ, കവുങ്ങ്, മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിന് സഹായിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയായി ഡോളി ജോസഫ് പ്രവര്‍ത്തിക്കുന്നു. കൂടാതെ ക്ഷീര കര്‍ഷകയുമാണ്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി മികച്ചൊരു തോട്ടവും ഡോളി ഒരുക്കിയിട്ടുണ്ട്.

snakegourd dolly

 

Content highlight
Kudumbashree JLG member from Kasaragod enters the International Book of Records with the 'Longest Snake Gourd'

കുടുംബശ്രീ 'ഗോത്രകിരണം' പദ്ധതിക്ക് തുടക്കം- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Posted on Friday, May 20, 2022

അട്ടപ്പാടി, തിരുനെല്ലി, ദേവികുളം പ്രദേശങ്ങളിലെ ആദിവാസി യുവതീയുവാക്കള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണമായി കുടുംബശ്രീ 'ഗോത്രകിരണം' പദ്ധതി. ആദിവാസി മേഖലകളിലെ യുവതീയുവാക്കളുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായുള്ള കുടുംബശ്രീയുടെ ഈ പ്രത്യേക ഉദ്യമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയ് 19ന് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ അധ്യക്ഷയായി. ഗോത്രകിരണം പദ്ധതി മാര്‍ഗ്ഗരേഖയും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.

   ഗോത്രമേഖലയിലെ യുവതീയുവാക്കളുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്  അതിനനുസൃതമായ  അവരുടെ  പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനം നല്‍കുന്നതിനും തുടര്‍ന്ന് പ്രാദേശിക തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെടുന്നതിനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 5000 ഗുണഭോക്താക്കളെ കണ്ടെത്തുകയും അവരില്‍ നിന്നും കുറഞ്ഞത് 500 പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടി തിരുനെല്ലി ദേവികുളം ബ്ളോക്കുകളിലെ ഊരുകളില്‍ അവസ്ഥാപഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഊരിലുമുള്ള പ്രകൃതിവിഭവങ്ങള്‍, മനുഷ്യവിഭവശേഷി എന്നിവയുടെ ലഭ്യത സംബന്ധിച്ച് സാധ്യതകള്‍ കണ്ടെത്തി ഗുണഭോക്തൃ പട്ടികയും തുടര്‍ന്ന് ഇവര്‍ക്കായി സൂക്ഷ്മതല പദ്ധതിയും തയ്യാറാക്കും.

   കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന നൈപുണ്യ പരിശീലന പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ആദിവാസി മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി സ്വയംതൊഴില്‍ - വേതനാധിഷ്ഠിത തൊഴില്‍ രംഗത്തേക്ക് പ്രാപ്തമാക്കുന്ന വിധത്തിലാകും ഗോത്രകിരണം വഴി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കുക.

  നിലവില്‍ പരമ്പരാഗത ഉത്പന്ന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരുന്ന യുവതീയുവാക്കള്‍ക്ക് ഗോത്രകിരണം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ നൈപുണ്യ പരിശീലനം നല്‍കി അവരെ വിനോദ സഞ്ചാര മേഖലയും പ്രാദേശിക വിപണികളുമായും കൂട്ടിയിണക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും. പദ്ധതിയുടെ വിജയത്തിനായി കുടുംബശ്രീ കൂടാതെ മറ്റു വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന വിവിധ നൈപുണ്യ പരിപാടികളുമായുള്ള സംയോജനവും ഉറപ്പു വരുത്തും. ഗോത്രവിഭാഗങ്ങളിലെ യുവതീയുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാകും നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുക.

  ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ശ്രീ. പി. സെയ്തലവി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടര്‍ ശ്രീമതി മൃണ്‍മയി ജോഷി ഐ.എ.എസ് മുഖ്യാതിഥിയായി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രിയ അജയന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. സേതുമാധവന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പാലക്കാട് സെക്രട്ടറി ശ്രീ. ഇ. ചന്ദ്രബാബു, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ശ്രീമതി മാരുതി മുരുകന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബി. സുഭാഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി റീത്ത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ അട്ടപ്പാടി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബാലന്‍ നന്ദി പറഞ്ഞു.

 

gothrkrnm

 

Content highlight
gothrakiranam

വയോജനങ്ങളിലേക്ക് കൂടുതൽ കരുതലുമായി കുടുംബശ്രീയുടെ 'വയോമൈത്രി‌‌'

Posted on Wednesday, May 18, 2022
ഏറ്റവും കൂടുതൽ കരുതലും സ്നേഹവും പരിചരണവും ഓരോരുത്തരും ആ​ഗ്രഹിക്കുന്ന കാലമാണ് വാർദ്ധക്യകാലം. ഇന്ത്യയിൽ തന്നെ ആനുപാതികമായി വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനം നമ്മുടെ കൊച്ചു കേരളവുമാണ്. അതിനാൽ തന്നെ കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തെ കൂടുതൽ വയോജന സൗഹൃദമാക്കുക ഉദ്ദേശിച്ച് വയോമൈത്രി പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്.
 
കണ്ണൂരിൽ താവം, ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മേയ് 15ന്‌ നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എ.വി. ​ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. വയോജനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ റിലേഷൻഷിപ്പ് കേരള എന്ന പേരിൽ വയോജന അയൽക്കൂട്ട രൂപീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വയോമൈത്രി പദ്ധതി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
 
വയനാട്, കാസർ​ഗോഡ്, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സി.ഡി.എസുകളെ പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി.ഡി.എസ് ആക്കി മാറ്റും. വയോജന വിദ്യാഭ്യാസം, കുറഞ്ഞത് 50 വയോജന അയൽക്കൂട്ടങ്ങളുടെ രൂപീകരണം, ഉപജീവന പദ്ധതികളുടെ നടത്തിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് വകുപ്പുകളുമായും സംയോജിച്ച് വയോജനക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാ​ഗമായി ഈ സി.ഡി.എസുകളിൽ നടത്തും. പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദ​ഗതികൾ വരുത്തി ഈ പ്രവർത്തനങ്ങൾ ശേഷിക്കുന്ന സി.ഡി.എസുകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ AGRASAR പ്രോജക്റ്റും ഇതിന്റെ ഭാഗമായി നടത്തും.
 
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാ​ഗമായി പ്രഖ്യാപിച്ച ഇൻസ്പെയർ (സൂക്ഷ്മ സംരംഭങ്ങൾക്കും ഹരിത കർമ്മസേനകൾക്കും മറ്റ് സംരംഭകർക്കം വേണ്ടി), ജീവൻദീപം (ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും സ്റ്റേറ്റ് ഇൻഷ്വറൻസ് ഏജൻസിയുമായി ചേർന്ന് കുടുംബശ്രീ അം​ഗങ്ങൾക്ക് വേണ്ടി) ഇൻഷ്വറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. കൂടാതെ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ, യുവകേരളം പദ്ധതിയുടെ ഭാ​ഗമായ യോ​ഗ്യരായ പരിശീലനാർത്ഥികൾക്ക് വേണ്ടിയുള്ള കുടുംബശ്രീ നൈപുണ്യ സ്കോളർഷിപ്പ് വിതരണവും മന്ത്രി നിർവഹിച്ചു.
 
vayomaithri

 

Content highlight
Vayomaithri' Programme launched for Geriatric Care

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്ക്ക് തുടക്കം- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Posted on Wednesday, May 18, 2022

  സ്ത്രീശാക്തീകരണത്തിന്റെ മുഖശ്രീയായ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്ക്ക് അനന്തപുരിയുടെ മണ്ണില് നിറപ്പകിട്ടാര്ന്ന തുടക്കം. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില് സംസ്ഥാനത്തെ 1070 സി.ഡി.എസുകളെ പ്രതിനിധീകരിച്ചെത്തിയ സി.ഡി.എസ് ചെയര്‌പേഴ്‌സണ്മാരെ സാക്ഷി നിര്ത്തി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര് ഒരു വര്ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്ക്ക് തിരി തെളിച്ചു.        

    കഴിഞ്ഞ 24 വര്ഷങ്ങളിലെ നിസ്വാര്ത്ഥ പ്രവര്ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയിലേക്കുയര്ത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് രജത ജൂബിലി ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര് പറഞ്ഞു.  

  കേരളത്തിലെ സ്ത്രീകളെ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റം കൈവരിക്കുന്നതില് കുടുംബശ്രീ വഹിച്ച പങ്ക് അഭിമാനകരമാണ്. അധികാര സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലാന് പ്രാപ്തമാക്കിയതുള്‌പ്പെടെ സമൂഹത്തില് സ്ത്രീകളുടെ ദൃശ്യപരത വര്ധിപ്പിക്കാനും സാമൂഹിക പ്രശ്‌നങ്ങളില് അവരുടെ ഇടപെടല് ശേഷി വളര്ത്താന് കഴിഞ്ഞതും സ്ത്രീശാക്തീകരണ വഴികളിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ്.  വിവിധ ഉപജീവന അവസരങ്ങള്, നൈപുണ്യവികസനം, പാര്പ്പിടം, അടിസ്ഥാന സൗകര്യങ്ങള്, ശുദ്ധജന ലഭ്യത എന്നിവ ഉള്‌പ്പെടെയുള്ള കാര്യങ്ങള് നേടിയെടുത്തു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനത്തെ ശക്തിപ്പെടുത്തുന്നതില് നിര്ണായക ഭാഗധേയം വഹിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീക്ക് മാറിയിരിക്കുന്നു.
    നിസ്വാര്ത്ഥമായ പ്രവര്ത്തനങ്ങളിലൂടെ സമൂഹത്തെ മുമ്പോട്ടു നയിക്കുന്ന ചരിത്രമാണ് കുടുംബശ്രീയുടേത്. അതിനാല് നവകേരള സൃഷ്ടിയില് നിര്ണായക പങ്കു വഹിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറുമെന്നത് തീര്ച്ചയാണ്. കാര്ഷിക സൂക്ഷ്മസംരംഭ മേഖലയില് പരമ്പരാഗതവും നൂതനവുമായ നിരവധി പദ്ധതികള് നടപ്പാക്കുന്നതു കൂടാതെ കേരളം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധിഘട്ടങ്ങളില് സമൂഹത്തിന് താങ്ങും തണലുമായി നില്ക്കാനും ഈ സ്ത്രീകൂട്ടായ്മയുണ്ട്. വിവിധ കേന്ദ്ര പദ്ധതികള് വിജയകരമായി നടപ്പാക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്മാര്ജന മാതൃകകള് നടപ്പാക്കുന്നതിനുള്ള നാഷണല് റിസോഴ്‌സ് ഓര്ഗനൈസേഷനായും കുടുംബശ്രീ വളര്ന്നു കഴിഞ്ഞിരിക്കുന്നു. 24 വര്ഷത്തെ പ്രവര്ത്തനാനുഭവങ്ങളുടെ കരുത്ത് മൂലധനമാക്കി പുതിയ കാലത്തിന്റെ ആവശ്യങ്ങള്ക്കനുസൃതവും കൂടുതല് സമഗ്രവുമായ വികസന പദ്ധതികള് നടപ്പാക്കാന് കുടുംബശ്രീയെ സജ്ജമാക്കുക എന്നതാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. കെഡിസ്‌കുമായും വിവിധ വകുപ്പുകളുമായും സഹകരിച്ചു കൊണ്ട് പരമാവധി പേര്ക്ക് തൊഴില് ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീയുടെ പരിശ്രമങ്ങളെന്നും മന്ത്രി പറഞ്ഞു.

   വീടിന്റെ അകത്തളങ്ങളില് കഴിഞ്ഞിരുന്ന സ്ത്രീകളെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനും നാടിന്റെ വികസന പ്രവര്ത്തനങ്ങളില് ക്രിയാത്മകമായി ഇടപെടാന് കഴിയുന്ന വിധത്തില് മാനസികവും ബൗദ്ധികവുമായി സജ്ജരാക്കാനും കഴിഞ്ഞ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു.
ഇല്ലായ്മകളില് നിന്നും പൊരുതി മുന്നേറുന്നതിനും കരുതലോടെ ജീവിക്കാനും ആയിരക്കണക്കിന് സ്ത്രീകളെ പഠിപ്പിക്കുകയും അതുവഴി  കേരളത്തിലെ സാമൂഹ്യ രംഗത്ത് വിപ്‌ളവകരമായ മാറ്റം സൃഷ്ടിക്കാനും സാധിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
    കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. കുടുംബശ്രീയെ കുറിച്ച് പഠിക്കുന്നതിനായി കേരളത്തിലെത്തിയ ഹിമാചല് പ്രദേശിലെ സുന്ദര് നഗര് മുനിസിപ്പാലിറ്റിയുടെ ചെയര്മാന്, വൈസ് ചെയര്മാന്, സീനിയര് ഒഫീഷ്യല്‌സ് എന്നിവര് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, പി.ഐ ശ്രീവിദ്യ എന്നിവരെ തലപ്പാവ് അണിയിച്ച് ആദരിച്ചു.

  തിരുവനന്തപുരം കോര്പ്പറേഷന് മേയര് ആര്യാ രാജേന്ദ്രന്, നാലാഞ്ചിറ കൗണ്‌സിലര് ജോണ്‌സണ് ജോസഫ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതാ നസീര്, വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് സെലീന, ഓമന കുമാരി എന്നിവര് ആശംസാ പ്രസംഗം നടത്തി. കോര്പ്പറേഷന് സി.ഡി.എസ് ഒന്ന് ചെയര്‌പേഴ്‌സണ് സിന്ധു ശശി നന്ദി പറഞ്ഞു.
തുടര്ന്ന് 'നവകേരള സൃഷ്ടിയും കുടുംബശ്രീയും', 'പ്രാദേശിക സാമ്പത്തിക വികസനം- കുടുംബശ്രീയുടെ പങ്ക്', 'ലിംഗപദവി തുല്യതയും മുന്ഗണനാ സമീപനങ്ങളും' എന്നീ വിഷയങ്ങളില് സെമിനാര് സംഘടിപ്പിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീ. ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്, നവകേരളം മിഷന് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് ഡോ.ടി.എന് സീമ, പി.കെ ശ്രീമതി ടീച്ചര്, സാമൂഹ്യശാസ്ത്രജ്ഞ ഡോ.ജെ ജേവിക, കരകുളം ഗ്രാമീണ പഠന കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര് എന്.ജഗജീവന്, ടി.ജി സെല് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് ശ്യാമ.എസ്.പ്രഭ, അഡ്വ.സിന്ധു അജയകുമാര്, സി.ഡി.എസ് ചെയര്‌പേഴ്‌സണ്മാരായ ഹരിത, ഓമന കുമാരി, സെലീന, സജ്‌ന, ശശികല, എന്നിവര് സംസാരിച്ചു. കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. എം. സുര്ജിത്, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര് സജിത് സുകുമാരന് എന്നിവര് മോഡറേറ്റര്മാരായി.

slver


   

 

 

 

Content highlight
Minister Shri. M.V.Govindan master inagurates Kudumbahree silver jubilee celebrations

കാസര്‍ഗോഡിലേക്ക് വഴി തുറക്കും 'യാത്രാശ്രീ'

Posted on Thursday, May 12, 2022

കാസര്‍ഗോഡ് ജില്ലയെ അറിയാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴികാട്ടാന്‍ തയാറെടുക്കുകയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍, 'യാത്രാശ്രീ'യിലൂടെ. ജില്ലയുടെ ചരിത്രവും ഭൂപ്രകൃതിയും കലയും ഭാഷാ സംസ്‌കൃതിയും ഭക്ഷണരീതികളും ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങള്‍ അറിഞ്ഞ് അത് അനുസരിച്ചുള്ള പാക്കേജുകള്‍ തയാറാക്കി സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്യുക.

  ബേക്കല്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (ബി.ആര്‍.ഡി.സി) ചേര്‍ന്നാണ് ടൂറിസം മേഖലയില്‍ കാസര്‍ഗോഡ് ജില്ലാ കുടുംബശ്രീ ടീം ഇങ്ങനെയൊരു ഇടപെടല്‍ നടത്തുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഏപ്രില്‍ 30ന് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

 കുടുംബശ്രീ അംഗങ്ങളെ ടൂര്‍ ഓപ്പറേറ്റര്‍മാരാക്കി, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി അവര്‍ക്ക് ഉപജീവന അവസരം ഒരുക്കി നല്‍കുകയാണ് ഈ പദ്ധതി വഴി ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് രണ്ട് വീതം കുടുംബശ്രീ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ (ബിരുദം നേടിയവര്‍) തെരഞ്ഞെടുത്ത് പരിശീലനങ്ങള്‍ നല്‍കുകയും ടൂര്‍ ഓപ്പറേറ്റര്‍മാരാക്കുകയും ചെയ്യും. ഇവരെ ചേര്‍ത്ത് ജില്ലാതലത്തില്‍ രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യം മുഖേനയാകും യാത്രാശ്രീ വഴിയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ 84 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ട പരിശീലനവും നല്‍കി കഴിഞ്ഞു.

Content highlight
yathrashree rpoject inagurated

'എന്റെ തൊഴില്‍, എന്റെ അഭിമാനം' - സര്‍വേ ആദ്യമായി പൂര്‍ത്തിയാക്കി തൃശ്ശൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്

Posted on Thursday, May 12, 2022

നോളജ് എക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ' എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ മുഖേന നടത്തുന്ന ഗുണഭോക്തൃ സര്‍വേ കേരളത്തില്‍ ആദ്യമായി 100% പൂര്‍ത്തീകരിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ആയി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. 9402 കുടുംബങ്ങളിലാണ് പഞ്ചായത്തില്‍ സര്‍വേ നടത്തിയത്.

  കുടുംബശ്രീ മുഖേനയുള്ള സര്‍വേ മേയ് എട്ടിനാണ് ആരംഭിച്ചത്. മേയ് 10 വൈകുന്നേരം 5 മണിവരെ സംസ്ഥാനത്തെ 914 തദ്ദേശ സ്ഥാപനങ്ങളിലെ 16344 വാര്‍ഡുകളിലായുള്ള 31.1 ലക്ഷം കുടുംബങ്ങളില്‍ പരിശീലനം നേടിയ എ.ഡി.എസ് എന്യുമറേറ്റര്‍മാര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 20.55 ലക്ഷം ഗുണഭോക്താക്കളുടെ വിവരവും ശേഖരിച്ചു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പന ചെയ്ത 'ജാലകം' മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം.

 എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമായി കണ്ടെത്തിയ ഒരു ലക്ഷത്തിലേറെ എന്യുമറേറ്റര്‍മാര്‍ വഴിയാണ് സംസ്ഥാനത്ത് സര്‍വേ പുരോഗമിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 150 വീടുകള്‍ക്കും, നഗരപ്രദേശങ്ങളില്‍ 200 വീടുകള്‍ക്കും ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന കണക്കില്‍ ഓരോ വാര്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെയാണ് എന്യൂമറേറ്റര്‍മാരുടെ എണ്ണം. സര്‍വേയ്ക്ക് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കൂടാതെ സി.ഡി.എസ്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി രണ്ടായിരത്തിലേറെ കമ്യൂണിറ്റി അംബാസിഡര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സര്‍വേ ആരംഭിച്ച ആദ്യ ദിനം തന്നെ അഞ്ചു ലക്ഷത്തിലേറെ പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

Content highlight
pariyaram cds become the first cds to complete my job my pride survey

അട്ടപ്പാടി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി സാഹിത്യ മത്സരം

Posted on Tuesday, May 10, 2022

സാഹിത്യ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട 15നും 45നും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് വേണ്ടി കഥ, കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു.

  കഥ 3000 വാക്കുകളില്‍ കവിയാന്‍ പാടില്ല. കവിത 36 വരികളിലും. രചനകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കുകയോ പഞ്ചായത്ത് സമിതി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നേരിട്ട് നല്‍കാവുന്നതോ ആണ്. മേയ് 15 ആണ് അവസാന തീയതി. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരെ കൂടാതെ അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. മികച്ച 20 പ്രതിഭകള്‍ക്കായി ദ്വിദിന സാഹിത്യ ക്യാമ്പും സംഘടിപ്പിക്കും.

വിലാസം- അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, കുടുംബശ്രീ മിഷന്‍ അട്ടപ്പാടി, കില ക്യാമ്പസ്, അഗളി, പാലക്കാട്.

Content highlight
Literary Competition for the tribal youth of Attappadyml

എന്റെ തൊഴിൽ, എന്റെ അഭിമാനം' ക്യാമ്പെയ്ൻ മന്ത്രി ശ്രീ. എം.വി. ​ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Posted on Monday, May 9, 2022

സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്റെ "എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാമ്പെയ്ന്റെ ഭാഗമായുള്ള ​ഗുണഭോക്തൃ സർവേയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടക്കമായി. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇരുമന്ത്രിമാരുടെയും സാന്നിധ്യത്തിൽ കുടുംബശ്രീ എന്യൂമറേറ്റർ ചെങ്ങന്നൂർ വൈ.എം.സി.എ റോഡിൽ ബ്രീൻലാൻഡ്  അജീഷ് കുമാറിന്റെ വീട്ടിലെത്തി സർവേയ്ക്ക് തുടക്കമിട്ടു.

  സർവേയിലൂടെ കണ്ടെത്തുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരിൽ നിന്നും ആദ്യഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്  മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) മുഖേന അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കു തൊഴിൽ നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണിത്. ഇപ്രകാരം തൊഴിൽ ലഭിക്കുന്നവരിൽ ഏറെയും സ്ത്രീകളായിരിക്കും.

18നും 59നും ഇടയിൽ പ്രായമുള്ള കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ വിവരങ്ങളാണ് ശേഖരിക്കുക. സർവേയിലൂടെ കണ്ടെത്തുന്നവരിൽ നിന്ന് ആദ്യഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും. ഇപ്രകാരം കണ്ടെത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ വൈദഗ്ധ്യവും അഭിരുചിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കുന്നതിനും ഗുണഭോക്താക്കൾക്ക് താൽപ്പര്യമുള്ള തൊഴിൽമേഖലകളിലേക്ക് അവരെ നയിക്കുന്നതിനുമായി കൗൺസലിങ്ങ് നൽകാനും പദ്ധതിയുണ്ട്.  ഇപ്രകാരം കൗൺസലിങ്ങ് നൽകുന്നതിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിൽ നിന്നും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള 1000 വനിതകളെ തിരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകും. ഇവർ "ഷീ കോച്ചസ്' എന്ന പേരിലാകും അറിയപ്പെടുക.

നിലവിൽ മൂവായിരത്തിലേറെ തൊഴിൽദാതാക്കൾ തൊഴിൽ നൽകാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. കുടുംബശ്രീയുടെ സർവേ വഴി കണ്ടെത്തുന്ന ഗുണഭോക്തൃ പട്ടികയിൽ ഏറ്റവും മികച്ച അക്കാദമിക് നിലവാരവും തൊഴിൽ വൈദഗ്ധ്യവുമുളളവരെയാണ് ആദ്യം പരിഗണിക്കുക. ബാക്കിയുള്ള ഗുണഭോക്താക്കളിൽ കൂടുതൽ നൈപുണ്യപരിശീലനം ആവശ്യമായവർക്ക് അതു നൽകിയ ശേഷമായിരിക്കും തൊഴിൽ ലഭ്യമാക്കുന്നത്. ഇങ്ങനെ ഘട്ടംഘട്ടമായി കേരളത്തിൽ 20 ലക്ഷം പേർക്കും തൊഴിൽ നൽകാൻ സാധിക്കും.

 ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്ത നാലു വർഷത്തിനുള്ളിൽ കേ-ഡിസ്കുമായി ചേർന്ന് 20 ലക്ഷം പേർക്ക് തൊഴിൽ  നൽകാൻ സാധിക്കും. കേരളത്തിലെ വൈജ്ഞാനിക സമ്പത്ത് മൂലധനമാക്കിയാകും ഇതു സാധ്യമാക്കുക. കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനം ഏറെ മുന്നോട്ടു പോയെന്നും രാഷ്ട്രീയത്തിനും അതീതമായ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സ്വാഗതം പറഞ്ഞു. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണിക്കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെബിൻ.പി.വർഗ്ഗീസ്, ഇന്ദിരാ ദാസ്, മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ.എം, അടൂർ മുനിസിപ്പാലിറ്റി ചെയർമാൻ ഡി. സജി, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ബുധനൂർ പഞ്ചായത്ത്  പ്രസിഡന്റ് ആർ. പുഷ്പലത മധു, മാന്നാർ ഡിവിഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത ടീച്ചർ, മഞ്ജുള ദേവി, ആതിര.ജി., ചെങ്ങന്നൂർ ന​ഗരസഭ വാർഡ് കൗൺസിലർ വിജി.വി എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ജെ. പ്രശാന്ത് ബാബു നന്ദി പറഞ്ഞു.

 

mini


 

 

 
Content highlight
my job my pride campaign starts

100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം , അഭിമാനമായി കുടുംബശ്രീ- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി

Posted on Sunday, May 8, 2022

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍  മേഖലയിലുമായി 12000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം ലഭിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

  കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതകളിലൂടെ ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ മേഖലയിലും തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നൂറുദിന കര്‍മ്മ പദ്ധതി കാലയളവ്. യുവകേരളം, ഡി.ഡി.യു-ജി.കെ.വൈ എന്നീ പദ്ധതികളിലൂടെ നൈപുണ്യ പരിശീലനം പൂര്‍ത്തീകരിച്ച 2678 യുവതീയുവാക്കള്‍ക്ക് വേതനാധിഷ്ടിത തൊഴില്‍ ലഭ്യമാക്കി.

  ഉപജീവന പദ്ധതികള്‍ (സൂക്ഷ്മ സംരംഭങ്ങള്‍, മൃഗസംരക്ഷണം, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന സംരംഭങ്ങള്‍, ദേശീയ നഗര ഉപജീവന ദൗത്യം, സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) മുഖേന 7865 പേര്‍ക്ക് സ്വയം തൊഴിലും നല്‍കാന്‍ കഴിഞ്ഞു. 5000 പേര്‍ക്ക് സ്വയം തൊഴില്‍ നല്‍കുകയായിരുന്നു ലക്ഷ്യം. കൂടാതെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാവസത്തിന് നോര്‍ക്ക റൂട്ട്‌സുമായി സംയോജിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത (പേള്‍) പദ്ധതിയിലൂടെ 2824 പ്രവാസികള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഒരാള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കിയത്. 1719 പുതിയ പ്രവാസി സംരംഭങ്ങള്‍ ആരംഭിക്കാനും കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 1000 സംരംഭങ്ങള്‍ ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

 തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. കെഡിസ്‌കുമായി ചേര്‍ന്നു കൊണ്ട് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള കാര്യങ്ങളും പുരോഗമിക്കുകയാണ്. ഇപ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  യുവകേരളം പദ്ധതിയുടെയും മറ്റ് ഉപജീവന പദ്ധതികളുടെയും ഭാഗമായി തൊഴില്‍ ലഭ്യമായവര്‍ക്കും പ്രവാസി ഭദ്രതാ-പേള്‍ മുഖേന സംരംഭം തുടങ്ങിയവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും അദ്ദേഹം വിതരണം ചെയ്തു.  

  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശ്രീകാന്ത് എ.എസ്, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.വി ശ്രീലത നന്ദി പറഞ്ഞു.

mini

 

Content highlight
100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം , അഭിമാനമായി കുടുംബശ്രീ- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി

ശ്രദ്ധയാകര്‍ഷിച്ച് കേരള ഗെയിംസ് എക്‌സ്‌പോയില്‍ കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്

Posted on Saturday, May 7, 2022

പ്രഥമ കേരള ഗെയിംസിനോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്ന കേരള ഗെയിംസ് എക്‌സ്‌പോയില്‍ ശ്രദ്ധ നേടി കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്. കേരളത്തിന്റെയും മഹരാഷ്ട്ര, കര്‍ണ്ണാടക, തെലങ്കാന, പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെയും രുചികരമായ ഭക്ഷണവിഭവങ്ങളാണ് 8000 ചതുരശ്ര അടിയിലുള്ള ഈ ഫുഡ്കോര്‍ട്ടില്‍ ലഭിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മേയ് 10 വരെയാണ് എക്‌സ്‌പോ.

  തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വിനായക, സംജിസ്, കൃഷ്ണ, യുണീക്ക്, ലക്ഷ്യ, കല്യാണി, അന്നപൂര്‍ണ്ണ, സൗപര്‍ണ്ണിക, വനിത ബേക്‌സ്, കൈരാശി എന്നീ പത്ത് യൂണിറ്റുകളാണ് ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍. പിടിയും കോഴിയും, മലബാര്‍ സ്നാക്സ്,  ബിരിയാണി, വിവിധ ഇനം ജ്യൂസുകള്‍ എന്നിവയെല്ലാം ഫുഡ്കോര്‍ട്ടില്‍ ലഭിക്കും.

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ ഒരുക്കുന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍, മാമ്പഴമേള, അലങ്കാര മത്സ്യപ്രദര്‍ശനം, പുഷ്മേള, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും എക്സ്പോയിലുണ്ട്. 

Content highlight
Kudumbashree's food stalls opened at the food court of Kerala Games Expo 2022ml