ആമുഖം

ആമുഖം

 GO(Ms)No.1200/80/LA&SWD dt: 16/08/1980 പ്രകാരമാണ് LA&SWD വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്), കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് എന്നിവരടങ്ങുന്ന വിജിലൻസ് സെല്‍ സെക്രട്ടറിയേറ്റില്‍ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് GO(Ms)No.268/2013/LSGD dt: 27/07/2013 പ്രകാരം വിജിലൻസ് വിംഗില്‍ 16 അധിക തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ശാക്തീകരണം നടത്തുകയും സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) തസ്തിക ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) ആയി ഉയർത്തുകയും ചെയ്തു. അനധികൃത/ ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നതിനായാണ് ഇപ്രകാരം ശാക്തീകരണം നടത്തിയത്. 03.12.2018 ലെ GO (Rt) നമ്പർ 3062/2018 LSGD പ്രകാരം, ഒരു OA/ ചെയിൻമാൻ തസ്തിക സൃഷ്ടിച്ചത് പ്രകാരം നിലവിലെ അംഗസംഖ്യ 17 ആണ്.


ചീഫ് ടൗൺ പ്ലാനര്‍ (വിജിലൻസ്)ൻ്റെ നേതൃത്വത്തിലുള്ള ഈ സാങ്കേതിക വിംഗ് ഇപ്പോൾ നന്തൻകോട് സ്വരാജ് ഭവനിലെ അഞ്ചാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി ശക്തിപ്പെടുത്തിയ വിജിലൻസ് വിംഗ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സർക്കാർ നിശ്ചയിച്ചിട്ടുള്ള ചുമതലകൾക്കും പ്രവര്‍ത്തനങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നു.

സംസ്ഥാനത്തുടനീളം, കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങൾ, മാസ്റ്റർ പ്ലാൻ/വിശദ നഗരാസൂത്രണ പദ്ധതി ലംഘനങ്ങൾ, മറ്റ് വികസന നിയന്ത്രണ ചട്ടലംഘനങ്ങൾ എന്നിവ സംബന്ധിച്ച് ലഭിയ്ക്കുന്ന പരാതികളിൽ ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് സ്ഥലപരിശോധന നടത്തി, സർക്കാരിനുവേണ്ടി ശുപാർശ സഹിതമുള്ള സാങ്കേതിക റിപ്പോർട്ട് തയ്യാറാക്കുകയാണ് ഈ സെല്ലിൻ്റെ പ്രധാന കർത്തവ്യം. കൂടാതെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസുകളിലെയും കെട്ടിട അപേക്ഷകളുടെ പ്രോസസ്സിംഗ്, കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളിലെ ചട്ടലംഘനം എന്നിവ സംബന്ധിച്ച മിന്നൽ പരിശോധനകള്‍ നടത്തിയും സർക്കാരിന് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതുണ്ട്. പിന്നീട് പ്രസ്തുത റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശയിന്മേല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറിയാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്)ൻ്റെ ചുമതലകളും അധികാരങ്ങളും ക്രമീകരിച്ചുകൊണ്ട് സ.ഉ.(എംഎസ്) നം. 2459/2013/ തസ്വഭവ തീയതി: 03/10/2013 പുറപ്പെടുവിച്ചിട്ടുണ്ട്. വിജിലൻസ് സെല്ലിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലേയ്ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, 18/01/2014ൽ സര്‍ക്കുലര്‍ നം.2344/RA3/2014/LSGD  പുറപ്പെടുവിച്ചിരുന്നു. നിലവിൽ മൂന്ന് സോണുകൾ തിരിച്ച് അതാത് ടൗൺ പ്ലാനറുടെ (വിജിലൻസ്) നേതൃത്വത്തിലാണ് അതത് പ്രദേശത്തെ അന്വേഷണങ്ങൾ നടത്തുന്നത് എങ്കിലും, തിരുവനന്തപുരത്ത് ഒറ്റ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുവരുന്നത്. സോണ്‍ I ല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളും, സോണ്‍ II ല്‍ ആലപ്പുഴ, ഏറണാകുളം, തൃശൂര്‍, പാലക്കാട്‌ ജില്ലകളും,  സോണ്‍ III ല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്  ജില്ലകളും ഉള്‍പ്പെടുന്നു.
അനധികൃത/ ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾ, കെട്ടിട നിർമ്മാണ അപേക്ഷകളുമായി ബന്ധപ്പെട്ട ഫയലുകളിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങൾ ബഹു.വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി/ പ്രിന്‍സിപ്പൽ സെക്രട്ടറി, ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) എന്നിവര്‍ക്ക് നേരിട്ടോ, തപാൽ മാർഗ്ഗമോ, ഇമെയിൽ മുഖാന്തിരമോ സമർപ്പിക്കാവുന്നതാണ്.

 

സ്ഥാപനഘടന

സ്ഥാപന ഘടന