പത്തനംതിട്ട -13 ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിയമനം അപേക്ഷ ക്ഷണിക്കുന്നു

Posted on Thursday, September 24, 2020

പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിമാസം 25,000/- രൂപ വേതന നിരക്കില്‍ (Consolidated pay) അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിനു വേണ്ടി അഭിമുഖം നടത്തുന്നു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍(ആര്‍.ജി.എസ്.എ) പദ്ധതികളുടെ നിര്‍വ്വഹണത്തിനൊപ്പം ജനകീയാസൂത്രണ പ്രവൃത്തനങ്ങളുടെ നിര്‍വ്വഹണത്തിനും കൂടി വേണ്ടിയാണ് നിയമനം.

യോഗ്യത

  1. ഉദ്യോഗാര്‍ത്ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം
  2. ബിടെക്(സിവില്‍ എഞ്ചിനീയറിംഗ്) Or പി.എസ്.സി തത്തുല്യമായി അംഗീകരിച്ചിട്ടുള്ള യോഗ്യതയില്‍ 60% ത്തില്‍ കുറയാത്ത മാര്‍ക്കു വാങ്ങി യോഗ്യതാ പരീക്ഷ പാസ്സായിട്ടുള്ളവര്‍,
  3. വയസ്സ് സംബന്ധമായി - ഉദ്യോഗാര്‍ത്ഥികള്‍ 01.01.2020-ല്‍ 20 വയസ്സിനും 35 വയസ്സിനും മദ്ധ്യേ.  

 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 30.09.2020 5 PM-ന് മുന്‍പായി അപേക്ഷയും, സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പും (ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നിര്‍ബന്ധം) ഇ-മെയിലായി (e-mail Address: eelsgdpta@gmail.com) സമര്‍പ്പിക്കേണ്ടതാണ്. അസല്‍  സര്‍ട്ടിഫിക്കറ്റുകള്‍ അഭിമുഖത്തിന്‍റെ സമയത്ത് ഹാജരാക്കിയാല്‍ മതിയാവും. പ്രഥമിക പരിശോധയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളെ ഇ-മെയില്‍ മുഖാന്തിരം അഭിമുഖത്തിന്‍റെ തീയതി, സമയം എന്നിവ അറിയിക്കുന്നതാണ്.