കോവിഡ് പ്രതിരോധം- 'ചെയിന്‍ കോള്‍' പദ്ധതി പുരോഗമിക്കുന്നു
· 23,20,436 കുടുംബങ്ങളെ ഫോണ്‍ മുഖേന ബന്ധപ്പെട്ട് ബോധവത്ക്കരണവും സേവനങ്ങളുമേകി
· 45 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുക ലക്ഷ്യം
തിരുവനന്തപുരം : കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം കൃത്യവും വ്യക്തവുമായി ഏവരിലേക്കും എത്തിക്കുക, സഹായങ്ങള്‍ ആവശ്യമുളളവരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോ ടെ കുടുംബശ്രീ ആരംഭിച്ച 'ചെയിന്‍ കോള്‍' ബോധവത്ക്കരണ പരിപാടി മികച്ച രീതിയില്‍ പുരോഗമിക്കുന്നു. മേയ് 20ന് ആരംഭിച്ച 'ചെയിന്‍ കോള്‍' പദ്ധതി മുഖേന ഇതുവരെ 23,20,436 അയല്‍ക്കൂട്ടാംഗങ്ങളെ വിളിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും വിവരാന്വേഷണം നടത്തി ആവശ്യമുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു കഴിഞ്ഞു. 3 ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 45 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങളെയും അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടാണ് 'ചെയിന്‍ കോള്‍' പ്രവര്‍ത്തനം നടപ്പിലാക്കുന്നത്.
ഇരട്ട മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങീ ഓരോരുത്തരും കൊക്കൊ ള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്ക്കരണമടക്കമാണ് ചെയിന്‍ കോള്‍ വഴി നല്‍കുന്നത്. ഈ പരിപാടിയുടെ കൃത്യമായ മേല്‍നോട്ടം നടത്താനും ഫോണ്‍ ചെയ്യുമ്പോള്‍ പറയേണ്ട കാര്യങ്ങളില്‍ പരിശീലനം നല്‍കാനും മറ്റ് ഏകോപനങ്ങള്‍ക്കുമായി കുടുംബശ്രീയി ലുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാരെ ഓരോ സി.ഡി.എസിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ് (തദ്ദേശ സ്ഥാപനതലത്തിലുള്ള കുടുംബശ്രീ സംഘടനാ സംവിധാനം) ചെയര്‍പേഴ്‌സണ്‍മാരെയും ഉപസമിതി കണ്‍വീനര്‍മാരെയും വിളിക്കുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരായുകയും ചെയ്യും. അയðക്കൂട്ടാംഗങ്ങളെ ഫോണ്‍ ചെയ്യുമ്പോള്‍ എന്തൊക്കെ അന്വേഷിച്ചറിയണം, എന്തൊക്കെ വിവരങ്ങള്‍ പങ്കുവയ്ക്കണം, സേവനങ്ങള്‍ ആവശ്യമെങ്കില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളണം എന്നൊക്കെയുള്ള വിവരങ്ങള്‍ ഇങ്ങനെ പങ്കുവയ്ക്കുന്നു.
സി.ഡി.എസ് അംഗങ്ങള്‍, ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് എല്ലാ സി.ഡി.എസ് അംഗങ്ങളെയും വിളിക്കുന്നു. സി.ഡി.എസ് അംഗങ്ങള്‍ തങ്ങളുടെ ചുമതലയുള്ള എ.ഡി.എസ് (വാര്‍ഡ് തലത്തിലുള്ള കുടുംബശ്രീ സംഘടനാ സംവിധാനം) എക്‌സിക്യൂട്ടീവ് അംഗങ്ങളെ വിളിക്കും. ഇവര്‍ തങ്ങളുടെ വാര്‍ഡിലുള്ള അയല്‍ക്കൂട്ടങ്ങളിലെ പ്രസിഡന്റി നെയും സെക്രട്ടറിയെയും വിളിക്കുന്നു. അയല്‍ക്കൂട്ട പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് എല്ലാ അയല്‍ക്കൂട്ട അംഗങ്ങളെയും വിളിക്കുകയും വിവരങ്ങള്‍ ആരായുകയും ബോധവത്ക്കരണം നടത്തുകയും സഹായങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്നു. ഈ രീതിയിലാണ് ചെയിന്‍ കോള്‍ പ്രവര്‍ത്തനം നടക്കുന്നത്.
അയല്‍ക്കൂട്ടങ്ങളുടെ ഭാഗമായ 45 ലക്ഷം കുടുംബങ്ങളില്‍ ആരോഗ്യ സന്ദേശം എത്തിക്കാനും, ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം, മരുന്ന്, മാനസിക പിന്തുണ, വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി അടിയന്തര സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ്തല സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ റൂം തുടങ്ങി സംവിധാനം ഉപയോഗിച്ച് സഹായമെത്തി ക്കാനും ചെയിന്‍ കോളിലൂടെ കഴിയുന്നു.
- 320 views