തിരുവനന്തപുരം : ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) ആസ്ഥാന മന്ദിരത്തില്‍ ഇന്ന് (17-02-2020) സംഘടിപ്പിച്ച ചടങ്ങില്‍ ഒന്നാം സമ്മാനര്‍ഹനായ എറണാ കുളം സ്വദേശി ടി.ജെ. വര്‍ഗ്ഗീസ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 20,000 രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. മാതൃഭൂമി പാലക്കാട് യൂണിറ്റ് ന്യൂസ് ഫോട്ടോഗ്രാഫറായ പി.പി. രതീഷ് രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫി ക്കറ്റും ഏറ്റുവാങ്ങി. കാസര്‍ഗോഡ് സ്വദേശി ദിനേഷ് ഇന്‍സൈറ്റിനായിരുന്നു 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന മൂന്നാം സ്ഥാനം.പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാന വുമുണ്ട് .
സംസ്ഥാനത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ കേരള സമൂഹത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണി ച്ചത്. 2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ സംഘടിപ്പിച്ച മത്സരത്തില്‍ 400ലേറെ എന്‍ട്രികള്‍ ലഭിച്ചു. പ്രമുഖരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സമ്മാന പ്രഖ്യാപനവും സമ്മാനദാന ചടങ്ങും നീട്ടിവയ്ക്കേണ്ട തായി വരികയായിരുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകളെക്കുറിച്ച് തയാറാക്കിയ പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. ജനകീയ ഹോട്ടലുകള്‍ വഴി വിതരണം ചെയ്യുന്ന ഊണുകളുടെ ദിവസേനയുള്ള വിശദാംശങ്ങളും മറ്റ് വിവരങ്ങളും രേഖപ്പെടുത്താനുള്ള സോഫ്ട്വെയറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് അധ്യക്ഷയായിരുന്നു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
- 125 views