പെണ്‍കരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ- മന്ത്രി ശ്രീ. എം.ബി. രാജേഷ്- ദേശീയ സരസ് മേളയ്ക്ക് തുടക്കം; ജനശ്രദ്ധയാകര്‍ഷിച്ച് മെഗാ തിരുവാതിരയും

Posted on Sunday, April 30, 2023
കൊല്ലം ആശ്രാമം മൈതാനിയില് ദേശീയ സരസ് മേളയ്ക്ക് ഏപ്രില്‍ 27ന്‌ പ്രൗഢഗംഭീര തുടക്കം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി അധ്യക്ഷയായ ചടങ്ങില് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് സരസ്‌മേളയുടെ ഉദ്ഘാടനം നിര്വഹിച്ചു. മേയ് 07 വരെ നടക്കുന്ന മേളയില് പ്രവേശനം സൗജന്യമാണ്.
 
പെണ്കരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ദാരിദ്ര്യ ലഘൂകരണത്തില് കുടുംബശ്രീയുടെ പങ്ക് ഏറെ വലുതാണെന്നും ഉദ്ഘാടന പ്രസംഗത്തില് മന്ത്രി പറഞ്ഞു. കുടുംബശ്രീ വികസനത്തിന്റെ പതാകാവാഹകരായി മാറിയെന്നും സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തില് കുടുംബശ്രീയുടെ പങ്ക് വലുതാണെന്നും അധ്യക്ഷ പ്രസംഗത്തില് ശ്രീമതി ജെ. ചിഞ്ചു റാണി ചൂണ്ടിക്കാട്ടി.
 
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള് പ്രദര്ശനത്തിനും വില്പ്പനയ്ക്കുമായി അണിനിരത്തിയിരിക്കുന്ന 250 സ്റ്റാളുകളടങ്ങിയ പവലിയന്റെ ഉദ്ഘാടനം എം. മുകേഷ് എം.എല്.എയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം അനുഭവവേദ്യമാക്കുന്ന 30 സ്റ്റാളുകളടങ്ങിയ ഫുഡ് കോര്ട്ടിന്റെ ഉദ്ഘാടനം മേയര് പ്രസന്ന ഏണസ്റ്റും നിര്വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് ചടങ്ങില് സ്വാഗതം ആശംസിച്ച ചടങ്ങില് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ശ്രീമതി ഷര്മ്മിള മേരി ജോസഫ് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി.
 
klm saras

 

 
എന്.കെ. പ്രേമചന്ദ്രന് എംപി, എംഎല്എമാരായ എം. നൗഷാദ്, സുജിത് വിജയന് പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഡെപ്യൂട്ടി മേയര് കൊല്ലം മധു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ. ഹര്ഷകുമാര്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്, കൊട്ടാരക്കര നഗരസഭ ചെയര്മാന് എസ്.ആര്. രമേശ്, കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷ ഹണി, കൊല്ലം ജില്ലാ കലക്ടര് അഫ്‌സാന പര്വീണ് ഐ.എ.എസ്, സബ് കളക്ടര് മുകുന്ദ് ഠാക്കൂര് ഐ.എ.എസ്, കൗണ്സിലര് എസ്. സജിതാനന്ദ്, സി.ഡി.എസ് ചെയര്പേഴ്‌സണ് സിന്ധു വിജയന്, കുടുംബശ്രീ കൊല്ലം ജില്ലാ മിഷന് കോര്ഡിനേറ്റര് ആര്. വിമല് ചന്ദ്രന് എന്നിവര് പങ്കെടുത്തു.  ഉദ്ഘാടന ചടങ്ങിന് ശേഷം റിതുകൃഷ്ണന് നയിച്ച 'പാട്ടിന്റെ നിറസന്ധ്യ'യും നടന്നു.
 
മെഗാ തിരുവാതിര
ദേശിയ സരസ് മേളയ്ക്ക് തുടക്കം കുറിച്ച് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില് അവതരിപ്പിച്ച മെഗാ തിരുവാതിര കൊല്ലത്തിന് തിലകക്കുറിയായി. ജില്ലയിലെ 74 സി.ഡി.എസുകളില് നിന്നും 7400 പേരാണ് മെഗാ തിരുവാതിരയില് പങ്കെടുത്തത്. കുടുബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് വിളക്ക് കൊളുത്തി മെഗാ തിരുവാതിരയുടെ ഉദ്ഘാടനം നിര്വഹിച്ചു. കുടുബശ്രീയുടെ രജത ജൂബിലി പ്രമാണിച്ചു 25 വര്ഷങ്ങളുടെ ചരിത്ര വഴികള് നിറഞ്ഞതായിരുന്നു തിരുവാതിരയ്ക്ക് വേണ്ടി ഒരുക്കിയ പാട്ട്. കടയ്ക്കല് സ്വദേശിയും കുടുബശ്രീ പ്രവര്ത്തകയുമായ അജിതയാണ് ഗാനം രചിച്ചതും ചിട്ടപ്പെടുത്തിയതും.
Content highlight
national saras mela at kollam kick started