ഈ ഡിസംബറില് എറണാകുളം ആതിഥ്യമരുളുന്ന ദേശീയ സരസ് മേളയുടെ ലോഗോയും ടാഗ്‌ലൈനും തയാറാക്കി സമ്മാനങ്ങള് കരസ്ഥമാക്കാന് അവസരം. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള് ഒരു കുടുക്കീഴില് ലഭ്യമാക്കുന്ന സരസ് മേളയുടെ ഭാഗമായി ഇന്ത്യയിലെ ഭക്ഷണ വൈവിധ്യങ്ങള് ലഭ്യമാക്കുന്ന ഇന്ത്യ ഫുഡ് കോര്ട്ടും, കലാസാംസ്‌കാരിക സന്ധ്യയുമെല്ലാം ഉള്പ്പെടുന്നു. ലോഗോയും ടാഗ്‌ലൈനും തയാറാക്കുന്നതിനുള്ള നിര്ദ്ദേശങ്ങള്.
ജില്ലയുടെ തനത് സാംസ്‌ക്കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശിക പ്രത്യേകതയും ഒത്തിണങ്ങിയതായിരിക്കണം.
ഇന്ത്യയിലെ വൈവിധ്യമാര്ന്ന ഉത്പന്നങ്ങളെയും ഭക്ഷ്യസംസ്‌ക്കാരത്തെയും വനിതാ കൂട്ടായ്മയെയും പ്രതിനിധീകരിക്കണം.
സൃഷ്ടികൾ അയക്കേണ്ട ഇ-മെയില് വിലാസം -
sarasmelaernakulam@gmail.com
അവസാന തീയതി - 2023 സെപ്റ്റംബര് 30
കൂടുതല് വിവരങ്ങള്ക്ക് - 7034077660 , 9747473931
- 62 views
Content highlight
National Saras Mela @Ernakulam: Invites Logo & Tagline p