'കുടുംബശ്രീ ഒരു നേര്ച്ചിത്ര'ത്തിന്റെ നാലാം സീസണിന് തുടക്കമായി. 2021 ഓഗസ്റ്റ് 31 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്ത്തനങ്ങള് പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫിയില് താത്പര്യമുള്ളവര്ക്ക് പ്രോത്സാഹനമേകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പി ക്കുന്ന ഈ മത്സരത്തിന് പരിഗണിക്കുക. അയല്ക്കൂട്ടയോഗം, അയല്ക്കൂട്ട വനിതകള് നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്പ്പടെയുള്ള വിവിധ സംരംഭങ്ങള്, അയല്ക്കൂട്ട വനിതക ളുടെ കാര്ഷിക പ്രവര്ത്തനങ്ങള്, റെയില്വേ സ്റ്റേഷനുകളിലുള്പ്പെടെ കുടുംബശ്രീ വനിതകള് നിയന്ത്രി ക്കുന്ന പാര്ക്കിങ്, വിശ്രമമുറി യുടെ പരിപാലനം, ഹൗസ് കീപ്പിങ് ജോലികള്, കുടുംബശ്രീ ബാലസഭകളുടെയും ബഡ്‌സ് സ്ഥാപനങ്ങളുടെയും പ്രവര്ത്തനം ഉള്പ്പെടെ നിരവധി വിഷയങ്ങള് ആധാരമാക്കി ചിത്രങ്ങളെടുക്കാനാകും.
ഫോട്ടോകള് kudumbashreeprcontest@gmail.com എന്ന ഇ-മെയില് വിലാസത്തില് അയക്കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില് വാട്ടര്മാര്ക്ക് ചെയ്യാത്ത ഫോട്ടോകള് ഉള്പ്പെടുത്തിയ സി.ഡിയോ 'എക്‌സിക്യൂട്ടീവ് ഡയറക്ടര്, കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസ്, ട്രിഡ റീഹാബിലി റ്റേഷന് ബില്ഡിങ്, മെഡിക്കല് കോളേജ്, തിരുവനന്തപുരം- 695011' എന്ന വിലാസത്തില് അയച്ചു നല്കാനുമാകും. 'കുടുംബശ്രീ ഒരു നേര്ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്ഡായി ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതം പത്ത് പേര്ക്കും നല്കും. വിശദവിവരങ്ങള് അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്ണ്ണരൂപം www.kudumbashree.org/photography2021 എന്ന വെബ്‌സൈറ്റ് ലിങ്കില് ലഭ്യമാണ്.
- 156 views
Content highlight
kudumbashree oru nerhithram season 4 startsml