കുടുംബശ്രീ ഫോട്ടോഗ്രാഫി-ചെറുകഥ-ഉപന്യാസം മത്സര വിജയികള്‍ക്ക് പുരസ്കാര വിതരണം ചെയ്തു

Posted on Wednesday, March 19, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി, ചെറുകഥ-ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള പുരസ്കാര വിതരണം  മാസ്കോട്ട് ഹോട്ടലില്‍ സിംഫണി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് പാര്‍ലമെന്‍റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ശാക്തീകരണത്തോടൊപ്പം കുടുംബശ്രീ അംഗങ്ങളുടെ സാംസ്കാരിക ശാക്തീകരണം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഫോട്ടോഗ്രാഫി, ചെറുകഥ-ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍  പുതിയ നേതൃത്വത്തെ സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം  ഗീത നസീര്‍ അധ്യക്ഷത വഹിച്ചു. സ്മിത സുന്ദരേശന്‍  മുഖ്യാതിഥിയായി.


ഫോട്ടോഗ്രാഫി പൊതുവിഭാഗത്തില്‍ എം.ജെ രതീഷ് കുമാര്‍(ഒന്നാം സ്ഥാനം), അരവിന്ദന്‍ മണലി(രണ്ടാം സ്ഥാനം), കെ.എ അബ്ദുള്‍ ഖാദര്‍ (മൂന്നാം സ്ഥാനം), അരുണ്‍ ജ്യോതി റിഷികേശ്, ആല്‍ഫ്രഡ് എം.കെ, എ.പ്രസാദ്(പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. അയല്‍ക്കൂട്ട/ ഓക്സിലറി വിഭാഗത്തില്‍ അനുഷ മോഹന്‍ (ഒന്നാം സ്ഥാനം), ജസ്ന പാലയ്ക്കല്‍ (രണ്ടാം സ്ഥാനം), ജെമിനി ബെന്നി (മൂന്നാം സ്ഥാനം), ജിഷാന കെ, ഫാത്തിമത്ത് സൗറ, റെമീന ടി.കെ എന്നിവര്‍ക്കും (പ്രോത്സാഹന സമ്മാനം) പുരസ്കാരം ലഭിച്ചു. ഇരു വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 2000 രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് നല്‍കിയത്.

സര്‍ഗ്ഗം കഥാപരചന മത്സരത്തില്‍ ഷീബ കെ(ഒന്നാം സ്ഥാനം)  മുഹസീന എം.എ(രണ്ടാം സ്ഥാനം), റഷീദ പി, ആര്‍ഷ ഉണ്ണി ബി(മൂന്നാം സ്ഥാനം), ശാന്തകുമാരി പി.കെ, നിര്‍മ്മല ബാലകൃഷ്ണന്‍, വിദ്യാ സുധീര്‍(പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 5000, 2500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിച്ചു.  

ഉപന്യാസ രചനയില്‍ അഭിരാം പവിത്രന്‍ ഒ( ഒന്നാം സ്ഥാനം), അലന്‍ ആന്‍റണി (രണ്ടാം സ്ഥാനം), അല്‍ അമീന്‍ ജെ (മൂന്നാം സ്ഥാനം), അമിത് ജ്യോതി യു.പി (പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 5000, 2500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കി. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.

 
മൂന്നു വിഭാഗങ്ങളിലെയും ജൂറി അംഗങ്ങളെ പ്രതിനിധീകരിച്ച് ജി.ബിനുലാല്‍, ആര്‍.പാര്‍വതീദേവി, റോസ്മേരി, കെ.എ ബീന എന്നിവര്‍ മത്സരങ്ങള്‍ സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ.എ.എസ് സ്വാഗതവും പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
 
we

 

ee

 

sd

 

 
sdfa
Content highlight
kudumbashree competiotions awards distributed