department_news

ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം ഡിഡിപി ഓഫീസ് ഉദ്ഘാടനം

Posted on Saturday, February 3, 2018

Kollam_DDPoffice_new

 

 

 

 

 

 

 

 

 

 

 

 

 

 

 

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അനുബന്ധ സംസ്ഥാനതല ജില്ലാതല ഓഫീസുകളുടെയും  ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സേവനപ്രദാനസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ  ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമതി.പി.മേരിക്കുട്ടി, ഐഎഎസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അദ്ധ്യക്ഷ ശ്രീമതി.ഷൈലാ സലിംലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊല്ലം ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു

2016-17 വര്‍ഷത്തെ മികച്ച ബ്ലോക്ക്‌ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

Posted on Thursday, February 1, 2018

അപേക്ഷാ ഫോറം www.rdd.lsgkerala.gov.in വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ്‌ ചെയ്യാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ അസിസ്റ്റന്റ്‌ ഡെവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍)മാര്‍ക്ക് നല്‍കണം. അസിസ്റ്റന്റ്‌ ഡെവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍)മാരും പ്രോജെക്റ്റ്‌ ഡയറക്ടര്‍മാരും അപേക്ഷയിലെ വിവരങ്ങള്‍ ബന്ധപ്പെട്ട രേഖകളുമായി പരിശോധന നടത്തി മാര്‍ക്കിട്ട് സാക്ഷ്യപ്പെടുത്തി ഗ്രാമ വികസന കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത സമയക്രമം പാലിക്കേണ്ടതാണ്.

നഗരസഭാ ദിനാഘോഷം ലോഗോ പ്രകാശനം 2018

Posted on Thursday, January 11, 2018

2018 ജനുവരി 19,20 തിയതികളിൽ  സുൽത്താൻബത്തേരിയിൽ വച്ചു നടക്കുന്ന നഗരസഭാ ദിനാഘോഷത്തിന്റെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ പ്രകാശനം ചെയ്തു.

Municipal Day Logo Release

 

മുനിസിപ്പൽ കോമൺ സർവീസ് - സൂപ്രണ്ട് , ഹെഡ് ക്ലാർക്ക് / റവന്യൂ ഇൻസ്‌പെക്ടർ തസ്തികയിൽ സേവനമനുഷ്‌ഠിക്കുന്ന ജീവനക്കാരുടെ താൽക്കാലിക ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു

Posted on Thursday, January 4, 2018
Content highlight

മുനിസിപ്പൽ കോമൺ സർവീസ് - ഡെപ്യൂട്ടി സെക്രട്ടറി,പി എ/ആർ ഒ/സി എസ് /എ ഒ , റവന്യൂ ഓഫീസർ ഗ്രേഡ്-II തസ്തികയിൽ സേവനമനുഷ്‌ഠിക്കുന്ന ജീവനക്കാരുടെ അന്തിമ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു

Posted on Thursday, January 4, 2018
Content highlight