department_news
ലൈഫ് മിഷന് സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍മാരുടെ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചു
ലൈഫ് മിഷന് സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള 2 പ്രോഗ്രാം മാനേജര്‍മാരുടെ തസ്തികകളിലേക്ക് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയിലും ടി വകുപ്പുകളില്‍ നിന്നും ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ വിരമിച്ച ജീവനക്കാരില്‍ നിന്ന് കരാര്‍ വ്യവസ്ഥയിലും അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ കണിച്ചു
ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ കണിച്ചു കൊള്ളുന്നു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന് ഓഫീസ് - ക്വട്ടേഷന്‍ അറിയിപ്പ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - സംസ്ഥാന മിഷന് ഓഫീസിലേക്ക് താഴെ പരാമര്‍ശിക്കുന്ന Specifications ഉള്ള ഒരു Smart HD Television, desk top iMac കണക്റ്റ് ചെയ്യാന്‍ കഴിയുന്ന Speaker എന്നിവ സപ്ലൈ ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവച്ച Quotation നുകള്‍ ക്ഷണിക്കുന്നു
ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം - അന്യത്ര സേവന വ്യവസ്ഥയില്‍ കോട്ടയം , പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളില്‍ സെക്രട്ടറി നിയമനം - പാനല്‍ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു
കോട്ടയം , പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവുള്ള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യമുള്ള ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ( പൊതുഭരണം , നിയമം, ധനകാര്യം) വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ( ഹയര്‍ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരില്‍ നിന്നും മറ്റു വികസന വകുപ്പുകളില്‍ 68700-110400 (റിവൈസ്ഡ് ) എന്ന ശമ്പള സ്കെയിലിനും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ ഒഴിവില്ല എന്ന് അറിയിച്ചിരിക്കുന്നതിനാല്‍ പ്രസ്തുത ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല, മറ്റു ജില്ലകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതാണ്.
ലൈഫ് മിഷന് രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അവസാന തിയതി 12.06.2020
ലൈഫ് മിഷന് രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ( ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബംത്തിന് ഒരു വീട് , ഗുണഭോക്താക്കള്‍ക്ക് 25 സെന്റില്‍ കൂടുതല്‍ ഭൂമി ഉണ്ടാകരുത് എന്നീ ലൈഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്കുന്നതുമൂലം അര്‍ഹരായ എല്ലാ പട്ടികജാതി / പട്ടികവര്‍ഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ) ഭവന നിര്‍മ്മാണത്തിന് ധന സഹായം നല്‍കുന്നതിനായി 12.06.2020 ന് മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.
ഹരിത സഹായ സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടത്തിപ്പ് തുക പുതുക്കി നിശ്ചയിച്ച ഉത്തരവ്
ശുചിത്വ മിഷന് -ഹരിത കേരള മിഷന് - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിച്ചിട്ടുള്ള ഹരിത സഹായ സ്ഥാപനങ്ങള്‍ക്ക് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നടത്തിപ്പ് തുക തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിച്ച ഉത്തരവ്
എം.ജി.എന്‍ .ആര്.ഇ.ജി.എസ് - സംസ്ഥാന മിഷന് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി സംസ്ഥാന മിഷന് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു
Pagination
- Page 1
- Next page



