ഹരിതകേരളം ടാസ്ക് ഫോഴ്സ് മീറ്റിംഗ് -04.03.2020


കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കുന്നതിലെ ബുദ്ധിമുട്ട് –പകരം രേഖ അംഗീകരിക്കുന്നത് സംബന്ധിച്ച് :
കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കരം അടച്ച രസീത് ,കൈവശാവകാശരേഖ എന്നിവ ഹാജരാക്കുകയോ അല്ലായെങ്കില്‍ കര്‍ഷകന്റെ കൈവശമുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത് എന്ന ബന്ധപ്പെട്ട കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്‌താല്‍ പമ്പ് സെറ്റ് നല്‍കാവുന്നതാണ് എന്ന് 28.01.2020 ന് കൂടിയ സി സി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അറിയിക്കുന്നു
സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാ ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകള്‍ സ്ഥാപിക്കുന്നത്. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം. വേനല്‍ കടുക്കുന്നതോടെ ശുദ്ധജല ലഭ്യത കുറയുകയും ജലമലിനീകരണം കൂടു കയും അതുവഴി പകര്‍ച്ച വ്യാധി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജലഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടത്. കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെജലം പരിശോധിച്ച് കുടിവെള്ള യോഗ്യമാണോ എന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണ് ഹരിതകേരളം മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലുള്ള അഞ്ചുതെങ്ങ്,അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം, മുദാക്കല്‍, കഠിനംകുളം, മംഗലപുരം, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലുള്ള ചിറ്റൂര്‍-തത്തമംഗലംമുനിസിപ്പാലിറ്റി, എരുത്തമ്പതി, കൊഴിഞ്ഞാംപാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടക്കരപതി, പെരുവേമ്പ, പൊല്‍പ്പുള്ളി, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തിലുള്ള അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി,ധര്‍മ്മടം, പിണറായി, വേങ്ങാട്, എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യ ഘട്ടമായി അടുത്തമാസം പദ്ധതിക്ക് തുടക്കം കുറിക്കും. മറ്റ് നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എ മാര്‍ ഇതിനകംതന്നെ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു:പടിയൂര്‍ ഗ്രാമപഞ്ചായത്തിനും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനും പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം
ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തും തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം നേടി.
കൊല്ലം ജില്ലയിലെ പെരിനാട്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം സംസ്ഥാന തലത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനം കരസ്ഥമാക്കി. ബ്ലോക്കു പഞ്ചായത്തുകളില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുനിസിപ്പാലിറ്റികളില്‍ കോഴിക്കോട് ജില്ലയിലെ വടകരയാണ് രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, തൃശൂര്‍ ജില്ലയിലെ കുന്ദംകുളം എന്നിവര്‍ പങ്കിട്ടു.
ജില്ലാതലത്തില്‍ ഹരിത അവാര്‍ഡുകള്‍ നേടിയ ഗ്രാമപഞ്ചായത്തുകള്‍ ഇനി പറയുന്നു. തിരുവനന്തപുരം - ചെങ്കല്‍ , കൊല്ലം - കുലശേഖരപുരം, പത്തനംതിട്ട - ഇരവിപേരൂര്‍, ആലപ്പുഴ - ആര്യാട്, കോട്ടയം - കൂരോപ്പട, ഇടുക്കി - കുമളി, എറണാകുളം - രായമംഗലം, തൃശൂര്‍ - പഴയന്നൂര്‍, പാലക്കാട് - അകത്തേത്തറ, മലപ്പുറം - മാറഞ്ചേരി, കോഴിക്കോട് - ചേമഞ്ചേരി, വയനാട് - മീനങ്ങാടി, കണ്ണൂര്‍ - ചെറുതാഴം, കാസര്‍ഗോഡ് - ബേഡഡുക്ക.
പ്രാഥമിക റൗണ്ടിനുശേഷം 69 ഗ്രാമപഞ്ചായത്തുകളും 17 ബ്ലോക്ക് പഞ്ചായത്തുകളും 23 മുനിസിപ്പാലിറ്റികളും 3 കോര്‍പ്പറേഷനുകളുമാണ് അവസാന റൗണ്ടില്‍ മികവ് തെളിയിക്കാന്‍ എത്തിയത്. സ്വന്തം പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിലും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിലും കാര്‍ഷികമേഖല സമ്പുഷ്ടമാക്കുന്നതിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ കാഴ്ചവച്ചതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും പത്തുലക്ഷം രൂപയും നല്‍ കും. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും ഏഴുലക്ഷം രൂപയും നല്‍കും. മൂന്നാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും അഞ്ചുലക്ഷം രൂപയും നല്‍ കും. ജില്ലാ തലത്തില്‍ സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും മൂന്നുലക്ഷം രൂപയും നല്‍ കും. ഹരിതകേരളം മിഷന്‍ അടുത്ത മാസം സംഘടിപ്പിക്കുന്ന ശുചിത്വമികവ് സംഗമത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.
സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കള്‍ അംഗീകൃത അക്ഷയ സെന്‍ററുകള്‍ വഴി മാത്രം മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. അക്ഷയ സെന്‍ററുകള്‍ അല്ലാത്ത ചില ഓണ്‍ലൈന്‍ സേവനദാതാക്കള്‍ ഫീസ് ഈടാക്കിക്കൊണ്ട് മസ്റ്ററിംഗ് എന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി പരാതി ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷ മസ്റ്ററിംഗ് (ജീവന്‍രേഖ) നിലവില്‍ അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. മസ്റ്ററിംഗ് നടത്തിയാല്‍ മാത്രമെ ഗുണഭോക്താക്കള്‍ക്ക് ഇനി മൂതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ഇ.പി.എഫ് അംഗങ്ങള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന ജീവന്‍ പ്രമാണ്‍ വെബ്സൈറ്റിലൂടെ അംഗീകാരമില്ലാത്ത കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നത്. ആയത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരുടെ ڇസേവനڈ വെബ് സൈറ്റില്‍ അപ്ഡേറ്റഡ് ആകില്ല. ഇത്തരം സെന്‍ററുകളിലൂടെ പെന്‍ഷനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ മസ്റ്ററിംഗ് തികച്ചും സൗജന്യമാണ്.
പെന്‍ഷന്‍ മസ്റ്റിംഗുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളില്‍ വളരെയധികം തിരക്ക് അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസില്‍ മസ്റ്ററിംഗിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കുന്നു. നഗരസഭാ കൗണ്‍സില്‍ ലോഞ്ചില്‍ സജ്ജമാക്കുന്ന 7 പ്രത്യേക കൗണ്ടറുകളുടെ ഉദ്ഘാടനം 2019 നവംബര്‍ 21-ാം തീയതി രാവിലെ 10 മണിക്ക് മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വ്വഹിക്കും.
കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങൾ 2019 (Kerala Municipality Building Rules 2019)
Vol VIII No 2691 SRO No 828/2019 Dated 08/11/2019
കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 (Kerala Panchayat Building Rules 2019)
Vol VIII No 2692 SRO No 829/2019 Dated 08/11/2019
വടക്കാഞ്ചേരി നഗരസഭ : പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഓഫീസ് കെട്ടിടനിർമാണം പുരോഗമിക്കുന്നു.




വയനാട് ജില്ലയിൽ 2019 പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കായി ജില്ല ഭരണകൂടവും ഐടി മിഷനും മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 17.10.19 ന് സംഘടിപ്പിച്ച അദാലത്തിൽ ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടയാൾക്ക് സർട്ടിഫിക്കറ്റ് ബഹു.മാനന്തവാടി സബ് കളക്ടർ നല്കുന്നു.തദവസരത്തിൽ ഐ.ടി മിഷൻ ഡി.പി.എം ശ്രീ നിവേദ്,ഡി ഡി പി ഓഫീസിലെ ജൂനിയർ സുപ്രണ്ട് ബാലസുബ്രഹ്മണ്യൻ, സുരേഷ് ബാബു, ഐ.കെ എം ഡി.ടി.ഒ സുജിത് കെ.പി, ടെക്നിക്കൽ ഓഫീസർ ശ്രീജിത്ത്.കെ എന്നിവർ പങ്കെടുത്തു.
Certificate Retrieval Camps/Adalaths at the flood affected areas in the state-Guidelines