news

പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' ആപ്പ്

Posted on Wednesday, September 5, 2018

പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' ആപ്പ്

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' മൊബൈല്‍ ആപ്പ് .ഐ.ടി മിഷന്‍ രൂപകല്‍പന ചെയ്ത ആപ്പ് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വോളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാനാകും. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണ നഷ്ടമായി കണക്കാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ 'റീബില്‍ഡ് കേരള ഐ.ടി മിഷന്‍' എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും

 

 

source:prd.

സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി കൊണ്ട് ഉത്തരവ്

Posted on Tuesday, September 4, 2018

G.O.(MS) 195/2018/പൊഭവ Dated 04/09/2018

സംസ്ഥാനത്തെ പ്രളയക്കെടുതി പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി കൊണ്ട് ഉത്തരവ്

പ്രോജക്റ്റ് ക്ലിയറന്‍സ് സംബന്ധിച്ച്

Posted on Saturday, September 1, 2018

സര്‍ക്കുലര്‍ ഡിഎ1/553/2018/തസ്വഭവ Dated 31/08/2018

ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതിക്ക് നല്‍കുന്ന അംഗീകാര നടപടിക്രമത്തില്‍ ഓരോ പ്രോജക്ടിനും ‘ Clearance’ നല്‍കിയിട്ടില്ല –ഇത്തരം അപാകതകള്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതാണ്

Content highlight

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തിയ ചീഫ് എൻജിനീയറുടെ ഉത്തരവുകൾ-28.08.2018

Posted on Tuesday, August 28, 2018

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തിയ ചീഫ് എൻജിനീയറുടെ ഉത്തരവുകൾ-27.08.2018

Posted on Monday, August 27, 2018

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തിയ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയറുടെ ഉത്തരവുകൾ

തിരുവനന്തപുരം - ത സ്വ ഭ വ ഡിവിഷൻ എക്സിക്യൂട്ടീവ്  എൻജിനീയറുടെ നടപടി ക്രമം 

പാലക്കാട് -  ത സ്വ ഭ വ ഡിവിഷൻ എക്സിക്യൂട്ടീവ്  എൻജിനീയറുടെ നടപടി ക്രമം     

ആലപ്പുഴ  -  ത സ്വ ഭ വ ഡിവിഷൻ എക്സിക്യൂട്ടീവ്  എൻജിനീയറുടെ നടപടി ക്രമം