ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് (EoDB) -വ്യവസായങ്ങള്‍ തുടങ്ങല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍

Posted on Thursday, April 25, 2019

വ്യവസായ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനായി 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട്‌ 2018 എന്ന പേരില്‍ പുതിയ നിയമം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടി കേരള പഞ്ചായത്ത് രാജ് ആക്റ്റിലും, കേരള മുനിസിപ്പാലിറ്റി ആക്റ്റിലും, കേരള പഞ്ചായത്ത് ആന്‍ഡ്‌ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലും ചില പ്രധാന ഭേദഗതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

സര്‍ക്കുലര്‍ 75/ആര്‍ഡി3/2019/തസ്വഭവ തിയ്യതി 29/03/2019