പി.എം.എ.വൈ (അർബൻ) - കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ


'സുസ്ഥിരം'-സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആശയ രൂപീകരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. സമൂഹത്തിന്‍റെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ജീവിതത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനം ലഭ്യമാക്കുകയാണ് പ്രാദേശികവല്‍ക്കരണത്തിന്‍റെ മുഖ്യ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആവിഷ്ക്കരിക്കുക. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിലായിരുന്നു ശില്‍പ്പശാല.
സുസ്ഥിര വികസന ലക്ഷ്യങ്ങളെ പത്ത് വ്യത്യസ്ത വിഷയാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് കുടുംബശ്രീ സംവിധാനം വഴി ഇവ നേടിയെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ദാരിദ്ര്യരഹിതവും ഉയര്‍ന്ന ഉപജീവന മാര്‍ഗങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, ആരോഗ്യ, ശിശു സൗഹൃദ, ജലസമൃദ്ധ ഗ്രാമ നഗരങ്ങള്‍, ശുചിത്വവും ഹരിതാഭവുമായ ഗ്രാമ നഗരങ്ങള്‍, സ്വയംപര്യാപ്തവും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, സാമൂഹിക സുരക്ഷിത ഗ്രാമനഗരങ്ങള്‍, സദ്ഭരണം, ലിംഗസമത്വ വികസനം, ഗുണമേډയുള്ള വിദ്യാഭ്യാസം എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്തു വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ ഏറ്റവും താഴെതട്ടിലുള്ള അയല്‍ക്കൂട്ടങ്ങള്‍ തന്നെ നേടിയെടുക്കുന്ന രീതിയില്‍ അയല്‍ക്കൂട്ട സംവിധാനത്തിന്‍റെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍, ഇതിനായി കുടുംബശ്രീ സംഘടനാ സംവിധാനത്തിലും പ്രവര്‍ത്തന രീതിയിലും മിഷന്‍ സംവിധാനത്തിലും വരേണ്ട മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ ചര്‍ച്ച നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി.
മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ഗ്രാമീണ പഠനകേന്ദ്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.ജഗജീവന്‍, പ്ലാനിംഗ്ബോര്‍ഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ കെ.എന്‍ വിമല്‍കുമാര്‍, സി. നന്ദകുമാര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് എന്നിവര്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.
സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യാ നായര്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. അക്കൗണ്ട്സ് ഓഫീസര്‍ സുരേഷ്കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, ട്രെയിനിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ നന്ദി പറഞ്ഞു.

സെപ്റ്റംബര് 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്. മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് നല്‍കിയത്.
കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫൂഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഉള്ളില്‍ പ്രവേശിച്ച കാണികള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില്‍ നിന്നു ലഭിച്ചത് ഏറെ സഹായകമായി. മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്സല്‍ വാങ്ങാനും എത്തി.
തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കേറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തിയ കായിക പ്രേമികള്‍ക്കായി ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാന മിഷന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ജില്ലാമിഷനായിരുന്നു സ്റ്റേഡിയത്തില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.
ഇതിനു മുമ്പും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു. പരാതികളില്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായതാണ് ഈ വര്‍ഷവും കുടുംബശ്രീക്ക് ഭക്ഷണ വിതരണത്തിന് അവസരം ലഭിക്കാന്‍ കാരണം.

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ അഞ്ചാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 13 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.. തുടങ്ങീ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി(അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ളാന്‍-യു.പി.ആര്‍.പി) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 151 മാസ്റ്റര്‍ പരിശീലകര്‍ക്കായി 19,20 തീയതികളില്‍ സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. 93 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവരില്‍ നിന്നുമാണ് മാസ്റ്റര്‍ പരിശീലകരെ തിരഞ്ഞെടുത്തത്. ഇവര്‍ വഴി എല്ലാ നഗര സി.ഡി.എസുകളിലെയും ഭരണ സമിതി അംഗങ്ങള്‍ക്കും വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം നല്‍കും.
നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്‍റെ ഭാഗമായി ആവിഷ്ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സമഗ്ര വികസനം സാധ്യമാക്കാന്‍ ഉപകരിക്കുന്ന വിധത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്.
കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടതല ചര്‍ച്ച നടത്തി ഉപജീവനം, സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, പൊതു വിഭവങ്ങള്‍, സേവനങ്ങള്‍, ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട അവകാശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഡിമാന്‍ഡ് പ്ളാന്‍ രൂപീകരിക്കും. പിന്നീട് ഈ ഡിമാന്‍ഡ് പ്ളാന്‍ വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച് പൊതുവിഭവങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കൂടി ചേര്‍ത്ത് അന്തിമ പ്ളാന്‍ തയ്യാറാക്കും. നിലവില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഷിക കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നത് പ്രത്യേക മാര്‍ഗരേഖ പ്രകാരമാണ്. വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ കരട് പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ സി.ഡി.എസ്തല നഗരദാരിദ്ര്യ ലഘൂകരണ പ്ളാനിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. ഇതു കൂടി കണക്കിലെടുത്തു തയ്യാറാക്കുന്ന പ്ളാനുകള്‍ നവംബര്‍ ഒന്നിന് നഗരസഭകള്‍ക്ക് കൈമാറുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രദേശിക തലത്തില്‍ ഉയരുന്ന വിവിധ ആവശ്യങ്ങളെയും സാധ്യതകളെയും കണ്ടെത്തി അവയെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നഗരമേഖലയില്‍ സര്‍വതല സ്പര്‍ശിയായ വികസനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പ്രോഗ്രാം ഓഫീസര്‍ എസ്.ജഹാംഗീര്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ബീന.ഇ, പൃഥ്വിരാജ്, സുധീര്‍ കെ.ബി, നിഷാന്ത് ജി.എസ്, സിറ്റി മിഷന്‍ മാനേജര്‍മാരായ വിബിത ബാബു, ദീപ പ്രഭാകര്‍, മുനീര്‍ എം.പി, ഷാം കൃഷ്ണ, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസഷന്‍ പരിശീലക ഗ്രൂപ്പ് അംഗങ്ങളായ മായ ശശിധരന്‍, ബിന്ദു സനോജ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി.

സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് യൂണിയന്‍ ബാങ്കും. പരമാവധി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബാങ്കുകള്‍ അതത് ജില്ലാമിഷനുകളില്‍ നിന്നും വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് വായ്പാ വിതരണ പരിപാടി ഊര്‍ജിതമാക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളില്‍ ബാങ്ക് ഇളവ് വരുത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ ഡയറക്ടര്‍ ജാഫര് മാലിക്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.
അര്‍ഹരായ അയല്‍ക്കൂട്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്‍റെ ബ്രാഞ്ച് അധികൃതര്‍ തന്നെ കുടുംബശ്രീയില്‍ നിന്നു നേരിട്ടു വാങ്ങും. ഇതിനായി ഗ്രേഡിങ്ങ് പൂര്‍ത്തിയാക്കിയതും വായ്പ ലഭിക്കാന്‍ അര്‍ഹതയുമുള്ള അയല്‍ക്കൂട്ടങ്ങളെ കുടുംബശ്രീ കണ്ടെത്തും. വായ്പ ലഭിച്ചതിനു ശേഷം അയല്‍ക്കൂട്ടങ്ങളുടെ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നതും കുടുംബശ്രീയായിരിക്കും. ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം അയല്‍ക്കൂട്ടങ്ങള്‍ക്ക് നിലവില്‍ മറ്റു ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളും യൂണിയന്‍ ബാങ്ക് ഏറ്റെടുക്കും. ബാങ്കിന്‍റെ നിര്‍ദിഷ്ട മാര്‍ഗരേഖകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ജാഫര്‍ മാലികിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ എം.എസ്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ധാരണാപത്രം കൈമാറി. കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിജി ആര്‍.എസ്., നീതു എല്‍. പ്രകാശ്, യൂണിയന്‍ ബാങ്ക് റീജ്യണല്‍ ഹെഡ് സുജിത് എസ്. തരിവാള്‍, റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സിജിന്‍ ബി.എസ്. എന്നിവര്‍ സെപ്റ്റംബര്‍ 19ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.


കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സുദൃഢം-2022' സംസ്ഥാനതല ക്യാമ്പെയ്‌ന് തുടക്കമായി. കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവരേയും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വിട്ടു പോയവരേയും കണ്ടെത്തി ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം. 1071 സി.ഡി.എസ്, 19,438 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 3,06,551 അയല്‍ക്കൂട്ടങ്ങളും ഇതില്‍ പങ്കാളികളാകും. ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ പങ്കെടുത്ത യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ പദ്ധതി വിശദീകരണം നടത്തി.
പുതിയ അയല്‍ക്കൂട്ട രൂപീകരണം, പുതുതായി കടന്നു വരുന്നവും വിട്ടുപോയവരുമായ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, നിഷ്‌ക്രിയമായ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തന സജ്ജമാക്കല്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് കണക്കെഴുത്ത് പരിശീലനം നല്‍കല്‍ എന്നിവയാണ് രണ്ടാഴ്ച നീളുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ. കൂടാതെ തീരദേശ, ന്യൂനപക്ഷ, പട്ടികവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടെ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പു വരുത്തും. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്കായി പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. പ്രാദേശികമായ പ്രത്യേകതകള്ക്കനുസരിച്ചായിരി
കുടുംബശ്രീ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് രണ്ടാഴ്ച നീളുന്ന സുദൃഢം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ജില്ലാമിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസുകള്‍ക്കുള്ള പരിശീലനം ഈ മാസം 19ന് സംഘടിപ്പിക്കും. ഇതിനു ശേഷം സി.ഡി.എസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എ.ഡി.എസുകള്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന, ജില്ലാ മിഷനുകള്‍ സംയുക്തമായി നിര്‍വഹിക്കും.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി 18.94 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസുകളിലായി സംഘടിപ്പിച്ച 1102 സി.ഡി.എസ്തല ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 14.13 കോടിയും കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 4.81 കോടി രൂപയും ലഭിച്ചു. കുടുംബശ്രീ സംരംഭകര്‍ക്കാണ് ഇതിന്‍റെ നേട്ടം.
പ്രളയത്തിനും കോവിഡ് ദുരിതകാലത്തിനും ശേഷം ഇതാദ്യമാണ് ഓണ വിപണിയില്‍ നിന്നും കുടുംബശ്രീ ഇത്ര വലിയ വിറ്റുവരവ് നേടുന്നത്. കഴിഞ്ഞ വര്‍ഷം നേടിയ 9.67 കോടി രൂപയുടെ ഇരട്ടിയോളമാണിത്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 2.90 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 2.62 കോടി രൂപയുടെ വിറ്റുവരവ് നേടി കോഴിക്കോട് ജില്ല രണ്ടാമതെത്തി. 2.52 രൂപയുടെ വിറ്റുവരവ് നേടി ആലപ്പുഴ ജില്ലയാണ് മുന്നാമത്.
സംരംഭകരുടെ മികച്ച പങ്കാളിത്തം കൊണ്ടും ഇപ്രാവശ്യം ഓണച്ചന്തകള്‍ ശ്രദ്ധേയമായി. ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച സി.ഡി.എസ്തല ഓണച്ചന്തകളില്‍ 35383 സൂക്ഷ്മസംരംഭ യൂണിറ്റുകളും 17475 കുടുംബശ്രീ കര്‍ഷക സംഘങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളെത്തിച്ചു. ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കൃഷി, സപ്ളൈക്കോ വകുപ്പുകളുമായി സഹകരിച്ചു സംഘടിപ്പിച്ച വിപണനമളകളിലും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ ഏകോപനവും ഓണച്ചന്തകളുടെ വിജയത്തിനു വഴിയൊരുക്കി.
