news

അസിസ്റ്റൻ്റ് എഞ്ചിനീയർ, ഓവർസിയർ തസ്തികകളിൽ സർക്കാർ ഉത്തരവുകളിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനും ഹോണറേറിയം നൽകുന്നതിനും നടപടികൾ

Posted on Friday, December 23, 2022

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി പ്രവർത്തനങ്ങളും മറ്റും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അസിസ്റ്റൻ്റ് എഞ്ചിനീയർ, ഓവർസിയർ തസ്തികകളിൽ സർക്കാർ ഉത്തരവുകളിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനും ഹോണറേറിയം നൽകുന്നതിനും നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച്

ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന്‌ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം

Posted on Tuesday, December 6, 2022

Green Tribunal Appreciation

കേരളത്തിന്റെ അഭിമാനകരമായ ഒരു നേട്ടം കൂടി സന്തോഷപൂർവ്വം പങ്കുവെക്കട്ടെ. ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന്‌ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്‌. മാലിന്യ സംസ്കരണ രംഗത്ത്‌ കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയെന്ന് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു രൂപ പോലും കേരളത്തിന്‌ പിഴ ചുമത്തിയില്ല. മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ ആയിരക്കണക്കിന്‌ കോടി രൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്‌. സംസ്ഥാന സർക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ്‌ ഈ വിധി.

ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയത്‌. മഹാരാഷ്ട്രയ്ക്ക്‌ 12000 കോടിയായിരുന്നു പിഴ. പഞ്ചാബിന്‌ 2080 കോടിയും ഡൽഹിക്ക്‌ 900 കോടിയും കർണാടകയ്ക്ക്‌ 2900 കോടിയും രാജസ്ഥാന്‌ 3000 കോടിയും പിഴ ചുമത്തിയിരുന്നു. പശ്ചിമ ബംഗാളിന്‌‌ 3500 കോടിയും തെലങ്കാനയ്ക്ക്‌ 3800 കോടിയുമായിരുന്നു പിഴ ചുമത്തിയത്‌. കേരളത്തിന്‌ ഒരു രൂപ പോലും പിഴ ചുമത്തിയില്ല എന്നത്‌ ഇതിനാലാണ്‌ ശ്രദ്ധേയമാകുന്നത്‌. 
ഖര-ദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാൻ കേരളം നടത്തുന്ന ഇടപെടലുകൾ ഹരിത ട്രിബ്യൂണൽ വിധി പ്രത്യേകം പരാമർശിക്കുന്നുണ്ട്‌. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്‌. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെക്കുറിച്ചും പരാമർശമുണ്ട്‌. സമയബന്ധിതമായി മാലിന്യ സംസ്കരണ പദ്ധതികൾ പൂർത്തിയാക്കണമെന്ന് ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചു. ദ്രവ‌ മാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ ഇതിനകം രൂപകൽപ്പന ചെയ്തിട്ടുണ്ട്‌. ഈ പദ്ധതികളിലൂടെ പൂർണ്ണമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ഗ്യാപ്‌ ഫണ്ടായി 84.628 കോടിയും നീക്കിവെച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ്‌ ഹരിത ട്രിബ്യൂണലിന്റെ വിധി.

എറണാകുളം ജില്ല പഞ്ചായത്ത്‌ എഫ്.എം. സ്റ്റേഷന്‍ ധ്വനി പദ്ധതി

Posted on Wednesday, November 30, 2022

എറണാകുളം ജില്ല പഞ്ചായത്ത്‌ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തും ആകാശവാണിയുമായി സഹകരിച്ചുകൊണ്ട് എഫ്.എം. സ്റ്റേഷന്‍ ധ്വനി പദ്ധതി ഉദ്ഘാടനം 2022 ഡിസംബര്‍ 1നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ്‌ നിര്‍വഹിക്കുന്നതാണ്. 

Ernakulam District Panchayat F.M. Station sound project

പ്രമേയപരമായ സമീപനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള ത്രിദിന ദേശീയ ശിൽപശാല നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.

Posted on Sunday, November 13, 2022
National Workshop on Localization of Sustainable Development Goals (LSDGs) in Gram Panchayats

"ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാർഗ്ഗങ്ങൾ ഉള്ളതുമായ ഗ്രാമപഞ്ചായത്തുകൾ" എന്ന വിഷയത്തിൽ 2022 നവംബർ 14 മുതൽ 16 വരെയാണ് ശില്പശാല

ആശയധിഷ്ഠിത സമീപനങ്ങളിലൂടെ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഗ്രാമപഞ്ചായത്തുകളിലെ പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള ത്രിദിന ദേശീയ ശിൽപശാല നാളെ മുതൽ കൊച്ചിയിൽ നടക്കും. "ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാർഗ്ഗങ്ങൾ ഉള്ളതുമായ ഗ്രാമപഞ്ചായത്തുകൾ" എന്ന വിഷയത്തിൽ 2022 നവംബർ 14 മുതൽ 16 വരെ കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ ആണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.  കേരള തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA)-തൃശൂർ എന്നിവയുമായി സഹകരിച്ചാണ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നത്.

2022 നവംബർ 14-ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ദേശീയ ശിൽപശാല വെർച്യുൽ ആയി ഉദ്ഘാടനം ചെയ്യും. ‘പഞ്ചായത്തുകളിലെ സുസ്ഥിരവികസന ലക്ഷ്യം പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള കേരള സംസ്ഥാന കർമ്മപദ്ധതിയും ’(Kerala State Roadmap on SDG localisation in Panchayats) ‘അതിദാരിദ്ര്യത്തിന്റെ പങ്കാളിത്ത വിലയിരുത്തൽ: കേരളത്തിലെ അനുഭവങ്ങൾ’ എന്ന പുസ്തകവും’ (‘Participatory Extreme Poverty Assessment: Experiences from Kerala’) ഉദ്ഘാടന സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ വിവിധ വികസന/ജീവനോപാധി/നൈപുണ്യ വികസന പദ്ധതികളും സംരംഭങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. പ്രദർശനം അന്നേ ദിവസം കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ കപിൽ മൊരേശ്വർ പാട്ടീൽ, കേന്ദ്ര വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ സുനിൽ കുമാർ, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിൻഹ, കേന്ദ്ര ഗവൺമെന്റിലെയും കേരള ഗവൺമെന്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.

ദേശീയ സാമൂഹിക സഹായ പദ്ധതി (എൻഎസ്എപി), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,പഞ്ചായത്തുകളിലൂടെയുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവും (NRLM) എന്നിവയെ സ്വാധീനിക്കുന്ന പാർശ്വവൽക്കരണം, കൂടാതെ അടിസ്ഥാന സേവനങ്ങൾ, സാമൂഹിക സുരക്ഷാ ശൃംഖല, സംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയുടെ ലഭ്യത എന്നിവയുടെ ദേശീയ തലത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ശിൽപശാല ലക്ഷ്യമിടുന്നത്.  

കൂടാതെ ഉപജീവനമാർഗങ്ങൾ - വരുമാന അസമത്വവും ദാരിദ്ര്യവും പരിഹരിക്കുന്നതിലും കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും ദരിദ്രരും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഞ്ചായത്തുകളുടെ പങ്ക് എന്നിവയും വിഷയമാകും.  ദുരന്തങ്ങളും തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും സൃഷ്ടിക്കുന്ന പെട്ടെന്നുള്ള ആഘാതങ്ങൾക്കെതിരെ ദുർബലരായ സമൂഹങ്ങളുടെ പ്രതിരോധശേഷി വളർത്തിയെടുക്കുകയും ശില്പശാലയുടെ വിഷയത്തിൽ ഉൾപ്പെടുന്നു.

പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ സുനിൽ കുമാർ, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിൻഹ എന്നിവരും കേന്ദ്ര-സംസ്ഥാന ഗവൺമെന്റിലെ സെക്രട്ടറിമാർ,മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ  വിവിധ സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകും.

ദേശീയ ശിൽപശാലയുടെ മൂന്നാം ദിവസം 'അനുഭവം പങ്കിടലും പഠനവും' എന്നതിനെ ആസ്പദമാക്കി പങ്കെടുക്കുന്നവരുടെ / പ്രതിനിധികളുടെ ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ ശിൽപശാലയുടെ സമാപന ദിനം ഫീൽഡ് സന്ദർശനങ്ങൾക്കായിമാറ്റി വെച്ചിരിക്കുന്നു. അവിടെ പങ്കെടുക്കുന്നവരെ ഗ്രാമപഞ്ചായത്തുകളിലേക്ക് കൊണ്ടുപോകുകയും കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും ഉപജീവനോപാധി വർദ്ധനയുടെയും നയവും പ്രവർത്തന മാനങ്ങളും സംബന്ധിച്ച് ഉൾക്കാഴ്ച ലഭ്യമാക്കുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പങ്കാളിത്ത ആസൂത്രണ സംവിധാനങ്ങൾ, സാമൂഹ്യ സംഘടനകൾ, എസ്എച്ച്ജി കൂട്ടായ്‌മകൾ, സന്നദ്ധപ്രവർത്തകർ, സിഎസ്‌ഒകൾ തുടങ്ങി വിവിധ പങ്കാളികൾ, ദരിദ്രർക്ക് പ്രയോജനപ്രദം ആകുന്ന വിധത്തിൽ വികസന നയം രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് ഫീൽഡ് വിസിറ്റ് വഴി പ്രതിനിധികൾക്ക് മനസ്സിലാക്കാനാകും.

രാജ്യത്തുടനീളവും സംസ്ഥാനത്തുടനീളവുമുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും. വിഷയാധിഷ്ഠിത മേഖലകളിൽ സംരംഭങ്ങൾ നടപ്പാക്കുന്ന പഞ്ചായത്തുകളെ ശിൽപശാലയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ദേശീയ ശിൽപശാലയിൽ 1500-ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ പഞ്ചായത്തുകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും, ദാരിദ്ര്യനിർമാർജനത്തിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന സംഭാവന നൽകുന്ന ഏജൻസികൾ, നൈപുണ്യം/ ഉപജീവനമാർഗം വർദ്ധിപ്പിക്കൽ എന്നിവയിലൂടെ കൂടുതൽ സാധ്യതകൾ കണ്ടെത്തി ഗ്രാമീണ ജനതയെ ശാക്തീകരിക്കാൻ സഹായിക്കുന്ന വിദഗ്ധ പങ്കാളികൾ എന്നിവർ ഉൾപ്പെടും. എല്ലാ സംസ്ഥാനങ്ങളുടെയും/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സംസ്ഥാന പഞ്ചായത്തീരാജ്, ഗ്രാമവികസന വകുപ്പ്, ആസൂത്രണ വകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകൾ, NIRD&PR, SIRD&PR-കൾ, പഞ്ചായത്തീരാജ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, യൂ. എൻ ഏജൻസികൾ, എൻ ജി ഒ കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള കുടുംബശ്രീ, MGNREGS അംഗങ്ങളും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും.

ILGMS സോഫ്റ്റ്‌വെയറിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രാമ പഞ്ചായത്തുകള്‍

Posted on Tuesday, October 25, 2022

ILGMS പോർട്ടൽ വഴി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തുന്നതിനും, പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി പ്രോത്സാഹനവും അംഗീകാരവും  നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. മികച്ച രീതിയിൽ സേവനം നൽകി ഫയലുകൾ തീർപ്പാക്കുന്ന പഞ്ചായത്തുകൾക്ക് ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും അവാർഡുകൾ നൽകുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒരു നിശ്ചിത കാലയളവിൽ ലഭിച്ച ഫയലുകളിൽ സമയബന്ധിതമായും, നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചും, ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി സേവനങ്ങൾ നൽകിയും, കൂടാതെ സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ച അപേക്ഷകൾ മികച്ചരീതിയിൽ  തീർപ്പാക്കിയും ഫയലുകൾ കൈകാര്യം ചെയ്ത പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. 2000-ൽ അധികം ഫയലുകൾ കൈകാര്യം ചെയ്ത  പഞ്ചായത്തുകൾക്ക് അവരുടെ സ്റ്റാഫ് പാറ്റേണിനെ അടിസ്ഥാനപ്പെടുത്തി ഗ്രേസ് മാർക്കും നൽകിയിട്ടുണ്ട്. 01.08.2022 മുതൽ 30.09.2022 വരെയുള്ള 2 മാസ കാലയളവിൽ ലഭിച്ച ഫയലുകളിലെ മേൽപ്രകാരം നടപടിക്രമങ്ങൾ പരിഗണിച്ച് സംസ്ഥാനതലത്തിലും/ ജില്ലാ തലത്തിലും  മികച്ച പ്രകടനം കഴ്ച്ചവച്ച്  ആദ്യമൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഗ്രാമ പഞ്ചായത്തുകളുടെയും, ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ച്ചവച്ച അവസാന മൂന്ന് സ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെയും  പട്ടിക ഇതോടൊപ്പം ചേർക്കുന്നു.

സംസ്ഥാനതല പട്ടിക

മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ

  1. കൊടുവായൂർ ഗ്രാമപഞ്ചായത്ത്, പാലക്കാട്
  2. മൂത്തേടം ഗ്രാമപഞ്ചായത്ത്, മലപ്പൂറം
  3. അമ്പലപ്പുഴ വടക്ക്

ജില്ലാതല പട്ടിക        

തിരുവനന്തപുരം        
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ    
1    കടയ്ക്കാവൂർ    
2    മംഗലപുരം    
3    പെരുങ്കടവിള    

കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
71    അതിയന്നൂർ    
72    ചെറുന്നീയൂർ    
73    വെള്ളനാട്    
        
കൊല്ലം    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
1    തഴവ    
2    മേലില    
3    കുളത്തൂപ്പുഴ
    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
66    പനയം    
67    കടയ്ക്കൽ    
68    ഏരൂർ    
        
പത്തനംതിട്ട    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
1    ഓമല്ലൂർ    
2    പള്ളിക്കൽ    
3    റാന്നി-പഴവങ്ങാടി    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
51    നാറാണംമൂഴി    
52    ഏഴംകുളം    
53    റാന്നി-പെരുനാട്    
        
ആലപ്പുഴ    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
1    അമ്പലപ്പുഴ വടക്ക്    
2    മുട്ടാർ    
3    തണ്ണീർമുക്കം    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
70    തൈക്കാട്ടുശ്ശേരി    
71    ചേന്നംപള്ളിപ്പുറം    
72    മാവേലിക്കര-താമരക്കുളം    
        
കോട്ടയം    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
1    മരങ്ങാട്ടുപിള്ളി    
2    പൂഞ്ഞാർ    
3    ആർപ്പൂക്കര    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
69    മുണ്ടക്കയം    
70    കടനാട്    
71    പനച്ചിക്കാട്            
        
ഇടുക്കി        
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
1    വണ്ടൻമേട്    
2    അടിമാലി    
3    ചക്കുപ്പള്ളം    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
50    ഇടുക്കി കഞ്ഞിക്കുഴി    
51    ഇടവെട്ടി    
52    പീരുമേട്    
        
എറണാകുളം    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    പായിപ്ര    
2    പള്ളിപ്പുറം    
3    മാറാടി    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
80    നായരമ്പലം    
81    കരുമാലൂർ    
82    ഞാറയ്ക്കൽ    
        
തൃശ്ശൂർ        
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    അവണൂർ    
2    കൊരട്ടി    
3    കൊടകര    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
84    കോലാഴി    
85    ചേലക്കര    
86    മാടക്കത്തറ    
        
        
പാലക്കാട്        
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    കൊടുവായൂർ    
2    ഓങ്ങല്ലൂർ    
3    ആലത്തൂർ    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
86    ലക്കിടി-പേരൂർ    
87    പുതൂർ    
88    എരുത്തേമ്പതി    
        
മലപ്പൂറം        
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    മൂത്തേടം    
2    പാണ്ടിക്കാട്    
3    തുവ്വൂർ    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
92    ആലങ്കോട്    
93    പെരുമണ്ണക്ലാരി    
94    വാഴയൂർ    
        
കോഴിക്കോട്    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    കാവിലുംപാറ    
2    ചക്കിട്ടപ്പാറ    
3    ഓമശ്ശേരി    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
68    ഒഞ്ചിയം    
69    തിക്കോടി    
70    വാണിമേൽ    
        
വയനാട്        
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    എടവക    
2    പനമരം    
3    പൊഴുതന    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
21    നെന്മേനി    
22    മീനങ്ങാടി    
23    വെള്ളമുണ്ട    
        
 കണ്ണൂർ    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    കടന്നപ്പള്ളി പാണപ്പുഴ    
2    കല്ല്യാശ്ശേരി    
3    മയ്യിൽ    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
69    ധർമ്മടം    
70    ഉളിക്കൽ    
71    കണിച്ചാർ    
        
കാസറഗോഡ്    
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
1    അജാനൂർ    
2    കുമ്പള    
3    ചെറുവത്തൂർ    
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ        
സ്ഥാനം    ഗ്രാമപഞ്ചായത്ത്    
36    മഞ്ചേശ്വരം    
37    പടന്ന    
38    ബദിയടുക്ക    

"തൊഴില്‍ സഭ" - ജോലി നേടാം നാടിനൊപ്പം - സംസ്ഥാന തല ഉദ്ഘാടനം

Posted on Tuesday, September 20, 2022

തൊഴില്‍ സഭ - ജോലി നേടാം നാടിനൊപ്പം - സംസ്ഥാന തല ഉദ്ഘാടനം 

ഉദ്ഘാടനം : ശ്രീ.  പിണറായി വിജയന്‍ , ബഹു. കേരള മുഖ്യമന്ത്രി.

അദ്ധ്യക്ഷന്‍ : ശ്രീ.എം.ബി രാജേഷ്, ബഹു തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി

സമയം  - 20-09-2022, 10.00am.

പരിപാടി തത്സമയം 
https://youtu.be/7PeYLp2YQB4
https://www.facebook.com/kilatcr/live

Thozhil Sabha

തൊഴിലന്വേഷകരെ തിരിച്ചറിയുകയും, അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് തൊഴിലന്വേഷകരെ നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. പതിനെട്ട് വയസ്സിനും അന്‍പത്തൊന്‍പത് വയസ്സിനുമിടയിലുള്ള  തൊഴിലന്വേഷിക്കുന്ന ആര്‍ക്കും തൊഴില്‍-സംരംഭ സാധ്യതകള്‍ മനസിലാക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനുമുള്ള ജനകീയ ഇടവും ഇടപെടലുമായിരിക്കും തൊഴില്‍ സഭ.  
 
പ്രാദേശികമായി തൊഴിലന്വേഷകരെ  സംഘടിപ്പിച്ച്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക്‌ എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത്‌ തന്നെ ആദ്യത്തേതായിരിക്കും. പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും  കണ്ടെത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിലിന് കൂടുതൽ അനുയോജ്യമാക്കുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്  തൊഴിൽസഭകൾ ചെയ്യുന്നത്. ഇതിനായി  തൊഴിൽസഭകളിൽ തൊഴിൽ- സംരംഭക  ക്ലബ്ബുകൾ രൂപീകരിക്കുകയും തൊഴിലും വരുമാനവും തേടുന്നതിനുള്ള പുതിയ കൂട്ടായ്മകൾ സൃഷ്ടിക്കുകയും ചെയ്യും. ജനകീയ ഇടപെടലുകളുടെ പല മാതൃകകളും സൃഷ്ടിച്ചിട്ടുള്ള കേരളം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാസൂത്രണത്തിന്റ്റെ തുടക്കം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ വാര്‍ഡ് ഉള്‍കൊള്ളുന്ന കണ്ണൂർ പിണറായിയിലാണ്.
 
തൊഴില്‍ സൃഷ്ടിയും  പ്രാദേശിക സാമ്പത്തിക വികസനവും  ലഷ്യമാക്കി കൊണ്ട്   സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവകേന്ദ്രങ്ങളായി തദ്ദേശഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഇതിനായി വിപുലമായ സംവിധാനങ്ങളാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. അഞ്ചുവര്‍ഷം കൊണ്ട്  ഇരുപത് ലക്ഷം പേര്‍ക്ക്  തൊഴില്‍ നല്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി കെ-ഡിസ്ക് കുടുംബ ശ്രീയുമായി ചേര്‍ന്ന് “ എന്റെ തൊഴില്‍ എന്റെ അഭിമാനം “ പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ സംസ്ഥനത്തൊട്ടാകെ 53 ലക്ഷത്തോളം തൊഴിലന്വേഷകര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ നിന്നുള്ള 23 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 29 ലക്ഷത്തോളം പേരെ കെ-ഡിസ്ക് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിലേക്ക് (DWMS) രജിസ്റ്റര്‍ ചെയ്ത് തൊഴിലിലേക്ക് നയിക്കും. കൂടാതെ ആയിരത്തില്‍ അഞ്ചു പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രവര്‍ത്തനവും പ്രാദേശിക സാമ്പത്തിക വികസന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലൂടെ നടന്നു വരുന്നു