news

തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു സൃഷ്ടികൾ 25നകം നൽകണം

Posted on Monday, January 23, 2023

തൃത്താലയിൽ ഫെബുവരി 18, 19 ദിനങ്ങളിലായി ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പൂർണ തോതിൽ നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷം എന്ന പ്രാധാന്യം പ്രതിഫലിപ്പിച്ചും  തൃത്താലയുടെയും പാലക്കാടിൻ്റേയും കലാ സാംസ്കാരിക തനിമ ഉൾപ്പെടുത്തിയുമാവണം ലോഗോ സൃഷ്ടിക്കേണ്ടത്. 25 എം.ബി വരെയാകാവുന്ന ലോഗോ  lsgdmoffice@gmail.com ൽ ജനുവരി 25ന് വൈകീട്ട് അഞ്ചിനകം നൽകണം. തിരഞ്ഞെടുക്കുന്ന ലോഗോയുടെ സൃഷ്ടാവിന്  പാരിതോഷികം കൈമാറും. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിക്കുക.
  
ഫെബ്രുവരി 16, 17, 18, 19 തിയ്യതികളിൽ വിപണനമേള, പുഷ്പമേള, കുടുംബശ്രീയുടെ ഫുഡ് കോർട്ട്, കലാസാംസ്കാരിക പരിപാടികൾ, സെമിനാറുകൾ എന്നിവ ദ്വിദിനതദ്ദേശ സ്ഥാപന ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കും.

ശുചിത്വ മിഷൻ-ഹരിത കർമ്മസേന പ്രവർത്തനങ്ങൾ-യൂസർ ഫീ, യൂസർ ഫീ കാർഡ് സേവനങ്ങൾ-സ്പഷ്ടീകരണം സംബന്ധിച്ച്

Posted on Saturday, January 7, 2023

ശുചിത്വ മിഷൻ-ഹരിത കർമ്മസേന പ്രവർത്തനങ്ങൾ- ഖരമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനത്തിന് -യൂസർ ഫീ, യൂസർ ഫീ കാർഡ്  മറ്റ്  സേവനങ്ങൾക്കുള്ള രേഖയായി പരിഗണിക്കുന്നത് -സ്പഷ്ടീകരണം സംബന്ധിച്ച്

സ.ഉ(ആര്‍.ടി) 41/2023/LSGD Dated 06/01/2023

 

പുതുതായി സൃഷ്ടിച്ച ജോയിൻ്റ് ഡയറക്ടർ തസ്തികകൾ , ജില്ലാപഞ്ചായത്ത് സെക്രട്ടറി തസ്തികകൾ എന്നിവ വിവിധ വകുപ്പുകൾക്ക് വിഭജിച്ചുനൽകി ഉത്തരവ്

Posted on Saturday, December 24, 2022

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി സൃഷ്ടിച്ച ജോയിൻ്റ് ഡയറക്ടർ തസ്തികകൾ , ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ ലഭിക്കുന്ന സംബജില്ലാപഞ്ചായത്ത് സെക്രട്ടറി തസ്തികകൾ എന്നിവ വിവിധ വകുപ്പുകൾക്ക് വിഭജിച്ചുനൽകിയ ഉത്തരവ്ന്ധിച്ച്

സ.ഉ(ആര്‍.ടി) 3190/2022/LSGD Dated 23/12/2022

ബാർബർഷോപ്പ് നവീകരണ പദ്ധതി 2022-23 അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും

Posted on Friday, December 23, 2022

ബാർബർഷോപ്പ് നവീകരണ പദ്ധതി 2022-23 അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും.

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിലാളി ചെയ്തുവരുന്ന മറ്റ് പിന്നോക്ക സമുദായത്തിൽ പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം എന്ന പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു അപേക്ഷകർ സംസ്ഥാനത്തെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവരും പരമ്പരാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും ആയിരിക്കണം

അപേക്ഷയിൽ മേൽ തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർ സ്വീകരിക്കേണ്ട നടപടികൾ

സെക്രട്ടറിക്ക് ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം അർഹമായ മാർക്ക് നൽകി ആകെ ലഭ്യമായ അപേക്ഷകരുടെ മുൻഗണനാക്രമം നിശ്ചയിച്ചതിനു ശേഷം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ടി പട്ടിക അംഗീകാര വിധേയമാക്കി പട്ടികയും അപേക്ഷകളും പിന്നോക്ക വിഭാഗം മേഖലാ വകുപ്പിന്റെ മേഖല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ലഭ്യമാക്കേണ്ടതാണ്. മേൽ പ്രകാരമുള്ള മുൻഗണന പട്ടിക അനുസരിച്ച് ആയിരിക്കും ഗുണഭോക്താക്കൾക്ക് ആനുകൂല്യം അനുവദിക്കുക എന്നതിനാൽ പരമാവധി കൃത്യമായ പട്ടിക തയ്യാറാക്കി നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിൽ അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി 16 ജനുവരി 2023 തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ അപേക്ഷകളും മുൻഗണന പട്ടികകളും പിന്നോക്ക വിഭാഗം വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് 31 ജനുവരി 2023 നകം ലഭ്യമാക്കേണ്ടതാണ്.