തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു സൃഷ്ടികൾ 25നകം നൽകണം

Posted on Monday, January 23, 2023

തൃത്താലയിൽ ഫെബുവരി 18, 19 ദിനങ്ങളിലായി ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പൂർണ തോതിൽ നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷം എന്ന പ്രാധാന്യം പ്രതിഫലിപ്പിച്ചും  തൃത്താലയുടെയും പാലക്കാടിൻ്റേയും കലാ സാംസ്കാരിക തനിമ ഉൾപ്പെടുത്തിയുമാവണം ലോഗോ സൃഷ്ടിക്കേണ്ടത്. 25 എം.ബി വരെയാകാവുന്ന ലോഗോ  lsgdmoffice@gmail.com ൽ ജനുവരി 25ന് വൈകീട്ട് അഞ്ചിനകം നൽകണം. തിരഞ്ഞെടുക്കുന്ന ലോഗോയുടെ സൃഷ്ടാവിന്  പാരിതോഷികം കൈമാറും. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിക്കുക.
  
ഫെബ്രുവരി 16, 17, 18, 19 തിയ്യതികളിൽ വിപണനമേള, പുഷ്പമേള, കുടുംബശ്രീയുടെ ഫുഡ് കോർട്ട്, കലാസാംസ്കാരിക പരിപാടികൾ, സെമിനാറുകൾ എന്നിവ ദ്വിദിനതദ്ദേശ സ്ഥാപന ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കും.