വാര്‍ത്തകള്‍

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സാര്‍ത്ഥകമായ പരിസമാപ്തി

Posted on Thursday, May 18, 2023

കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്ത്രീശാക്തീകരണത്തിന്‍റെ മുഖശ്രീയായ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് അനന്തപുരിയുടെ മണ്ണില്‍ നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് മേയ് 17ന്‌ ഒഴുകിയെത്തിയ പതിനായിരത്തോളം പേരെ സാക്ഷി നിര്‍ത്തി കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചപ്പോള്‍ അത് പെണ്‍കരുത്തിന്‍റെ വഴികളില്‍ പുതിയൊരു ചരിത്രമായി.

കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ രജത ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ദിന പ്രഖ്യാപനം, റേഡിയോശ്രീ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകള്‍ അംഗങ്ങളായ കുടുംബശ്രീ, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കുന്നതില്‍ സവിശേഷമായ പങ്കു വഹിച്ചു. ഉല്‍പാദന സേവന മേഖലകളിലായി 1,08,464 സംരംഭങ്ങളും 90242 കൃഷി സംഘങ്ങളിലൂടെ 33,172.06ഹെക്ടര്‍ സ്ഥലത്ത് കൃഷിയും കൂടാതെ 60625 പേര്‍ മൃഗസംരക്ഷണ മേഖല വഴിയും ഉപജീവനം കണ്ടെത്തുന്നു. സംരംഭ വികസനം, നൈപുണ്യ വികസനം, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ സമഗ്രമായ മുന്നേറ്റമാണ് കുടുംബശ്രീയുടേത്.  

  പണത്തിന്‍റെ അഭാവം മാത്രമല്ല, സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജനാധിപത്യപരമായ അവകാശങ്ങളുടെ നിഷേധം എന്നിവയും അവരുടെ ദാരിദ്യമാണ്. സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്‍റെയാകെ ഉന്നമനത്തിന് അനിവാര്യമാണെന്ന് മനസിലാക്കി ഇത്തരം ദാരിദ്ര്യാവസ്ഥകളെ മറികടക്കാനുള്ള സാമൂഹിക സംഘടനാ സംവിധാനം സജ്ജമാക്കുകയാണ് കുടുംബശ്രീ ചെയ്തത്. സാമൂഹ്യ കൂട്ടായ്മയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതില്‍ ഊന്നിക്കൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ നടപ്പാക്കുന്നത്. ദാരിദ്ര്യ നിര്‍ണയത്തിന്‍റെ എല്ലാ സൂചികകളിലും രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനമായി മാറുന്നതില്‍ കേരളത്തിന് മികച്ച പിന്തുണ നല്‍കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. അതിദാരിദ്ര്യ സര്‍വേയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെയും 2025 നവംബര്‍ ഒന്നിനകം ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള നാളുകളില്‍ കേരളം ഏറ്റെടുക്കുക. കുടുംബശ്രീയുടെ പൂര്‍ണപങ്കാളിത്തം ഇതിനായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം എല്ലാ വകുപ്പുകളുമായുളള ഏകോപനവും ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെസ്റ്റ് സി.ഡി.എസ് അവാര്‍ഡ് നേടിയ ആലപ്പുഴ കഞ്ഞിക്കുഴി സി.ഡി.എസ്, വയനാട് വെള്ളമുണ്ട സി.ഡി.എസ്, തിരുവനന്തപുരം കോട്ടുകാല്‍ സി.ഡി.എസ്, പാലക്കാട് ശ്രീകൃഷ്ണപുരം സി.ഡി.എസ്, ഇടുക്കിമറയൂര്‍ സി.ഡി.എസ്, 'ഒപ്പം-കൂടെയുണ്ട് കരുതലോടെ ക്യാമ്പെയ്നില്‍ മികച്ച പ്രകടനം കാഴ്ച വച്ച കോഴിക്കോട് കോര്‍പ്പറേഷനും മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.  

ആധുനിക കേരളത്തിലെ സ്ത്രീജീവിത ചരിത്രത്തിന് കുടുംബശ്രീ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടു കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ മുന്നോട്ടു പോകണം. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. പെണ്‍കരുത്തിന്‍റെ മഹാ പ്രസ്ഥാനമായ കുടുംബശ്രീയുടെ അരക്കോടി വരുന്ന അംഗങ്ങളുടെ കൈയ്യൊപ്പ് എല്ലാ മേഖലകളിലും പ്രകടമാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ മുദ്രഗീതം പ്രകാശനം, മുദ്രഗീത രചന നിര്‍വഹിച്ച ശ്രീകല ദേവയാനത്തിനുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീയുടെ കാല്‍നൂറ്റാണ്ടിന്‍റെ ചരിത്രം മാറ്റത്തിന്‍റെ ചരിത്രമാണെന്നും സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിര്‍ണായകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കുടുംബശ്രീയുടെ പുതുക്കിയ ലോഗോയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.  

കുടുംബശ്രീ വനിതകളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയ 'നിലാവ് പൂക്കുന്ന വഴികള്‍' പുസ്തക പ്രകാശനം മുന്‍ എം.പി സുഭാഷിണി അലി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി  ജോസഫിന് നല്‍കി പ്രകാശനം ചെയ്തു. രജത ജൂബിലിയോടനുബന്ധിച്ച് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കിയ പോസ്റ്റല്‍ കവര്‍, പോസ്റ്റല്‍ വകുപ്പ് ഡയറക്ടര്‍ അലക്സിന്‍ ജോര്‍ജ് പ്രകാശനം ചെയ്ത് മന്ത്രി എം.ബി രാജേഷിന് കൈമാറി.  

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഓണ്‍ലൈനായി ആശംസ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, മുന്‍ എം.പിമാരായ സുഭാഷിണി അലി, പി.കെ.ശ്രീമതി ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്,  കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ അഡ്വ.സ്മിത സുന്ദരേശന്‍, ചാല കൗണ്‍സിലര്‍ സിമി ജ്യോതിഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈന.എ എന്നിവര്‍ മുഖ്യാതിഥികളായി  

കുടുംബശ്രീ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ വാസന്തി.കെ സ്വാഗതവും കോഴിക്കോട് മരുതോങ്കല്‍ സി.ഡി.എസിലെ കൃഷ്ണ ബാലസഭാംഗവുമായ കാദംബരി വിനോദ് നന്ദിയും പറഞ്ഞു. കുടുംബശ്രീ തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച നൃത്തശില്‍പം പുതുമകൊണ്ടും പ്രമേയം കൊണ്ടും ആകര്‍ഷകമായി.

Content highlight
kudumbashree silver jubilee concludes

'രചന' കര്‍മപദ്ധതി ആവിഷ്ക്കരിക്കല്‍: സി.ഡി.എസ് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി ചര്‍ച്ച സംഘടിപ്പിച്ചു

Posted on Thursday, May 18, 2023

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് 'രചന'-കുടുംബശ്രീ അംഗങ്ങളുടെ സമകാലിക കഥകള്‍,-കര്‍മ പദ്ധതി ആവിഷ്കരിക്കല്‍' ചര്‍ച്ച സംഘടിപ്പിച്ചു. ചെറുത്തുനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും 25 വര്‍ഷത്തെ പ്രയാണത്തിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ചരിത്രമെഴുതിയ കുടുംബശ്രീ വനിതകളുടെ അനുഭവങ്ങള്‍ ലോകത്തിന് നല്‍കുന്ന നിധിയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു.
   
കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വര്‍ഷത്തെ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിയായ 'രചന'യുടെ ആശയവും അതിന്‍റെ നിര്‍വഹണ രീതിയും ശുചിത്വമിഷന്‍  കണ്‍സള്‍ട്ടന്‍റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍ വിശദീകരിച്ചു.

കാല്‍നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ കുടുംബ സാമൂഹ്യ പശ്ചാത്തലവും അവിടെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതവും എപ്രകാരമായിരുന്നെന്നും കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയും വികാസവും എങ്ങനെയെന്നു 'രചന'യിലൂടെ രേഖപ്പെടുത്തും.  കുടുംബശ്രീയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് കേരളീയ സ്ത്രീ സമൂഹം കൈവരിച്ച മുന്നേറ്റങ്ങളുടെ ചരിത്രമാണ് ഇതില്‍ ഉണ്ടാവുക. ഇതിലൂടെ സംസ്ഥാനത്തെ ഓരോ സി.ഡി.എസിന്‍റെയും 25 വര്‍ഷത്തെ ചരിത്രം ലഭ്യമാകും.  പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകള്‍ കൈവരിച്ച സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച, ഭൗതിക ജീവിത സാഹചര്യങ്ങളുടെ പുരോഗതി, അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും പ്രാദേശിക സര്‍ക്കാരുകളുടെ ഭരണയന്ത്രം തിരിക്കുന്ന അധികാര കസേരയിലേക്ക് വരെ എത്തിയ യാത്ര എന്നിവ ചരിത്ര രചനയില്‍ ഇടം നേടും. കുടുംബത്തിലും സമൂഹത്തിലും പൊതുമണ്ഡലത്തിലും കടന്നു വരുന്ന സ്ത്രീവിരുദ്ധതയെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് കേരളീയ സ്ത്രീ സമൂഹം ആര്‍ജിച്ചതും ഇതില്‍ വ്യക്തമാക്കും. ആഗസ്റ്റ് 25നകം 'രചന' പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പങ്കാളിത്ത രചനയിലൂടെയാണ് ഈ രജതചരിത്രം തയ്യാറാക്കുന്നത്. ഇതിനായി കുടുംബശ്രീയുടെ തുടക്കം മുതല്‍ ഇതുവരെയുള്ള സി.ഡി.എസ് പ്രവര്‍ത്തകരായ അഞ്ചു ലക്ഷത്തിലേറെ വനിതകള്‍ ഒരുമിക്കും.   ഇതിന്‍റെ ഭാഗമായി 1998 മുതല്‍ 2023 വരെ കാലഘട്ടത്തിലെ സി.ഡി.എസ് ഭാരവാഹികള്‍ ഉള്‍പ്പെട്ട രചനാ കമ്മിറ്റി രൂപീകരിക്കും. കുടുംബശ്രീയുടെ ചരിത്ര രചനയില്‍ മുഖ്യവിവര സ്രോതസായി പ്രവര്‍ത്തിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.

'രചന'കമ്മിറ്റി കൂടാതെ ഓരോ തദ്ദേശ സ്ഥാപനതലത്തിലും അഞ്ചുമുതല്‍ പത്തു വരെ സ്ത്രീകളെ ഉള്‍പ്പെടുത്തി അക്കാദമിക് ഗ്രൂപ്പുകളും രൂപീകരിക്കും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്അംഗങ്ങള്‍, ബിരുദ/ബിരുദാനന്തര വിദ്യാഭ്യാസുള്ള യുവതികള്‍, പഠനവും എഴുത്തും നടത്താന്‍ കഴിവുള്ള സ്ത്രീകള്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നവര്‍, സര്‍വീസില്‍ നിന്നും പിരിഞ്ഞവര്‍, ഗവേഷകര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നും വായനയിലും രചനയിലും താല്‍പ്പര്യമുള്ളവര്‍ എന്നിവരാണ് അക്കാദമിക് ഗ്രൂപ്പില്‍ അംഗമാവുന്നത്.
 

Content highlight
Kudumbashree rachna discussion held

സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതി കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

Posted on Thursday, May 18, 2023

സ്വയംപര്യാപ്തതയുടെ ചരത്രമെഴുതിയ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. കല ആത്മാവിഷ്കാരത്തിന്‍റെയും സാമൂഹ്യ മാറ്റത്തിന്‍റെയും മാധ്യമമാകുമ്പോള്‍ സമാനമായ ദൗത്യം നിര്‍വഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യദിനം. ഒരു വര്‍ഷം നീണ്ടു നിന്ന കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയിലാണ് വേറിട്ട ശബ്ദങ്ങള്‍ മുഴങ്ങിയത്. സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിതകളും പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച കുടുംബശ്രീ സംരംഭകരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
 
രാവിലെ മാധ്യമ പ്രവര്‍ത്തക രേഖ മേനോന്‍ മോഡറേറ്ററായ പാനല്‍ ചര്‍ച്ച തുടക്കം മുതല്‍ സദസിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടാണ് മുന്നേറിയത്. 'കല-ആത്മാവിഷ്കാരത്തിന്‍റെയും സാമൂഹ്യ മാറ്റത്തിന്‍റെയും മാധ്യമം' പാനല്‍ ചര്‍ച്ചയില്‍ അനുഭവങ്ങളുടെ തീക്ഷ്ണത പകര്‍ന്ന വാക്കുകളാല്‍ കുടുംബശ്രീയെ അടയാളപ്പെടുത്തിയത് നിറഞ്ഞ കൈയ്യടിയോടെ സദസ് സ്വീകരിച്ചു. അക്രമത്തിനെതിരാണ് കലയെന്നും കല മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം മനുഷ്യ സ്നേഹവും മാനവികതയുമാണെന്നും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സി.എസ് ചന്ദ്രിക പറഞ്ഞു.  കുടുംബശ്രീ വനിതകള്‍ പല മേഖലകളിലും മാതൃകകളായി മുന്നോട്ടു വരുന്നത് ആവേശവും ഊര്‍ജ്ജവും പകരുന്ന അനുഭവമാണെന്ന് ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സെന്‍റ് അഭിപ്രായപ്പെട്ടു. സിനിമാ രംഗത്തു കൂടി കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തുന്നതിന്‍റെ ആവശ്യകതയെ കുറിച്ചും അവര്‍ ഓര്‍മ്മപ്പെടുത്തി. കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ അങ്ങേയറ്റം സ്വാധീനശേഷിയുള്ള മനുഷ്യരാക്കി മാറ്റുന്നുവെന്നും ആയിരക്കണത്തിന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന പെണ്‍സാഗരമായ കുടുംബശ്രീയിലെ ഒരു കണികയായതില്‍ അഭിമാനിക്കുന്നുവെന്നും ആര്‍ട്ടിസ്റ്റ് കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു.

രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളായ ദീപ്തി, ബിജി.എം, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മെന്‍റര്‍ ആനി വിശ്വനാഥ്, കുടുംബശ്രീ സംരംഭകയും കവയിത്രിയുമായ ദീപാ മോഹനന്‍ എന്നിവര്‍ കുടുംബശ്രീയുടെ കരുത്തില്‍ തങ്ങള്‍ നേടിയ വിജയാനുഭവങ്ങള്‍ പങ്കു വച്ചു. മലപ്പുറം ജില്ലയിലെ അമരമ്പലം സി.ഡി.എസിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ നൃത്ത ശില്‍പം അവതരിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം 'വനിതാ സംരംഭകര്‍, സാമൂഹികമാറ്റത്തിനുള്ള ചാലക ശക്തികള്‍, 'കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയല്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം' എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

Content highlight
kudumbashree silver jubilee celebration starts

അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, കാലിക വിഷയങ്ങള്‍: കുടുംബശ്രീ രജത ജൂബിലി വേറിട്ട പാനല്‍ ചര്‍ച്ചകള്‍ക്ക് വേദിയാകും മെയ് 14,15 തീയതികളില്‍

Posted on Saturday, May 13, 2023

അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന കുടുംബശ്രീ രജത ജൂബിലി, കാലിക വിഷയാവതരണവും ക്രിയാത്മക സംവാദങ്ങളും ഉയരുന്ന വേറിട്ട പാനല്‍ ചര്‍ച്ചകള്‍ക്ക് വേദിയാകും. രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ വനിതകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍ 15,16 തീയതികളിലായി പുത്തരിക്കണ്ടം മൈതാനത്താണ് അരങ്ങേറുക. വ്യത്യസ്തങ്ങളായ ജീവിത മണ്ഡലങ്ങളില്‍ സമൂഹത്തിന് പ്രചോദനമാകും വിധം പ്രവര്‍ത്തിക്കുന്ന വനിതകളെ പരിചയപ്പെടാനും അവരുമായി ആശയ സംവാദം നടത്താനും കുടുംബശ്രീ വനിതകള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാഗ്സാസെ പുരസ്കാര ജേതാവ് അരുണാ റോയി, പദ്മശ്രീ പുരസ്കാര ജേതാക്കളായ കെ.വി റാബിയ, ലക്ഷ്മിക്കുട്ടിയമ്മ, മുന്‍ എം.പിമാരായ സുഭാഷിണി അലി, അഡ്വ.സി.എസ് സുജാത, മേയര്‍ ആര്യാ രാജേന്ദ്രന്‍, സേവ ബസാര്‍ ഡയറക്ടര്‍ സ്മിതാ ബെന്‍ ഭട്ട്നഗര്‍, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി,  എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സി.എസ് ചന്ദ്രിക, ഖദീജ മുംതാസ്,  ഇന്‍ഡ്യയില്‍ ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും ആദ്യമായി പൈലറ്റായ ആദം ഹാരി തുടങ്ങി നിരവധി പ്രമുഖ വനിതകള്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇവര്‍ക്കൊപ്പം പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച കുടുംബശ്രീ  വനിതകളും വേദി പങ്കിടും.

'കല-ആത്മാവിഷ്കാരത്തിനും സാമൂഹിക മാറ്റത്തിനുമുള്ള മാധ്യമം', 'വനിതാ സംരംഭകര്‍: സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തികള്‍', 'കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയല്‍: പോരാട്ടം-സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കൂട്ടായ പ്രവര്‍ത്തനം',  'കാലാവസ്ഥാ വെല്ലുവിളികള്‍: സാമൂഹിക സംവിധാനമെന്ന നിലയില്‍ സ്ത്രീ കൂട്ടായ്മയുടെ പങ്ക്', 'ഔദ്യോഗിക ചട്ടക്കൂടുകള്‍ക്കപ്പുറം സ്വജീവിതം പൂര്‍ണമായി കണ്ടെത്തല്‍', 'സ്ത്രീകൂട്ടായ്മകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: സാമൂഹിക കാഴ്ചപ്പാടും നിയമസംവിധാനങ്ങളും', 'സാമൂഹിക ഉള്‍ച്ചേര്‍ക്കലിലേക്കുള്ള ചുവട് വയ്പ്: സ്ത്രീകൂട്ടായ്മകളുടെ പ്രതീക്ഷകളും പ്രതിസന്ധികളും' തുടങ്ങിയ വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഡോ.ഷര്‍മ്മിള മേരി ജോസഫ്, റൂറല്‍ ഡി.ഐ.ജി ആര്‍.നിശാന്തിനി, ഡെവലപ്മെന്‍റ് കണ്‍സള്‍ട്ടന്‍റ് ഡോ.നിര്‍മല സാനു ജോണ്‍, മാധ്യമ പ്രവര്‍ത്തക രേഖാ മേനോന്‍, രാഷ്ട്രീയ ലേഖിക ലിസ് മാത്യു, ആക്ടിവിസ്റ്റ് ശ്യാമ എസ്.പ്രഭ എന്നിവര്‍ മോഡറേറ്റര്‍മാരാകും.

Content highlight
kudumbashree anniversary programme

കുടുംബശ്രീയ്ക്ക് മുദ്രഗീതം ഒരുങ്ങുന്നു, മേയ് 17ന് രജതജൂബിലി സമാപന ചടങ്ങില്‍ ഗീതം പ്രകാശനം ചെയ്യും

Posted on Saturday, May 13, 2023

രജതജൂബിലി നിറവിലുള്ള കുടുംബശ്രീയ്ക്ക് സ്വന്തമായി ഇതാദ്യമായി മുദ്രഗീതം (തീം സോങ്) തയാറാക്കിയിരിക്കുകയാണ്. മേയ് 15,16,17 തീയതികളിലായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന കുടുംബശ്രീ ദിനം പ്രഖ്യാപന, രജതജൂബിലി സമാപന ചടങ്ങുകളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുദ്രഗീതത്തിന്റെ പ്രകാശനം നിര്‍വഹിക്കും. ഗീതത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീവത്സന്‍ ജെ. മേനോനാണ്, ആലാപനം പ്രമുഖ ഗായിക കെ.എസ്. ചിത്രയും.

 ലോകത്തിന് തന്നെ അനുകരണീയമായ കേരള വികസന മാതൃകയായ കുടുംബശ്രീ വൈവിധ്യമാര്‍ന്ന പദ്ധതി പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ ഒരു പൊതു മുദ്രഗീതം കുടുംബശ്രീയ്ക്ക് വേണമെന്ന ചിന്തയില്‍ നിന്നാണ് ഇതിനായി മുദ്രഗീതം തയാറാക്കല്‍ മത്സരം സംഘടിപ്പിച്ചത്. ഗാനരചനാ രംഗത്തെ പ്രഗത്ഭരില്‍ നിന്നല്ലാതെ കുടുംബശ്രീയുടെ നട്ടെല്ലായ അയല്‍ക്കൂട്ടാംഗങ്ങളില്‍ നിന്ന് രചനകള്‍ സ്വീകരിച്ചുവെന്നതാണ് പ്രധാന സവിശേഷത.

 46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങളെ പ്രതിനിധീകരിച്ച് 351 രചനകളാണ് ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിച്ച മുദ്രഗീതം മത്സരത്തിലൂടെ ലഭിച്ചത്. അതില്‍ ഏറ്റവും മികച്ച രചനയാണ് കുടുംബശ്രീയുടെ മുദ്രഗീതമായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത കവി സി.എം. വിനയചന്ദ്രന്‍, സാഹിത്യ അക്കാദമി നിര്‍വാഹിക സമിതി അംഗവും എഴുത്തുകാരിയുമായ വി.എസ്. ബിന്ദു, എഴുത്തുകാരിയായ ഡോ. മഞ്ജുള എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് മികച്ച രചന തെരഞ്ഞെടുത്തത്.

  കേരളത്തിലെ പ്രകൃതി, തൊഴിലിടങ്ങള്‍, ബന്ധങ്ങള്‍ അങ്ങനെ ഗ്രാമീണ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ഗീതത്തില്‍ സമൂഹത്തിന്റെ എല്ലാ ഇടങ്ങളെയും സമ്പന്നമാക്കുന്നത് സ്ത്രീ സമൂഹം കൂടിയാണ് എന്ന പരാമര്‍ശവുമുണ്ട്. 16 വരികളാണ് മുദ്രഗീതത്തിലുള്ളത്. 17ന് നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കുകയും 10,000 രൂപയും ഫലകവും സമ്മാനിക്കുകയും ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് മുദ്രഗീതത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മത്സരത്തില്‍ ലഭിച്ച 351 എന്‍ട്രികളും ഉള്‍പ്പെടുത്തി 'നിലാവ് പൂക്കുന്ന വഴികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും 17ന് നടക്കും.

Content highlight
kudumbashree's theme song will be released on 17th may

റേഡിയോശ്രീ കേരളം കാതോര്‍ക്കുന്ന ശബ്ദമാകാന്‍ കുടുംബശ്രീയുടെ ഓണ്‍ലൈന്‍ റേഡിയോ

Posted on Saturday, May 13, 2023

കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ 'റേഡിയോശ്രീ'-ഓണ്‍ലൈന്‍ റേഡിയോക്ക് തുടക്കമാകുന്നു. കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അറിവുകളും അയല്‍ക്കൂട്ട കുടുംബങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ എല്ലാ മേഖലയിലുമുള്ള ജനവിഭാഗങ്ങിലേക്കും എത്തിച്ചു കൊണ്ട് വലിയ തോതിലുള്ള വിജ്ഞാന വ്യാപനമാണ് ലക്ഷ്യം. കുടുംബശ്രീ ദിനമായ മെയ് 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 'റേഡിയോ ശ്രീ' ആപ് പുറത്തിറക്കും. ഇതോടെ കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ലഭ്യമാകും.

കുടുംബശ്രീയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ ബോധന മാര്‍ഗമായി ഓണ്‍ലൈന്‍ റേഡിയോയെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് പറഞ്ഞു.  സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ആപ് സ്റ്റോര്‍ വഴിയും പ്ളേ സ്റ്റോര്‍ വഴിയും റേഡിയോ കേള്‍ക്കാന്‍ സാധിക്കും. കാര്‍ യാത്രികര്‍ക്ക് ബ്ളൂ ടൂത്ത്, ഓക്സ് കേബിള്‍ എന്നിവ ഉപയോഗിച്ചും റേഡിയോ കേള്‍ക്കാവുന്നതാണ്. കൂടാതെ വെബ്സൈറ്റിലും ലഭ്യമാണ്.  ഒരേ സമയം രണ്ടു ലക്ഷം പേര്‍ക്ക് വരെ കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇതിന്‍റെ സജ്ജീകരണം. 24 മണിക്കൂര്‍ തുടര്‍ച്ചയായ പ്രക്ഷേപണം ഉണ്ടാകും. രാവിലെ ഏഴു മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്നു മണിക്ക് ശേഷം രണ്ടു തവണ പരിപാടികളുടെ പുന:സംപ്രേഷണവും ഉണ്ടാകും.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗണ്ട് പാര്‍ക്ക് അക്കാദമിയാണ് റേഡിയോ ശ്രീ ആപ് വികസിപ്പിക്കുന്നതുള്‍പ്പെടെ പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നത്. മൂന്നുമാസത്തെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും അക്കാദമിയാണ് നിര്‍വഹിക്കുക. ആദ്യഘട്ടത്തില്‍ പരിശീലനം ലഭിച്ച റേഡിയോ ജോക്കിമാര്‍ മുഖേന വൈവിധ്യമാര്‍ന്ന ഒമ്പതോളം പരിപാടികള്‍  പ്രക്ഷേപണം ചെയ്യും. മുഖ്യമായും വിനോദവും വിജ്ഞാനവും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്‍ററാക്ടീവ് പ്രോഗ്രാമുകളാകും ഉണ്ടാവുക. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ യോഗ്യരായ കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി ഈ രംഗത്ത് വിദഗ്ധ പരിശീലനം നല്‍കി റേഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏറ്റെടുക്കും. ഭാവിയില്‍ സ്റ്റുഡിയോ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും ഉദ്ദേശിക്കുന്നു.  

റേഡിയോക്കു വേണ്ടി തയ്യാറാക്കുന്ന ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി സംസ്ഥാന മിഷനില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിക്കും. ഉള്ളടക്കത്തിന് കുടുംബശ്രീയുടെ മുന്‍കൂര്‍ അനുമതി ലഭ്യമായ ശേഷമായിരിക്കും പരിപാടികള്‍ പ്രക്ഷേപണം ചെയ്യുക. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും അയല്‍ക്കൂട്ട വനിതകള്‍/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍/ബാലസഭാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി റേഡിയോ ക്ളബ്ബുകളും ആരംഭിക്കുന്നുണ്ട്. ഇവരില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ തിരഞ്ഞെടുത്ത് പരിശീലനം നല്കി പരിപാടികള്‍ അവതരിപ്പിക്കാന്‍ സജ്ജമാക്കും.  


കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 46 ലക്ഷം കുടുംബങ്ങളിലേക്കും സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്കും എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഓണ്‍ലൈന്‍ റേഡിയോയുടെ നേട്ടം. അയല്‍ക്കൂട്ട വനിതകള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിവിധ തൊഴിലിടങ്ങള്‍  ഉള്‍പ്പെടെ സമൂഹത്തിന്‍റെ ഏതു മേഖലയിലും കുടുംബശ്രീയുടെ ശബ്ദ സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.

 

 

Content highlight
kudumbashree to launch radioshree

കുടുംബശ്രീ യൂട്യൂബ് മില്യണ്‍ പ്ലസ് ക്യാമ്പെയിന് തുടക്കം...ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...

Posted on Thursday, May 4, 2023
കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രിപ്ഷന് വര്ദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക ക്യാമ്പെയിന് കുടുംബശ്രീ യൂട്യൂബ് മില്യണ് പ്ലസ് സബ്‌സ്‌ക്രിപ്ഷന് ക്യാമ്പെയിന് തുടക്കം. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ക്യാമ്പെയിന് സംബന്ധിച്ച പ്രഖ്യാപനം മെയ് 3ന് തിരുവനന്തപുരത്ത് നിര്വഹിച്ചു.
 
46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സാക്കി മാറ്റി അതുവഴി സംസ്ഥാന ദാരിദ്ര്യ നിര്മ്മാര്ജ്ജന ദൗത്യമായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവര്ത്തനങ്ങളും മറ്റും ഫലപ്രദമായ രീതിയില് താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്.
 
നിലവില് 1.39 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗുണമേന്മയുള്ള വീഡിയോകൾ തയാറാക്കി യൂട്യൂബ് വഴി പങ്കുവയ്ക്കൽ, കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ ക്യാമ്പയിൻ്റെ ഭാഗമായി നടത്തും. കൂടാതെ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് ഈ മാസം 15,16,17 തീയതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ യൂട്യൂബ് ചാനൽ വഴി പരമാവധി ജനങ്ങളിലേക്ക് എത്തിക്കും.
 
തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്ത്താസമ്മേളനത്തില് അയല്ക്കൂട്ടാംഗങ്ങള്ക്കുള്ള കുടുംബശ്രീ ജീവന് ദീപം ഒരുമ ഇന്ഷ്വറന്സ് പദ്ധതിയില് പത്ത് ലക്ഷം കുടുംബശ്രീ വനിതകള് അംഗങ്ങളായതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. ഇതുവരെ 11,28,381 വനിതകളാണ് പദ്ധതിയില് അംഗങ്ങളായിട്ടുള്ളത്. ഈ ഇന്ഷുറന്സ് പദ്ധതിയില് ഏറ്റവും കൂടുതല് അംഗങ്ങളെ ചേര്ത്ത കൊച്ചി വെസ്റ്റ് സി.ഡി.എസിനും അംഗത്വമെടുത്തവരില് ഏറ്റവും കൂടുതല് ശതമാനം കൈവരിച്ച എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയല് ഗ്രാമപഞ്ചായത്തിനും 15,000 രൂപ കാഷ് അവാര്ഡും സര്ട്ടിഫിക്കറ്റും ഒപ്പം ഏറ്റവും കൂടുതല് പേരെ ചേര്ത്ത എറണാകുളം ജില്ലയ്ക്കുള്ള സര്ട്ടിഫിക്കറ്റും മന്ത്രി ചടങ്ങില് വിതരണം ചെയ്തു.
 
കൂടാതെ ദേശീയ നഗര ഉപജീവന ദൗത്യം (എന്.യു.എല്.എം) പദ്ധതി നിര്വഹണത്തിന്റെ മികവ് വിലയിരുത്തുന്നതിനായുള്ള കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്പ്പെടുത്തിയിട്ടുള്ള സ്പാര്ക്ക് റാങ്കിങ്ങില് കേരളം തുടര്ച്ചയായ ആറാം തവണ അംഗീകാരം നേടിയ കാര്യവും മന്ത്രി ചടങ്ങില് പ്രഖ്യാപിച്ചു.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്.എ, എല്.ഐ.സി റീജിയണല് മാനേജര് പി.രാധാകൃഷ്ണന്, എല്.ഐ.സി, സീനിയര് ഡിവിഷണല് മാനേജര് പ്രേംകുമാര്.എസ്, സ്റ്റേറ്റ് ഇന്ഷുറന്സ് ഡയറക്ടര് ഷാജി വില്സണ് എന്നിവരും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
 
യൂട്യൂബ് ലിങ്ക് - www.youtube.com/@KudumbashreeKerala
 
 
minister mb rajesh

 

 
Content highlight
Kudumbashree million plus campaign starts

പെണ്‍കരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ- മന്ത്രി ശ്രീ. എം.ബി. രാജേഷ്- ദേശീയ സരസ് മേളയ്ക്ക് തുടക്കം; ജനശ്രദ്ധയാകര്‍ഷിച്ച് മെഗാ തിരുവാതിരയും

Posted on Sunday, April 30, 2023
കൊല്ലം ആശ്രാമം മൈതാനിയില് ദേശീയ സരസ് മേളയ്ക്ക് ഏപ്രില്‍ 27ന്‌ പ്രൗഢഗംഭീര തുടക്കം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി അധ്യക്ഷയായ ചടങ്ങില് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് സരസ്‌മേളയുടെ ഉദ്ഘാടനം നിര്വഹിച്ചു. മേയ് 07 വരെ നടക്കുന്ന മേളയില് പ്രവേശനം സൗജന്യമാണ്.
 
പെണ്കരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ദാരിദ്ര്യ ലഘൂകരണത്തില് കുടുംബശ്രീയുടെ പങ്ക് ഏറെ വലുതാണെന്നും ഉദ്ഘാടന പ്രസംഗത്തില് മന്ത്രി പറഞ്ഞു. കുടുംബശ്രീ വികസനത്തിന്റെ പതാകാവാഹകരായി മാറിയെന്നും സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തില് കുടുംബശ്രീയുടെ പങ്ക് വലുതാണെന്നും അധ്യക്ഷ പ്രസംഗത്തില് ശ്രീമതി ജെ. ചിഞ്ചു റാണി ചൂണ്ടിക്കാട്ടി.
 
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള് പ്രദര്ശനത്തിനും വില്പ്പനയ്ക്കുമായി അണിനിരത്തിയിരിക്കുന്ന 250 സ്റ്റാളുകളടങ്ങിയ പവലിയന്റെ ഉദ്ഘാടനം എം. മുകേഷ് എം.എല്.എയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം അനുഭവവേദ്യമാക്കുന്ന 30 സ്റ്റാളുകളടങ്ങിയ ഫുഡ് കോര്ട്ടിന്റെ ഉദ്ഘാടനം മേയര് പ്രസന്ന ഏണസ്റ്റും നിര്വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് ചടങ്ങില് സ്വാഗതം ആശംസിച്ച ചടങ്ങില് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ശ്രീമതി ഷര്മ്മിള മേരി ജോസഫ് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി.
 
klm saras

 

 
എന്.കെ. പ്രേമചന്ദ്രന് എംപി, എംഎല്എമാരായ എം. നൗഷാദ്, സുജിത് വിജയന് പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഡെപ്യൂട്ടി മേയര് കൊല്ലം മധു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ. ഹര്ഷകുമാര്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്, കൊട്ടാരക്കര നഗരസഭ ചെയര്മാന് എസ്.ആര്. രമേശ്, കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷ ഹണി, കൊല്ലം ജില്ലാ കലക്ടര് അഫ്‌സാന പര്വീണ് ഐ.എ.എസ്, സബ് കളക്ടര് മുകുന്ദ് ഠാക്കൂര് ഐ.എ.എസ്, കൗണ്സിലര് എസ്. സജിതാനന്ദ്, സി.ഡി.എസ് ചെയര്പേഴ്‌സണ് സിന്ധു വിജയന്, കുടുംബശ്രീ കൊല്ലം ജില്ലാ മിഷന് കോര്ഡിനേറ്റര് ആര്. വിമല് ചന്ദ്രന് എന്നിവര് പങ്കെടുത്തു.  ഉദ്ഘാടന ചടങ്ങിന് ശേഷം റിതുകൃഷ്ണന് നയിച്ച 'പാട്ടിന്റെ നിറസന്ധ്യ'യും നടന്നു.
 
മെഗാ തിരുവാതിര
ദേശിയ സരസ് മേളയ്ക്ക് തുടക്കം കുറിച്ച് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില് അവതരിപ്പിച്ച മെഗാ തിരുവാതിര കൊല്ലത്തിന് തിലകക്കുറിയായി. ജില്ലയിലെ 74 സി.ഡി.എസുകളില് നിന്നും 7400 പേരാണ് മെഗാ തിരുവാതിരയില് പങ്കെടുത്തത്. കുടുബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് വിളക്ക് കൊളുത്തി മെഗാ തിരുവാതിരയുടെ ഉദ്ഘാടനം നിര്വഹിച്ചു. കുടുബശ്രീയുടെ രജത ജൂബിലി പ്രമാണിച്ചു 25 വര്ഷങ്ങളുടെ ചരിത്ര വഴികള് നിറഞ്ഞതായിരുന്നു തിരുവാതിരയ്ക്ക് വേണ്ടി ഒരുക്കിയ പാട്ട്. കടയ്ക്കല് സ്വദേശിയും കുടുബശ്രീ പ്രവര്ത്തകയുമായ അജിതയാണ് ഗാനം രചിച്ചതും ചിട്ടപ്പെടുത്തിയതും.
Content highlight
national saras mela at kollam kick started

മെട്രോ ട്രെയിനിന് പിന്നാലെ വാട്ടര്‍ മെട്രോയിലും നിറ സാന്നിദ്ധ്യമായി കുടുംബശ്രീ

Posted on Sunday, April 30, 2023
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രവര്ത്തനമാരംഭിച്ച കൊച്ചി മെട്രോ റെയില് സര്വീസിന് പിന്നാലെ കേരളത്തിലെ ആദ്യ വാട്ടര് മെട്രോയായിലും നിറ സാന്നിധ്യമായി തീര്ന്നിരിക്കുന്നു കുടുംബശ്രീ. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര് മെട്രോയില് മുപ്പത് കുടുംബശ്രീ അംഗങ്ങളാണ് ടിക്കറ്റിങ്, ഹൗസ് കീപ്പിങ് ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
 
കുടുംബശ്രീ അംഗങ്ങള്ക്ക് തൊഴിലവസരങ്ങള് ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില് പങ്കാളിത്തം വളര്ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര് ബിസിനസ് സൊലൂഷന്സ് (കിബ്‌സ്) സൊസൈറ്റിയാണ് ഇവര്ക്ക് വാട്ടര് മെട്രോയില് വിവിധ സേവനങ്ങളേകാന് അവസരം ലഭിച്ചത്. 18 പേര് ടിക്കറ്റിങ് ജോലിക്കും 12 പേര് ഹൗസ് കീപ്പിങ് ജോലിക്കും. കൊച്ചി ഈസ്റ്റ്, സൗത്ത്, മുളവുകാട്, എളംകുന്നപ്പുഴ എന്നീ സി.ഡി.എസുകളിലെ വിവിധ അയല്ക്കൂട്ടങ്ങളിലെ അംഗങ്ങളാണിവര്.
 
സ്വകാര്യ/സര്ക്കാര്/പൊതുമേഖല സ്ഥാപനങ്ങളില് സ്ത്രീകളുടെ തൊഴില് പങ്കാളിത്തവും സംരംഭകത്വവും വളര്ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്മ്മാര്ജ്ജനവുമാണ് കിബ്സ് സൊസൈറ്റിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സേവന മേഖലയിലെ പ്രധാന പങ്കാളിയാകാനുള്ള ശ്രമത്തിലാ ണ് കിബ്സ് സൊസൈറ്റി. 2022ല് രൂപീകൃതമായ സൊസൈറ്റിയിലൂടെ വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില തുടങ്ങിയ വിവിധ ഇടങ്ങളിലായി 262 പേര്ക്ക് ഇതിനകം തൊഴില് ലഭിച്ചു കഴിഞ്ഞു.
 
water metro

 

Content highlight
water metro

മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും : മന്ത്രി എം ബി രാജേഷ്

Posted on Sunday, April 30, 2023
സംസ്ഥാനത്ത് ഈ വര്ഷം മുതല് മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. ജൈവസംസ്‌കൃതി 2023 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും
 ഏപ്രില്‍ 23ന് തൃശ്ശൂരില്‍ നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ദാരിദ്ര്യ നിര്മ്മാര്ജ്ജന നാടാക്കി മാറ്റിയത് അരക്കോടി സ്ത്രീകള് അണിനിരക്കുന്ന കുടുംബശ്രീ പ്രസ്ഥാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിര്മ്മാര്ജ്ജനത്തില്നിന്ന് വരുമാന വര്ദ്ധനവ് എന്ന ലക്ഷ്യം കൈവരിക്കുന്ന പ്രവര്ത്തനങ്ങളാണ് അടുത്ത 25 വര്ഷം കുടുംബശ്രീ നടത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
 
സ്ത്രീകളെ പൊതു ഇടങ്ങളിലേക്ക് എത്തിച്ചത് കുടുംബശ്രീയാണ്. ഇന്ന് കുടുംബശ്രീ ഉത്പന്നമെന്ന് പറഞ്ഞാല് ജനങ്ങള്ക്ക് വിശ്വാസ്യത ഏറെയാണ്. അതിനാല് കേരളത്തിന്റെ ഉത്പാദനക്ഷമത വര്ദ്ധിപ്പിക്കാന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന് കഴിയും. ഉത്പാദിപ്പിക്കുന്ന കാര്ഷിക ഉല്പ്പന്നങ്ങള്ക്ക് വിപണി കണ്ടെത്താനും ഈ പ്രസ്ഥാനത്തിനു സാധിക്കും. അങ്ങനെ കുടുംബശ്രീ വഴി പ്രാദേശിക വികസത്തിലൂടെ വിപ്ലവകരമായ മാറ്റം വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ലോക ജീവിതത്തെ കുടുംബശ്രീക്ക് മുമ്പ്, ശേഷം എന്ന് രണ്ടായി തിരിക്കും വിധം സമസ്ത മേഖലകളിലും ഈ പ്രസ്ഥാനം ജനകീയമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യ സംസ്‌ക്കരണത്തെ ജൈവ കൃഷിയുമായി ബന്ധിപ്പിക്കുന്ന പ്രവര്ത്തനങ്ങളും കുടുംബശ്രീ നടത്തണമെന്നും മന്ത്രി പറഞ്ഞു.
 
AGRI

 

 
ജനകീയ ഹോട്ടലിന്റെ സബ്‌സിഡി ഒരാഴ്ചക്കുള്ളില് ലഭ്യമാക്കാന് നടപടി സ്വീകരിക്കുമെന്നും സര്ക്കാര് കുടുംബശ്രീ പ്രസ്ഥാനത്തിനൊപ്പമുണ്ടെന്നും മന്ത്രി അറിയിച്ചു. അഗ്രി ന്യൂട്രി ഗാര്ഡന് ക്യാമ്പയിന് 2023 - 24 പോസ്റ്റര് പ്രകാശനം, വീഡിയോ പ്രകാശനം, ബാലസഭ ശുചിത്വോത്സവം ക്യാമ്പയിന്റെ പോസ്റ്റര്-വീഡിയോ പ്രകാശനം, ബാലസഭാംഗങ്ങള്ക്കുള്ള ഗ്രീന് കാര്ഡ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിര്വ്വഹിച്ചു.
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് സ്ത്രീ പങ്കാളിത്തം വര്ദ്ധിപ്പിക്കാന് കഴിഞ്ഞത് കുടുംബശ്രീ പ്രസ്ഥാനം കൊണ്ടാണെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച സേവ്യര് ചിറ്റിലപ്പിള്ളി എംഎല്എ അഭിപ്രായപ്പെട്ടു.
 
പന്നിത്തടം ടെല്ക്കണ് കണ്വെന്ഷന് സെന്ററില് നടന്ന ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും ആളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ ആര് ജോജോ മുഖ്യസാന്നിധ്യം വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ചൊവ്വന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്സി വില്യംസ്, പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എസ് ബസന്ത്‌ലാല്, പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജന്, ഇ എസ് രേഷ്മ, മിനി ജയന്, ചിത്ര വിനോബാജി, അഡ്വ. കെ രാമകൃഷ്ണന്, രേഖ സുനില് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീല് ആദൂര്, പത്മം വേണുഗോപാല്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, വാര്ഡ് മെമ്പര് സെയ്ബുനിസ ഷറഫുദീന്, സ്റ്റേറ്റ് മിഷന് പ്രോഗ്രാം ഓഫീസര് എ സജീവ് കുമാര്, സീരിയല് താരം സൗപര്ണിക സുഭാഷ്, സിഡിഎസ് അംഗങ്ങള്, കുടുംബശ്രീ പ്രവര്ത്തകര്, ജില്ലാ മിഷന് പ്രവര്ത്തകര്, ജനപ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.
 
ജില്ലാ മിഷന് കോര്ഡിനേറ്റര് എസ് സി നിര്മ്മല് സ്വാഗതവും വേലൂര് സി ഡി എസ് ചെയര്പേഴ്‌സണ് വിദ്യ ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കര്ഷക വിദഗ്ധര് നയിച്ച സെമിനാര്, കര്ഷക സംഗമം, കലാപരിപാടികള് തുടങ്ങിയവയും ഉണ്ടായി. കാര്ഷിക മൂല്യ വര്ദ്ധിത ഉല്പ്പന്നങ്ങളുടെ പ്രദര്ശന വിപണന മേളയും സംഘടിപ്പിച്ചു.
 
കേരളസര്ക്കാരിന്റേയും കുടുംബശ്രീ സംസ്ഥാന മിഷന്റേയും സംയുക്ത നേതൃത്വത്തില് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാര്ഡന് ക്യാമ്പയിന്. ഗ്രാമ സി ഡി എസുകളിലെ വനിതകളെ കൃഷിയിലേക്ക് നയിച്ച് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിഷവിമുക്തവും പോഷകസ മൃദ്ധവുമായ പച്ചക്കറിയുടേയും പഴവര്ഗ്ഗങ്ങളുടേയും ഉപയോഗം വഴി ആരോഗ്യകരമായ സമൂഹത്തെ വാര്ത്തെടുക്കുന്നതിനു വേണ്ടി 10 ലക്ഷം വനിതകളെ കൃഷിയിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില് ജില്ലകളിലെ എല്ലാ ഗ്രാമ സിഡിഎസുകളിലെയും കുടുംബശ്രീ അംഗങ്ങള് ഭാഗമായി.
Content highlight
agri nutri garden camoaign inaugurated by mb rajesh