news

പെന്‍ഷന്‍ മസ്റ്ററിംഗ് അറിയേണ്ട കാര്യങ്ങളെല്ലാം

Posted on Wednesday, November 13, 2019

എന്താണ് മസ്റ്ററിംഗ് ?

പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.

ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍,  വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും  മസ്റ്ററിംഗ് നടത്തേണ്ടതാണ്.

എങ്ങനെയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്?

മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.

മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയില്‍ ഫീസ് നല്‍കേണ്ടതുണ്ടോ?

ഒരു കാരണവശാലും ഈ കാര്യത്തിനായി അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കരുത്. ഗുണഭോക്താക്കള്‍ക്ക് തികച്ചും സൌജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ പണം ആവശ്യപെട്ടാല്‍ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നല്‍കാവുന്നതാണ്.

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയില്‍ ചെല്ലണം എന്ന് നിര്‍ബന്ധമാണോ? ആരെയെങ്കിലും രേഖകള്‍ സഹിതം അയച്ചാല്‍ മതിയോ?

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.

മസ്റ്ററിംഗ് നടത്തുന്നതിന് എന്തെല്ലാം രേഖകളാണ് അക്ഷയ കേന്ദ്രത്തില്‍ കൊണ്ട് ചെല്ലേണ്ടത്?

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്‍ഷന്‍ ഐഡി കൂടി ഉണ്ടെങ്കില്‍ ഉപകാരപ്രദമാണ്. പെന്‍ഷന്‍ ഐ.ഡി. സേവന പെന്‍ഷന്‍  വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്  https://welfarepension.lsgkerala.gov.in/DBTPensionersSearch.aspx

മസ്റ്ററിംഗ് എന്ന് വരെ ചെയ്യാന്‍ കഴിയും?

നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2019 ഡിസംബര്‍ 15 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്താവുന്നതാണ്.

കിടപ്പുരോഗം കാരണം അക്ഷയയില്‍ നേരിട്ട് ചെല്ലാന്‍ പറ്റാത്തവര്‍ എന്താണ് ചെയ്യേണ്ടത്?

കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേനെ പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശ ഭരണ സ്ഥാപനത്തെ 29 നവംബര്‍ 2019 ന് മുമ്പായി ഈ വിവരം അറിയിക്കണം. അങ്ങനെ അറിയിക്കുന്നവരുടെ വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഈ സേവനവും തികച്ചും സൌജന്യമാണ്.

അക്ഷയ വഴിയല്ലാതെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പോലുള്ള മറ്റ് കേന്ദ്രങ്ങള്‍ വഴിയോ, തദ്ദേശ ഭരണ സ്ഥാപനത്തില്‍ ചെന്നോ മസ്റ്ററിംഗ് നടത്താന്‍ കഴിയുമോ ?

ഇല്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മാത്രമേ നിലവില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയൂ.

ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?

ഇങ്ങനെയുള്ളവര്‍ ഗസറ്റഡ് ഓഫീസറില്‍ നിന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ ഭരണ സ്ഥാപനത്തില്‍ നല്‍കണം.

വീടിന് അടുത്തുള്ള അക്ഷയകേന്ദ്രം വഴി മാത്രമാണോ മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നത്?

അല്ല. കേരളത്തിലെ ഏത് തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താവിനും കേരളത്തിലെ ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിംഗ് നടത്താവുന്നതാണ്.

പെന്‍ഷന്‍ ലഭിച്ച് തുടങ്ങിയിട്ടില്ല. പാസ്സായിട്ടുണ്ട് എന്ന് തദ്ദേശസ്ഥാപനം അറിയിച്ചിട്ടുണ്ട്. മസ്റ്ററിംഗ് നടത്തണോ?

തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി ഡിജിറ്റല്‍ സൈന്‍ ചെയ്ത ആക്റ്റീവ് ആയിട്ടുള്ള എല്ലാ പെന്‍ഷനേഴ്സിനും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിംഗ് നടത്തണം. അതായത് 2019 ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് ചെയ്തിരിക്കണം.

വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ മസ്റ്ററിംഗും നടത്തണോ?

എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം. കൂടാതെ വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ളവര്‍ മാത്രം പുനര്‍വിവാഹിത ആയിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടി എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ അതാത് തദ്ദേശ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. 

60 വയസ്സിന് മുകളിലുള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?

60 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ എല്ലാ പെന്‍ഷനേഴ്സും അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം.

സഹകരണ ബാങ്കുകള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ കൈപറ്റുന്നവരും മസ്റ്ററിംഗ് ചെയ്യേണ്ടതുണ്ടോ?

എല്ലാ തരം പെന്‍ഷന്‍ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം. 

മസ്റ്ററിംഗ് നടത്തി കഴിഞ്ഞാല്‍ അക്ഷയയില്‍ നിന്നും ലഭിക്കുന്ന രസീത് തദ്ദേശസ്ഥാപനത്തില്‍ നല്‍കേണ്ടതുണ്ടോ?

വേണ്ട. മസ്റ്ററിംഗ് അക്ഷയയില്‍ മാത്രമാണ്. അക്ഷയയില്‍ മസ്റ്ററിംഗ് നടത്തിയാല്‍ ഈ വിവരം ഓണ്‍ലൈന്‍ ആയി തന്നെ തദ്ദേശസ്ഥാപനത്തില്‍ അപ്ഡേറ്റ് ആകുന്നതാണ്. ഗുണഭോക്താവ് മാനുവലായി യാതൊന്നും നല്‍കേണ്ടതില്ല.

ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ള ഒരു ഗുണഭോക്താവിന്, മസ്റ്ററിംഗ് പരാജയം ആവുകയാണെങ്കില്‍ എന്താണ് അടുത്ത നടപടി? 

ഇങ്ങനെയുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തില്‍ നല്‍കണം. അക്ഷയ കേന്ദ്രത്തില്‍ നിന്നും മസ്റ്ററിംഗ് പരാജയപ്പെട്ടു (Mustering failed) എന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത ഗുണഭോക്താവിന്‍റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും കൂട്ടിചേര്‍ക്കുന്നതിനുള്ള സൌകര്യം സേവന പെന്‍ഷന്‍ സോഫ്റ്റ് വെയറില്‍ ഒരുക്കിയിട്ടുണ്ട്.

മസ്റ്റ്റിംഗ് ചെയ്യുമ്പോള്‍ പരാജയപ്പെടാനുള്ള കാരണങ്ങളും പരിഹാരങ്ങളും 

കാരണങ്ങള്‍ പരിഹാരം
സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ആധാര്‍ നമ്പറും വ്യത്യാസം ഉള്ളതിനാല്‍ ഗുണഭോക്താക്കള്‍ ആധാര്‍ നമ്പരുമായി അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എത്തി യഥാര്‍ത്ഥ ആധാര്‍ നമ്പര്‍ സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. തുടര്‍ന്ന് വീണ്ടും അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്റര്‍ ചെയ്യേണ്ടതാണ്.
ആധാര്‍ കാര്‍ഡ്‌ UIDAI സസ്പെന്‍റ് ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തില്‍ ബന്ധപെട്ട് ആധാര്‍ സജീവമാക്കിയ (activate) ശേഷം മസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് മസ്റ്ററിംഗുമായി ബന്ധമില്ലാത്തതും അതിന്‍റെ ഫീസ്‌ സര്‍ക്കാര്‍ നല്‍കുന്നതുമല്ല.
ആധാര്‍ നമ്പര്‍ സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍  ആധാര്‍ നമ്പര്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുക. അതിനു ശേഷം ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്റര്‍ ചെയ്യുക
ഗുണഭോക്താവിന്‍റെ ബയോമെട്രിക് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍  അക്ഷയ കേന്ദ്രത്തില്‍ എത്തി ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍ കാലികമാക്കിയ ശേഷം മസ്റ്റര്‍ ചെയ്യുക. ഇത് മസ്റ്ററിംഗുമായി ബന്ധമില്ലാത്തതും അതിന്റെ ഫീസ്‌ സര്‍ക്കാര്‍ നല്‍കുന്നതുമല്ല 
ആധാര്‍ ഒഴിവാക്കി നല്‍കിയവരില്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്താന്‍ ശ്രമിക്കുന്ന അവസരത്തില്‍ പ്രസ്തുത വ്യക്തിയുടെ ആധാര്‍ പുതുതായി സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് അക്ഷയ കേന്ദ്രത്തില്‍ എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താന്‍ നിര്‍ദ്ദേശം നല്‍കുക

Related Documents

  • സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്  ഗുണഭോക്താക്കള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഞ്ചായത്ത്‌ ഡയറക്ടറുടെ സര്‍ക്കുലര്‍ 
    Circular No. PAN/15141/2019-DBT(DP) Dated 25/11/2019
  • സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത് സംബന്ധിച്ച അധിക നിര്‍ദ്ദേശങ്ങള്‍
    Circular No. PAN/15141/2019-DBT 1(DP) Dated 26/11/2019

Last updated on 28 Nov 2019

തിരുവനന്തപുരം നഗരസഭ-ലൈഫ് പദ്ധതി - രേഖകള്‍ ഹാജരാക്കുന്നതിനുളള സമയപരിധി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു

Posted on Tuesday, November 5, 2019

ലൈഫ് പദ്ധതി - രേഖകള്‍ ഹാജരാക്കുന്നതിനുളള സമയപരിധി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 

ലൈഫ് ഭവന പദ്ധതിയില്‍  ഭൂമിയും, വീടും ഇല്ലാത്ത ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്‍റെ ഭാഗമായി രേഖകള്‍ നഗരസഭയില്‍ ഹാജരാക്കുന്നതിനുള്ള സമയ പരിധി  2019 നവംബര്‍ 15വരെ ദീര്‍ഘിപ്പിച്ചു. ഇതിനായി നഗരസഭയുടെ മെയിന്‍ ഓഫീസിലും എല്ലാ സോണല്‍ ഓഫീസുകളിലും പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം എല്ലാ ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്നും, നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകള്‍ മേല്‍പ്പറഞ്ഞ കൗണ്ടറുകളില്‍ ഹാജരാക്കണമെന്നും 2019 നവംബര്‍ 15 നകം  എല്ലാ രേഖകളും നഗരസഭയില്‍ ഹാജരാക്കാത്തപക്ഷം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍നിന്നും ഒഴിവാക്കപ്പെടുന്നതാണെന്നുമുള്ള വിവരം അറിയിക്കുന്നു.  വിശദ വിവരങ്ങള്‍ക്ക്  നഗരസഭയുടെ യു.പി.എ സെല്ലുമായോ സോണല്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. 

ഹാജരാക്കേണ്ട രേഖകള്‍
1. റേഷന്‍ കാര്‍ഡിന്‍റെ കോപ്പി പഴയത് (31.12.2017 മുന്‍പ് ഉള്ളത്).
2. വീടും സ്ഥലവും ഇല്ല എന്ന് കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസില്‍ നിന്നുള്ള  സാക്ഷ്യപത്രം.
3. വരുമാന സര്‍ട്ടിഫിക്കറ്റ്.
4. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഗുരുതരമായ രോഗം ബാധിച്ചവര്‍).
5. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി.
 

അധിക വിവരങ്ങള്‍ 

ഇടുക്കി ജില്ല- പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബിൽഡിംഗ്‌ പെർമിറ്റ്‌ അനുവദിക്കുന്നത് സംബന്ധിച്ച ഭേദഗതി

Posted on Monday, October 28, 2019

ഇടുക്കി ജില്ലയിൽ പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ബിൽഡിംഗ്‌ പെർമിറ്റ്‌ അനുവദിക്കുന്നതിന്  ഏതാവശ്യത്തിനാണ്  പ്രസ്തുത  പട്ടയം  അനുവദിച്ചതെന്ന    വില്ലേജാഫീസറുടെ   സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയ ഉത്തരവ് 

സ.ഉ(സാധാ) 2398/2019  Dated 28/10/2019

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) യില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on Monday, October 28, 2019

Applications are invited for the following posts on daily wage basis at the Government of Kerala rates as applicable.

I. Name of post : Clerk

Number of posts 3
Qualification Degree in any discipline with Government approved certificate in MS Office, Proficiency in computer with typing knowledge in Malayalam and English
Age Below 40

II. Name of post : Confidential Assistant Grade II

Number of posts 1
Qualification Retired Confidential Assistant from Government/Judicial/ Quasi-Judicial Authority

III. Name of post : Office Attendant Grade II

Number of posts 1
Qualification SSLC
Age 18-40

Interested candidate may apply with bio data with self-attested copy of Qualification, age etc. within 15 days from the date of advertisement to

The Chairman,
Real Estate Regulatory Authority,
Swaraj Bhavan, 5th Floor Nanthancodu,
Kowdiar P.O., Thiruvananathapuram, PIN -695003.

www.rera.kerala.gov.in

പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ ചെയ്യുന്നതിന് അവസരം

Posted on Friday, October 25, 2019

24/10/2019 -ലെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നിരുന്ന പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, കാസറഗോഡ് എന്നീ ജില്ലകള്‍ക്കും തിരുവന്തപുരം കോര്‍പ്പറേഷനും, ഇടുക്കി ജില്ലാപഞ്ചായത്തിനും,മഞ്ചേരി മുനിസിപ്പാലിറ്റിക്കും 25/10/2019 മുതല്‍ റിവിഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ട്.മേല്‍പ്പറഞ്ഞ  ജില്ലകള്‍ക്ക്  25/10/2019 മുതല്‍ 15 ദിവസത്തേയ്ക്കും, തിരുവന്തപുരം കോര്‍പ്പറേഷന്‍, ഇടുക്കി ജില്ലാപഞ്ചായത്ത്,മഞ്ചേരി മുനിസിപ്പാലിറ്റി എന്നീ ലോക്ക‍ല്‍ബോഡികള്‍ക്ക് 10 ദിവസത്തേയ്ക്കുമായിരിക്കും ഭേദഗതി അവസരം ലഭ്യമാകുക.

ഇംപാക്റ്റ് കേരളയില്‍ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള കൺസൾട്ടന്റുകളുടെ എംപാനൽമെന്റ്- അപേക്ഷ സ്വീകരിക്കുന്നു

Posted on Sunday, October 20, 2019

ഇംപാക്റ്റ് കേരളം നൽകിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കലിനായി കൺസൾട്ടന്റുമാരുടെ എംപാനൽമെൻറ്- അപേക്ഷ സ്വീകരിക്കുന്നു.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം : 31 ഒക്ടോബര്‍ 2019, 5 മണി വരെ