വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍-സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം

Posted on Saturday, March 16, 2019

സര്‍ക്കുലര്‍ 22/2019/ധന Dated 11/03/2019

വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ - സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം:

അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താവ് /വിധവാ പെന്‍ഷന്‍ ഗുണഭോക്താവ് വിവാഹം /പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെ /വില്ലേജ് ഓഫീസറില്‍ കുറയാതെയുള്ള റവന്യു അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ് എന്ന് ഉത്തരവായിരുന്നു .എന്നാല്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ്ഉടന്‍ തന്നെ സമര്‍പ്പിക്കണമെന്ന് ഗുണഭോക്താക്കളോട് പ്രാദേശിക സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്

നിലവില്‍ അവിവാഹിത പെന്‍ഷന്‍ /വിധവാ പെന്‍ഷന്‍ ഗുണഭോക്താവ് എല്ലാ വര്‍ഷവും വിവാഹം /പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക് നല്‍കേണ്ടതാണ് എന്നും ആയത് 2019 ഡിസംബര്‍ മാസത്തില്‍ മാത്രം ആരംഭിക്കേണ്ടതും തുടര്‍ന്ന് വരുന്ന എല്ലാ വര്‍ഷങ്ങളിലും ഡിസംബര്‍ മാസത്തില്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കേണ്ടതാണ് എന്നും സ്പഷ്ടീകരണം നല്‍കുന്നു,