വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് മാര്‍ച്ച്‌ 31 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു

Posted on Friday, March 8, 2019

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക്‌ 1994-ലെ കേരള മുനിസിപ്പല്‍ ആക്ട്‌ സെക്ഷന്‍ 538(2), കേരള പഞ്ചായത രാജ് ആക്ട്‌ സെക്ഷന്‍ 209(ഇ) എന്നിവയിലെ  വ്യവസ്ഥകള്‍ ഇളവ് ചെയ്ത് നാളിതുവരെയുള്ള വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പിഴപ്പലിശ 31 മാര്‍ച്ച്‌ 2019 വരെ ഒഴിവാക്കിയിരിക്കുന്നു. 

നിയമപരമായി വസ്തുനികുതി അടയ്ക്കാന്‍ ബാധ്യസ്ഥരായ മുഴുവന്‍ വ്യക്തികളും സ്ഥാപന ഉടമസ്ഥരും പിഴപ്പലിശ ഒഴിവാക്കല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉള്‍പ്പെടെയുള്ള വസ്തുനികുതി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അടയ്ക്കേണ്ടതാണ്. പിഴപ്പലിശ ഒഴിവാക്കല്‍ ആനുകൂല്യം അടുത്ത സാമ്പത്തിക വര്ഷം മുതല്‍ അനുവദിക്കുന്നതല്ല. 

ഓണ്‍ലൈന്‍ ആയി വസ്തുനികുതി അടയ്ക്കാവുന്നതാണ്

www.tax.lsgkerala.gov.in

സ.ഉ(ആര്‍.ടി) 273/2019/തസ്വഭവ തിയ്യതി 08/02/2019
വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് 31.03.2019 വരെ പിഴപ്പലിശ ഒഴിവാക്കി ഉത്തരവ്