150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം

Posted on Saturday, September 4, 2021

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കും. ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2021 സെപ്റ്റംബർ 6 തിങ്കളാഴ്ച്ച  ഉച്ചയ്ക്ക് ശേഷം  3 മണിക്ക് ബഹു. തദ്ദേശസ്വയംഭരണവും എക്സൈസും വകുപ്പു മന്ത്രി ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ്‌ സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്.