തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പൊതു വിദ്യാലയങ്ങളുടെ ആവശ്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും സഹകരണത്തോടെ ഓരോ കാമ്പസും ശുചിത്വ സുരക്ഷിത കാമ്പസുകളാക്കി മാറ്റുന്നതിന് ഇടപെടലുകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടു വക്കുകയുണ്ടായി. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനമായി ലോക ലഹരി വിരുദ്ധ ദിനം കടന്നു വരുന്നു. ദിനാചരണത്തിന്റെ ഭാഗമായി ലഹരി സംസ്‌കാരത്തിനെതിരെ നിരവധി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നു ഒപ്പം നിരവധി പേര്‍ പ്രതിജ്ഞ എടുക്കുന്നു. ലഹരി വിരുദ്ധ ആശയം നടപ്പിലാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനായി 2020 ജനുവരി മുതല്‍ ലഹരി മുക്ത കാമ്പസ് എന്ന ആശയം നടപ്പിലാക്കാന്‍ തുടങ്ങുകയാണ് . ഓരോ കാമ്പസിലും ജനകീയ സമിതികള്‍ നിലവില്‍ വരുകയാണ്. കലാലയങ്ങളിലെ പഠനോല്‍സവങ്ങള്‍ ആ പ്രദേശത്തിന്റെ തന്നെ അക്കാദമിക് ഉത്സവങ്ങളാക്കി മാറ്റുവാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറെടുക്കുന്നു.അധ്യാപകരും,പിടിഎയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തുന്നതും കൂടുതല്‍ മാറ്റങ്ങള്‍ക്കു പ്രചോദനമാകും.
- 314 views