കേരള പഞ്ചായത്ത് കെട്ടിട നിര്മ്മാണ ചട്ടങ്ങള് പ്രകാരം ഗ്രാമ പഞ്ചായത്തുകളില് നിന്നും കെട്ടിട നിര്മ്മാണാനുമതി നല്കുന്നതില് കാലതാമസം ഒഴിവാക്കുന്നതിനായുള്ള മാര്ഗ്ഗ നിര്ദ്ദേശങ്ങള് സര്ക്കുലകര് പ്രകാരം സര്ക്കാര് പുറപ്പെടുവിച്ചിരുന്നു. എന്നാല് ഇപ്പോഴും കെട്ടിടനിര്മ്മാണത്തിന് അപേക്ഷ സമര്പ്പിക്കുന്നവര്ക്ക് കെട്ടിട നിര്മ്മാണ ചട്ടത്തില് പ്രതിപാദിച്ചിരിക്കുന്നക്കുന്ന സമയ പരിധിക്കുള്ളില് നിര്മ്മാണാനുമതി ലഭിക്കുന്നില്ലെന്ന് ധാരാളം പരാതികള് നിലനില്ക്കുന്നുണ്ട്. കെട്ടിട നിര്മ്മാണാനുമതിക്കായി ലഭിക്കുന്ന അപേക്ഷകളില് ഗ്രാമ പഞ്ചായത്തുകള് സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് കാരണം അപേക്ഷകര് പലരും അനധികൃതമായി നിര്മ്മാണം പൂര്ത്തീകരിക്കുകയും, പ്രസ്തുത കെട്ടിടങ്ങള് പലതും കെട്ടിട നിര്മ്മാണ ചട്ടങ്ങള് ലംഘിക്കുന്ന സാഹചര്യത്തില് ഗ്രാമ പഞ്ചായത്തുകള് കെട്ടിട നിര്മ്മാണ ക്രമവത്കണവും കെട്ടിട നിര്മ്മാണ അനുമതിയും അനുവദിക്കാത്ത സാഹചര്യം ഉണ്ടാവുകയും അതിനെതിരെ കെട്ടിട ഉടമകള് സര്ക്കാരിനെയും കോടതികളേയും സമീപിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നുണ്ട്. മേല് സാഹചര്യത്തില് കെട്ടിട നിര്മ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളില് ലഭിക്കുന്ന അപേക്ഷകളിന്മേല് ക്രമവിരുദ്ധമായി കാലതാമസം വരുത്തുന്നത് ഗൗരവമായി കണ്ട് ഇത് സംബന്ധിച്ച് സമയബന്ധിത നടപടി സ്വീകരിക്കുന്നതിനായി മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു, ആയത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉടന് പ്രാബല്യത്തില് നടപ്പിലാക്കേണ്ടതാണ്.
സൂചന സര്ക്കുലറുകള്
- സര്ക്കുലര് 12900/ആര്എ1/2015/തസ്വഭവ Dated 02/12/2015
കെട്ടിട നിര്മാണ അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് സ്വീകരിക്കേണ്ട നടപടിക്രമങ്ങള് - സര്ക്കുലര് 73576/ആര് എ1/2013/തസ്വഭവ Dated 16/12/2013
കെട്ടിടനിര്മ്മാണ അപേക്ഷകള് സമയബന്ധിതമായി തീര്പ്പാക്കുന്നത് സംബന്ധിച്ച്. - സര്ക്കുലര് 36587(1)/ആര് എ.1/09/തസ്വഭവ Dated 23/12/2010
തദ്ദേശ സ്വയം ഭരണ വകുപ്പ് - പഞ്ചായത്ത് പ്രദേശങ്ങളിലെ കെട്ടിട നിര്മ്മാണാനുമതി - കാലതാമസം പരിഹരിക്കുന്നത് - സംബന്ധിച്ച്. - സര്ക്കുലര് നംപര് 15018/സി1/97/തഭവ Dated 16/04/1997
കെട്ടിട നിര്മ്മാണം പൊതുവഴിയോട് ചേര്ന്നുള്ള കെട്ടിട നിര്മ്മാണം റോഡതിര്ത്തിയില് നിന്ന് സ്ഥലം വിടുന്നത് സംബന്ധിച്ച്
- 5447 views