16.05.2019ലും 18.05.2019 ലും തിരുവനന്തപുരത്തും തൃശൂരും ചേര്‍ന്ന മേഖലാതല യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങളും അവയ്ക്കുള്ള മറുപടി യും
- നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കാനോ-മെയിന്റനന്‍സ് ചെയ്യാനോ കെ.എസ്.ഇ.ബി അനുവദിക്കുന്നില്ല. സ്ട്രീറ്റ് മെയിന്‍ സ്ഥാപിച്ചതിന് ശേഷം നടത്തിയാല്‍ മതിയെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. നിലവിലുള്ള ലൈറ്റുകള്‍ മെയിന്റനന്‍സ് ചെയ്യാനും മാറ്റി സ്ഥാപിക്കാനും അനുമതി നല്‍കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് അറിയിക്കുന്നു.
മറുപടി :- ഇതിന്റെ വിശദാംശം സഹിതം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് നല്‍കണം.
- ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ L.L.M.C കൂടുന്നതിന് കളക്ട്രേറ്റില്‍ നിന്നും ലിസ്റ്റ് ഇന്നുവരെയും ലഭിച്ചിട്ടില്ല. ഒരു വര്‍ഷമായി L.L.M.C കൂടിയിട്ട്. ആയതിനാല്‍ 2 സെന്റ് ഭൂമിയുള്ളവര്‍ക്ക് നിലം എന്നു കിടക്കുന്നത് പുരയിടം ആക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ സാധിക്കുന്നില്ല. (എറണാകുളം ജില്ല)
മറുപടി :- ഇതിന്മേല് നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കുന്നതാണ്. കൂടാതെ ഈ വിഷയം വിശദാംശങ്ങളോടെ ജില്ലാ കളക്ടറുടെ പരിഗണനയ്ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കേണ്ടതാണ്.
- നിലവില്‍ വര്‍ഷം തോറും ലൈസന്‍സ് പുതുക്കുന്നുണ്ട്. വര്‍ഷാവര്‍ഷം സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ?
മറുപടി :- ലൈസന്‍സ് കാലാവധി ഇപ്പോള്‍ 5 വര്‍ഷമാക്കിയിട്ടുണ്ട്.
- ഫിനാന്‍സ് കമ്മീഷന് ഗ്രാന്റ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലുള്ള മുഴുവന്‍ ഘടകങ്ങളും ഉള്‍പ്പെടുത്തി മാര്‍ഗ്ഗരേഖ പരിഷ്കരിക്കണം.
മറുപടി :- സര്‍ക്കാര്‍ ഇത് പരിഗണിക്കുന്നതാണ്.
- മാര്‍ച്ച് അവസാനം അനുവദിച്ച CFC ഫണ്ട് റിലീസ് ചെയ്ത് കിട്ടണം.
മറുപടി :- സര്‍ക്കാര്‍ ഇത് പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കുന്നതാണ്.
- കുടിവെള്ള വിതരണത്തിന് ജി.പി.എസ് ഘടിപ്പിച്ച വാഹനം എന്നുള്ളത് വാഹനഉടമകള്‍ക്ക് താല്പര്യം ഇല്ല. ഈ നിബന്ധന ഒഴിവാക്കിത്തരാന്‍ പറ്റുമോ?എങ്കില്‍ കുടിവെള്ള വിതരണം സുതാര്യമാക്കാമായിരുന്നു.
മറുപടി :- ഈ നിര്‍ദ്ദേശം പരിഗണിക്കാവുന്നതല്ല.
- PMGSY യില്‍ നിര്‍മ്മിച്ച റോഡുകള്‍ 5 വര്‍ഷം കഴിഞ്ഞുള്ള മെയിന്റനന്‍സിന്റെ പ്രധാന ചുമതല ആര്‍ക്കാണ്.? ജില്ലാ പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് ചിലവഴിക്കുന്ന മാനദണ്ഢം എന്താണ്. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ റോഡ് വികസനത്തില്‍ പ്രധാനമായത് ഏറ്റെടുക്കുന്നില്ല.
മറുപടി :- ഇതിന്റെ അറ്റകുറ്റപ്പണി ജില്ലാ പഞ്ചായത്താണ് നടത്തേണ്ടത്.
- 2013 ലാണ് വസ്തുനികുതി പരിഷ്കരണം നടന്നത്. 5 വര്‍ഷം കഴിഞ്ഞു പുതുക്കി ഉത്തരവുണ്ടായില്ലെങ്കില്‍ നികുതി പിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
മറുപടി :- വര്‍ഷം തോറും നിശ്ചിത നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഉടനെ ഇതിന്മേല് തീരുമാനമുണ്ടാകും.
- പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് യൂണ്റ്റ് പദ്ധതി വെച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് കാരണം തുടങ്ങാന്‍ കഴിഞ്ഞില്ല.ബോധവത്കരണം നടത്താനുള്ള ക്ലാസുകള്‍ CD ഉള്‍പ്പെടെ സൗകര്യം ചെയ്തു തരണം.
മറുപടി :- ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇതിന്മേല് നടപടി സ്വീകരിക്കും
- MGNREGS പദ്ധതിയില്‍ 60:40വര്‍ക്കുകള്‍ എന്തടിസ്ഥാനത്തിലാണ് (പഞ്ചായത്ത്, ജില്ല,സംസ്ഥാനതലം) എടുക്കേണ്ടതെന്ന് വ്യക്തമാക്കണം.
മറുപടി :- ഒരു പഞ്ചായത്തില്‍തന്നെ (പഞ്ചായത്ത് തലത്തില്‍) സാധന സാമഗ്രികള്‍ക്ക് 40 ശതമാനം തുക ചെലവഴിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം
- CSR ഫണ്ട് എന്തിനൊക്കെ ഉപയോഗിക്കാം. അത് ഏത് ഫണ്ട് എന്ന് വിശദീകരിക്കാമോ?Life ല്‍ ഏറ്റെടുത്ത വീടുകളുടെ പൈസ പോലും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം വീടും സ്ഥലവും നല്‍കും എന്ന് പറഞ്ഞിരുന്നു. സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവനരഹിതരുടെ ലിസ്റ്റ് ഈ വര്‍ഷം നടപ്പിലാക്കുമോ?
മറുപടി :-
(i) കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ട് ( CSR) സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിനുപകരിക്കുന്ന ഏതാവശ്യത്തിനും ഉപയോഗിക്കാം
(ii) അംഗീകൃത ലൈഫ് ലിസ്റ്റില്‍ നിന്നും മാത്രമേ ഇപ്പോള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ പാടുള്ളൂ.
- 2018-19 ജനകീയാസൂത്രണ പദ്ധതി പ്രകാരം March 2019 മുമ്പ് പണി പൂര്‍ത്തീകരിച്ച് പഞ്ചായത്തില്‍ requisition കൊടുത്തിട്ട് ഫണ്ട് ലഭ്യമാകാത്തത് കാരണം allotment മാര്‍ച്ച് മാസം ലഭിക്കാത്ത ബില്ലുകള്‍ മാറുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ടി ബില്ലുകള്‍ അവരുടേതല്ലാത്ത കാരണങ്ങളാല്‍ മാറാതെ കിടക്കുകയാണ്.
മറുപടി :- ഇതിനുള്ള ക്രമീകരണം സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
- നിലവില്‍ തുടങ്ങാത്ത പ്രോജക്ടുകള്‍ (എഗ്രിമെന്റ് വച്ചത്) നടപ്പിലാക്കാന്‍ സംഖ്യ ലഭിക്കാന്‍ സാധ്യതയുണ്ടോ?
മറുപടി :- ഇല്ല
- ക്യൂ ബില്ലായ സംഖ്യ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ?
മറുപടി :- കഴിയും
- തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ചില സ്ഥലങ്ങള്‍ നിലമായി കിടക്കുന്ന സാഹചര്യമുണ്ട്. അവിടെ നഗരസഭയുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വൈമുഖ്യം കാണിക്കുന്നു. അതിന് മാറ്റം വരുത്തുവാനുള്ള നിര്‍ദ്ദേശം ഉണ്ടാകണം.
മറുപടി :- സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ പൊതു ആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്
- കുടിവെള്ള വിതരണം ഇ-ടെണ്ടര്‍ ആവശ്യമുണ്ടോ? ഈ പ്രശ്നത്തില്‍ പഞ്ചായത്ത് സെക്രട്ടറി കുടിവെള്ള വിതരണം മുടക്കിയിരിക്കുകയാണ്.
മറുപടി :-
(i) 5 ലക്ഷം രൂപയില്‍ അധികമാണെങ്കില്‍ ഇ-ടെണ്ടര്‍ നടപടി വേണം
(ii) ചോദ്യത്തിന്റെ രണ്ടാം ഘട്ടം വ്യക്തമല്ല.
- അതിരപ്പള്ളി ഗ്രാമപഞ്ചായത്ത്. TSPഫണ്ട് ഉപയോഗിച്ച് ആദിവാസി മേഖലയിലെ തനത് കലകളുടെ പ്രോത്സാഹനത്തിനുള്ള അനുമതി സാധ്യമാണോ?
മറുപടി :- അനുവദനീയമാണ്.
ആദിവാസികള്‍ ഡാമില്‍ വലയിടുന്നുണ്ട്. ഈ ആവശ്യത്തിന് വല നല്കാന് സബ്സിഡി ഒഴിവാക്കാന്‍ സാധിച്ചാല്‍ TSP ഫണ്ട് ട്രൈബല്‍ വിഭാഗത്തിന് ഉപയോഗിക്കാന്‍ സാധിക്കും.
മറുപടി :- ഇതിന് പ്രോജക്ട് തയ്യാറാക്കി വിശദാംശം സഹിതം സമര്‍പ്പിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിഗണിക്കും.
- പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ First grade oversear രണ്ടര വര്‍ഷമായി ഇല്ല. ആ post നികത്താന്‍ നടപടിയുണ്ടാകണം. 2018-19 വാര്‍ഷിക പദ്ധതി നടപ്പിലാക്കിയത് ചാര്‍ജുള്ള AE യെ വെച്ചാണ്.ചാര്‍ജ്ജുള്ള AE യെ സ്ഥിരമാക്കുകയോ അല്ലെങ്കില്‍ ഒരു full charge ഉള്ള AE യെ തരുകയോ ചെയ്യണം.
മറുപടി :- ഇത് പരിഗണിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കും.
- പുഴയിലെ റിസര്‍വോയറിലെ ചെളിയും മണ്ണും നീക്കം ചെയ്യുവാന്‍ ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടോ. ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് ആരാണ് അനുമതി നല്‍കേണ്ടത്.
മറുപടി :- ഇതു പരിശോധിച്ച് മറുപടി നല്കാന് പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്
- PMAY ഭവനനിര്‍മ്മാണ പദ്ധതിയില്‍ data .bank ല്‍ ഉള്‍പ്പെടാത്ത നിലം രേഖപ്പെടുത്തിയ സ്ഥലത്തിന് LLMC റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടതുണ്ടോ? 2019-20 ലെ ഒന്നാം ഗഡു ഫണ്ടില്‍ നിന്നും വാട്ടര്‍ അതേറിറ്റി കുടിശ്ശിഖ തിരിച്ചുപിടിച്ചു. ഇത് പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുന്നു.
മറുപടി :-
(i) LLMC റിപ്പോര്‍ട്ട് വേണം
(ii)KWA കുടിശ്ശിക ഗഡുക്കളായി കുറവു ചെയ്താണ് പിടിച്ചിരിക്കുന്നത്
Content highlight
- 1717 views