ലൈഫ് മിഷൻ മൂന്നാം ഘട്ടം - ആലപ്പുഴ പറവൂരിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം

Posted on Monday, March 9, 2020

LIFE-Alappuzha-Paravoor

ലൈഫ് പദ്ധതിയിലൂടെ ആളുകളിൽ ആത്മവിശ്വാസം വളർത്താനായെന്ന് മുഖ്യമന്ത്രി.സ്വന്തമായൊരു വീട് ഒരുപാട് കുടുംബങ്ങൾക്ക് സ്വപ്നം മാത്രമായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭിച്ച്, സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞവർക്ക് ലഭിക്കുന്ന ആത്മാഭിമാനം വലുതാണ്. ഇത് വലിയ തോതിലുള്ള പോസിറ്റീവ് തരംഗം ആളുകളിൽ ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴ പറവൂരിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.