സംരംഭകത്വം ആശയങ്ങളുണ്ടോ...എങ്കില്‍ നേടാം സമ്മാനം- കുടുംബശ്രീ സരസ്മേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളുടെ ഭാഗമാകാം
- 66 views
ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിൽ തുടക്കമായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) മികച്ച അഭിപ്രായം നേടി കുടുംബശ്രീയും.
കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്.
കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്ട്ടില് ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.
കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്റീന് കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതല്‍ കുടുംബശ്രീയുടെ 'മലയാളി അടുക്കള'യിലേക്ക് ഭക്ഷണപ്രേമികള്‍ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് 'മലയാളി അടുക്കള'ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു.
ലക്ഷക്കണക്കിന് പേര് സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണ്.
അമൃത് പദ്ധതിയെ കുറിച്ചും ജലശുദ്ധീകരണ ശാലകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'ജല്‍ ദീവാലി' ക്യാമ്പെയ്ന് സംസ്ഥാനത്തെ പതിനെട്ടു നഗരസഭകളില്‍ തുടക്കം. സ്ത്രീകള്‍ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്നതാണ് ക്യാമ്പെയ്ന്റെ ടാഗ്ലൈന്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യ (എന്‍.യു.എല്‍.എം)ത്തിന്റെയും അമൃത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നത്. ജലത്തിന്റെ പ്രാധാന്യവും ജലസംരക്ഷണത്തിന്റെ അവശ്യകതയും സംബന്ധിച്ച അവബോധം കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പെയ്ന്.
ക്യാമ്പെയ്ന്റെ ഭാഗമായി പതിനെട്ട് നഗരസഭകളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ഇന്നലെ(7-11-2023) മുതല്‍ സംസ്ഥാനത്തെ ജല ശുദ്ധീകരണ ശാലകളില്‍ സന്ദര്‍ശനം തുടങ്ങി. ആകെ 938 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 30 മുതല്‍ 40 പേരടങ്ങുന്ന സംഘമായി 36 ജലശുദ്ധീകരണ ശാലകള്‍ സന്ദര്‍ശിക്കുന്നതിനാണ് തീരുമാനം. അമൃത് പദ്ധതിയെ കുറിച്ചും ശുദ്ധീകരണ ശാലകളിലെ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന് കൊണ്ട് ഉദ്ദേശിക്കുന്നത്.
ജല ക്യാമ്പെയ്ന് നടത്തുന്നതു വഴി കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്കും മെച്ചമുണ്ട്. ജലശുദ്ധീകരണശാലകളില്‍ സന്ദര്‍ശനം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാവശ്യമായ തുണിസഞ്ചി, ഭക്ഷണം എന്നിവ കുടുംബശ്രീയുടെ തന്നെ യൂണിറ്റുകളാണ് തയ്യാറാക്കി നല്‍കുന്നത്. ക്യാമ്പെയ്ന് ഒമ്പതിന് അവസാനിക്കും.