സ്ത്രീധനത്തിനെതിരേയുള്ള കുടുംബശ്രീയുടെ പോരാട്ടം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾക്കെതിരേ പ്രതികരിക്കുന്നതിന് ഓരോ യുവതിയ്ക്കും കരുത്തു നൽകുന്ന വിധത്തിൽ സമൂഹത്തിന്റെ പൊതുബോധം ഉയർന്നു വരണം. ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് കുടുംബശ്രീക്കാണ്. വിവാഹാലോചനയുടെ ഘട്ടത്തിലും അതിനു ശേഷവും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യങ്ങളിൽ കുടുംബശ്രീക്ക് ഇടപെടാൻ കഴിയും. സ്ത്രീകൾ നേരിടുന്ന തിൻമകൾക്കെതിരേ ശബ്ദമുയർത്താൻ കഴിയുന്ന നിരവധി ശക്തികൾ ഇൗ സമൂഹത്തിലുണ്ട്. അവർ കുടുംബശ്രീക്കൊപ്പം അണിചേരും. സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങൾക്കും എതിരെയുള്ള ഇൗ ബോധവൽക്കരണം ഇനിയും ശക്തമായി തുടർന്നു കൊണ്ടുപോകാൻ കഴിയണം. സാമൂഹിക തിൻമകൾക്കെതിരേ ശക്തമായ നടപടികളുമായി സർക്കാർ സംവിധാനങ്ങൾ കുടുംബശ്രീക്കൊപ്പമുണ്ടാകുമെന്
നവോത്ഥാനകാലം മുതൽ ഉയർത്തിക്കൊണ്ടു വന്ന മുദ്രാവാക്യത്തിന്റെ പുതിയ തലങ്ങളിലേക്കും സ്ത്രീപക്ഷ നവകേരളത്തിലേക്കും ഇൗ നാടിനെ നയിക്കണമെങ്കിൽ സ്ത്രീയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് പരിപാടിയുടെ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്വീകാര്യത കുടുംബശ്രീയുടെ സ്ത്രീപക്ഷ കേരളം ബോധവൽക്കരണ പ്രചരണ പരിപാടിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുളളവരും ജനപ്രതിനിധികളും യുവാക്കളും ഉൾപ്പെടെയുള്ളവർ കേരളമൊട്ടാകെ ഇൗ പ്രചരണപരിപാടിയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്നുമായി ബന്ധപ്പെട്ട സമീപന രേഖ ചലച്ചിത്ര താരം നിമിഷ സജയനു നൽകി പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്-ഏകീകൃത ട്രോൾ ഫീ നമ്പറിന്റെ പ്രഖ്യാപനവും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 152 ബ്ളോക്കുകളിൽ നടപ്പാക്കുന്ന കൈ്രം മാപ്പിങ്ങ് പ്രക്രിയയുടെ പ്രഖ്യാപനവും നിർവഹിച്ചു. "സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്റെ ബ്രാൻഡ് അംബാസഡർ ചലച്ചിത്ര താരം കുമാരി നിമിഷ സജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കുടുംബശ്രീ ഒരു നേർചിത്രം ഫോട്ടോഗ്രാഫി നാലാം സീസണിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സുരേഷ് കാമിയോ, ആൽഫ്രഡ് എം.കെ, മധു ഇടച്ചന എന്നിവർക്കുളള സമ്മാനദാനം നിർവഹിച്ചു. പ്രോത്സാഹന സമ്മാനം നേടിയവർക്ക് വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് സമ്മാനദാനം നിർവഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എെ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പ്ളാനിങ്ങ് ബോർഡ് അംഗങ്ങളായ ജിജു.പി.അലക്സ്, മിനി സുകുമാർ, മേയേഴ്സ് ചേമ്പർ ചെയർമാൻ എം.അനിൽ കുമാർ, മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ചെയർമാൻ എം.കൃഷ്ണദാസ്, പ്രസിഡന്റ്, നഗരസഭാ കൗൺസിലർ ഡോ.റീന.കെ.എസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പരസിഡന്റ് അഡ്വ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം, പി.എസ്.സി മെമ്പർ ആർ. പാർവതീ ദേവി, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, സി.ഡി,എസ് ചെയർപേഴ്സൺ വിനീത പി എന്നിവർ സന്നിഹിതരായിരുന്നു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് "സ്ത്രീപക്ഷ നവകേരളം' ആശയത്തെ ആസ്പദമാക്കി വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.
- 3140 views