ഡിഡിയുജികെവൈ: കുടുംബശ്രീയും ഒമ്പത് ഏജന്‍സികളുമായി ധാരണയിലെത്തി, 3855 പേര്‍ക്ക് കൂടി പരിശീലനം

Posted on Tuesday, February 12, 2019

തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) വഴി 3855 പേര്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ കുടുംബശ്രീയും ഒമ്പത് പദ്ധതി നിര്‍വ്വഹണ ഏജന്‍സികളും (പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ ഏജന്‍സികള്‍-പിഐഎ) ധാരണാപത്രം ഒപ്പിട്ടു. ഇതോട് കൂടി 67315 പേര്‍ക്ക് പരിശീലനം നല്‍കാനുള്ള ലക്ഷ്യം പിഐ എകള്‍ക്ക് നല്‍കി കഴിഞ്ഞു. പദ്ധതികാലയളവില്‍ 71200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി വഴി പരിശീലനം നേടിയ 27982 പേര്‍ക്ക് ജോലി ലഭിച്ചു കഴിഞ്ഞു.

  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും അപെക്സ് ഇന്ത്യ എഡ്യുക്കേ ഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഡെല്‍വിന്‍ ഫോര്‍മുലേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐബി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എം4 സൊലൂഷന്‍സ്, ക്വെസ് കോര്‍പ് ലിമിറ്റ ഡ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, സംവിത് എഡ്യുക്കേഷന്‍ ട്രസ്റ്റ്, എസ്എന്‍ എഡ്യുക്കേ ഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, സിങ്ക്രോസെര്‍വ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫാര്‍മസി അസിസ്റ്റന്‍റ്, ബിസിനസ് കറസ്പോണ്ടന്‍റ്, അക്കൗണ്ട്സ് അസിസ്റ്റന്‍റ്സ്, ആയുര്‍വേദ സ്പാ തെറാ പ്പിസ്റ്റ്, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ  കോഴ്സുകളിലാണ് ഈ ഏജന്‍സികള്‍ പരിശീലനം നല്‍കുന്നത്.

   15 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഡിഡിയുജികെവൈ പരിശീലനത്തിന്‍റെ ഭാഗമാ കാം. സ്ത്രീകള്‍, അംഗപരിമിതര്‍, പ്രാക്ത്ന ഗോത്രവിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ തുടങ്ങി യവര്‍ക്ക് 45 വയസ്സ് വരെയാണ് ഉയര്‍ന്ന പ്രായപരിധി. 32 മേഖലകളിലെ 127 ഓളം വിവിധ കോ ഴ്സുകളിലാണ് ഇപ്പോള്‍ കേരളത്തില്‍ ഈ സൗജന്യ നൈപുണ്യ പരിശീലന പദ്ധതി വഴി പരിശീ ലനം നല്‍കുന്നത്. എട്ടാം ക്ലാസ് മുതല്‍ പത്ത്, പ്ലസ് ടു വരെ അടിസ്ഥാന യോഗ്യതയുള്ള മൂന്ന് മാസം മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. എന്‍സി വിടി- എസ്എ്സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുക. കുടുംബശ്രീ എംപാനല്‍ ചെയ്ത 70 പിഐഎകളാണ് പരിശീലനം നല്‍കുന്നത്. പരിശീലനാര്‍ത്ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ പരിശീലന സൗകര്യവും ഏജന്‍സികള്‍ ഒരുക്കി നല്‍കുന്നു.

  പദ്ധതി വിവരങ്ങള്‍ അറിയാനും രജിസ്ട്രര്‍ ചെയ്യുന്നതിനും കൗശല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. കേരളത്തില്‍ ഇതുവരെ 35000ത്തിലേറെ പേര്‍ ഈ ആപ്ലിക്കേഷന്‍ വഴി രജി സ്ട്രര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ ജോലി നേടി എറണാകുളം ജില്ലയിലെത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററും പ്രവര്‍ത്തിച്ചു വരുന്നു.

Content highlight
പദ്ധതികാലയളവില്‍ 71200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി വഴി പരിശീലനം നേടിയ 27982 പേര്‍ക്ക് ജോലി ലഭിച്ചു കഴിഞ്ഞു.