ദേശീയ സമ്മതിദായക ദിനം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും 1070 സി.ഡി.എസുകളിലും സമ്മതിദായക പ്രതിജ്ഞ

Posted on Tuesday, January 28, 2025
ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും  1070 സി.ഡി.എസുകളിലും ജനുവരി 25ന്‌ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. സി.ഡി.എസുകളില്‍ നടന്ന പ്രതിജ്ഞാ ചടങ്ങില്‍ സി.ഡി.എസ് അധ്യക്ഷ ഉള്‍പ്പെടെ സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍റെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി.  
Content highlight
national voters day observed