കുടുംബശ്രീ അവാര്‍ഡ്: തീയതി നീട്ടി

Posted on Tuesday, January 28, 2025

 കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി അപേക്ഷിക്കുന്നതിന്‍റെ തീയതി നീട്ടി. ഇതു പ്രകാരം വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവ എ.ഡി.എസ്, സി.ഡി.എസ് ശുപാര്‍ശ സഹിതം ജില്ലാമിഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.

അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി എന്നീ അവാര്‍ഡുകളുടെ അപേക്ഷ സി.ഡി.എസ്തല സ്ക്രീനിങ്ങ് പൂര്‍ത്തീകരിച്ച് ജില്ലാമിഷന് നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 15.

ജില്ലാതലത്തില്‍ ഒന്നാമതായ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവയുടെ റിപ്പോര്‍ട്ട്, ജില്ലാതലത്തിലെ മികച്ച പബ്ളിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍, മികച്ച ജില്ലാമിഷന്‍, സ്നേഹിത എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ട്.

Content highlight
kudumbashree awards - last date extended