കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസണ്‍

Posted on Tuesday, February 12, 2019

തിരുവനന്തപുരം: ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണ്‍ സംഘടിപ്പിക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദി ക്കുന്ന ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 2019 മാര്‍ച്ച് 15.

  . ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ- മെയില്‍ വിലാസത്തി ലോ സിഡിയിലാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20000 രൂപ ക്യാഷ് അവാര്‍ ഡായി ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയുമാണ് സമ്മാനം. കൂടാതെ പത്ത് പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിക്കും. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം www.kudumbashree.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

banner

 

Content highlight
കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദി ക്കുന്ന ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 2019 മാര്‍ച്ച് 15.