കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കായികോത്സവം "ബഡ്സ് ഒളിമ്പിയ'ക്ക് കണ്ണൂരിൽ ആവേശത്തുടക്കം. കണ്ണൂർ പോലീസ് സിന്തറ്റിക് ഗ്രൗണ്ടിൽ ഇന്നലെ(23-1-2026) കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ബഡ്സ് ഒളിമ്പിയ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എം.വി ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാതല ബഡ്സ് കായിക മേളയിലെ വിജയികളായ 380 കായികതാരങ്ങളാണ് ഇതിൽ മത്സരിക്കുന്നത്.
ഉദ്ഘാടന ദിനമായ ഇന്നലെ(23-1-2026) ട്രാക്കിൽ 15 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 11 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. പത്തു പോയിന്റ് വീതം നേടി കോട്ടയം, മലപ്പുറം, വയനാട് ജില്ലകൾ രണ്ടാം സ്ഥാനത്തും ഒമ്പത് പോയിന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന്(24-1-2026) 30 ഇനങ്ങളിൽ മത്സരം നടക്കും.
കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ ഷാജിത് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ബോബി എണ്ണച്ചേരിൽ, രജനി മോഹൻ, എ പ്രദീപൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ഷക്കീൽ, നഗരസഭാ വികസന കാര്യ സ്ഥിരസമിതി അധ്യക്ഷ ലിസ ദീപക്, എസ്.കെ.പി സക്കറിയ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം സുനിൽ കുമാർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ വിജിത്ത് നന്ദി പറഞ്ഞു.
ബ്ഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ബഡ്സ് ഒളിമ്പിയയ്ക്ക് തുടക്കമിട്ടത്. കായിക താരങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലനവും നൽകുന്നുണ്ട്. ബഡ്സ് ഒളിമ്പിയ ഇന്ന് സമാപിക്കും.
- 14 views



